Friday 15 January 2021 12:18 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിന് അഭിമാനം! മീര വിനീതിന് ഇന്റർനാഷനൽ ലിറ്ററേച്ചർ അവാർഡ്

meera

യുവകവയിത്രി മീര വിനീത് കൊടക്കടത്തിന് പനോരമ ഇൻറർനാഷനൽ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ യുവജന വിഭാഗത്തിലെ 2020ലെ മികച്ച എഴുത്തുകാരിക്കുള്ള അവാർഡ്. ആലുവ സ്വദേശിനിയായ മീര പ്രമുഖ സാഹിത്യ നിരൂപകൻ പ്രൊഫ. ഡി പത്മനാഭൻ ഉണ്ണിയുടെ ചെറുമകളുമാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ‘സിംഫണി ഓഫ് ദി ഓഷ്യൻ’ എന്ന മീരയുടെ ആദ്യ കവിതാ സമാഹാരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൽഹി ഇൻഡിസ് സ്‌ക്രോൾ പ്രസും ഇറ്റലിയിലെ റൈറ്റേഴ്‌സ് ക്യാപിറ്റൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പനോരമ ഇന്റർനാഷനൽ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അമ്പത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ പങ്കെടുത്തു.

‘ലൈഫ് ഓഫ് കൊറോണ ടൈംസ്’ എന്ന കവിതാ സമാഹാരത്തിൽ ‘സർവൈവൽ’ എന്ന പേരില്‍ മീര എഴുതിയ കവിതയും ശ്രദ്ധേയമാണ്.