Tuesday 08 March 2022 03:04 PM IST : By സ്വന്തം ലേഖകൻ

അനുഭവങ്ങളെ അക്ഷരങ്ങളാക്കി ദിവ്യ എസ് അയ്യർ: ‘കൈയ്യൊപ്പിട്ട വഴികൾ’ പുസ്തക പ്രകാശനം ഇന്ന്

divya-s-iyer-new-book

ജീവിതഗന്ധിയായ അനുഭവ കഥകളെ അക്ഷരങ്ങളാക്കി പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ് അയ്യർ. കൈയ്യൊപ്പിട്ട വഴികൾ എന്ന ദിവ്യയുടെ പുസ്തകം വനിത ദിനത്തിൽ പുറത്തിറങ്ങും. ആറന്മുള പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ നിയമ സഭ സ്പീക്കർ എംബി രാജേഷ് പുസ്തകം പ്രകാശം ചെയ്യും. ദിവ്യയുടെ നാലാമത്തെ പുസ്തകമാണ് 31 ലേഖനങ്ങൾ അടങ്ങിയ ഈ പുസ്തകം. ജീവിതത്തിലെ തന്റെ അനുഭവങ്ങളുടേയും പഠനങ്ങളുടേയും സമന്വയമാണ് പുസ്തകമെന്ന് ആമുഖമെന്നോണം ദിവ്യ പറയുന്നു.

divya-book

മന്ത്രി വീണ ജോർജ്, അധ്യക്ഷയാകുന്ന പുസ്തക പ്രകാശന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെയു ജനീഷ് കുമാർ, പ്രമോദ് നാരായണൻ തുടങ്ങിയവർ സംബന്ധിക്കും. സാഹിത്യകാരൻ ബെന്യാമിൻ പുസ്തകം പ്രകാശനം ചെയ്യും. മുൻ അംബാസഡർ ടിപി ശ്രീനിവാസൻ ഐഎഫ്എസ് പുസ്തകം സ്വീകരിക്കും.

divya-book-2