വയറെരിച്ചിലായോ താടിയിലും കഴുത്തിലും ഉള്ള വേദനയായോ അറ്റാക്ക് ലക്ഷണങ്ങൾ വരാം: സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ അറിയാം
ഹദ്രോഗങ്ങളിൽ ഏറ്റവും മാരകമായത് എന്ന് ഡോക്ടർമാർ വിശേഷിപ്പിക്കുന്ന ഒന്നാണ് ഹൃദയാഘാതം. ജീവിതത്തിലെ ഏറ്റവും കടുത്ത വേദനയാണത്രേ ഹൃദയാഘാതം സംഭവിക്കുമ്പോൾ അനുഭവിക്കുക. ബ്ലോക്കുകൾ കാരണം ഹൃദയത്തിലെ രക്തക്കുഴലുകൾ പെട്ടെന്നടയുമ്പോൾ ഹൃദയപേശിയുടെ ഒരു ഭാഗം നശിക്കുന്നു. തൽഫലമായി രോഗിക്കു പെട്ടെന്നു നെഞ്ചുവേദനയും

ഹദ്രോഗങ്ങളിൽ ഏറ്റവും മാരകമായത് എന്ന് ഡോക്ടർമാർ വിശേഷിപ്പിക്കുന്ന ഒന്നാണ് ഹൃദയാഘാതം. ജീവിതത്തിലെ ഏറ്റവും കടുത്ത വേദനയാണത്രേ ഹൃദയാഘാതം സംഭവിക്കുമ്പോൾ അനുഭവിക്കുക. ബ്ലോക്കുകൾ കാരണം ഹൃദയത്തിലെ രക്തക്കുഴലുകൾ പെട്ടെന്നടയുമ്പോൾ ഹൃദയപേശിയുടെ ഒരു ഭാഗം നശിക്കുന്നു. തൽഫലമായി രോഗിക്കു പെട്ടെന്നു നെഞ്ചുവേദനയും തളർച്ചയും ഉണ്ടാകുന്നു. ചിലപ്പോൾ ഹൃദയസ്തംഭനവും മരണവും സംഭവിച്ചേക്കാം.
ലക്ഷണങ്ങൾ ശ്രദ്ധിക്കുക
സാധാരണ നെഞ്ചിന്റെ ഇടത്തു ഭാഗത്തായി വലിയൊരു ഭാരം കയറ്റി വച്ചതുപോലെയാണ് ഹൃദയാഘാത വേദന. പ്രമേഹമുള്ളവരിലും മറ്റു ചിലരിലും വേദന ഒട്ടും അനുഭവപ്പെടണമെന്നില്ല. ചിലപ്പോൾ നെഞ്ചുവേദനയ്ക്കു പകരം മേൽവയറിൽ വേദനയോ, വയറെരിച്ചിലോ, ഇടതു തോളത്തു വേദനയോ, താടിയിലോ കഴുത്തിന്റെ പുറത്തോ നെഞ്ചിന്റെ പിൻഭാഗത്തോ വേദനയോ ആയി ഹൃദയാഘാതം സംഭവിക്കാം. വേദനയോടൊപ്പം ശ്വാസം വലിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടും.
എന്നാൽ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടുന്ന രോഗങ്ങളുണ്ട്. അവയെ കൃത്യമായി തിരിച്ചറിയണം. നാൽപ്പതു വയസ്സു കഴിഞ്ഞവരിൽ നെഞ്ചത്തോ, വയറിന്റെ മേൽഭാഗത്തോ, കഴുത്തു മുതൽ താടിയിലോ, പുറത്തോ ഇടതു തോളിലോ അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഹൃദയാഘാതമല്ല എന്ന് ഉറപ്പുവരത്തണം. ഗ്യാസ്ട്രബിൾ, പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടൽ മുതലായ പല അസുഖങ്ങളും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം.
ശ്വാസംമുട്ടും, വിയർക്കും
തീവ്രതയേറിയ ഹൃദയാഘാതം ഉണ്ടാകുമ്പോള്‍, ഹൃദയത്തിന്റെ പമ്പിങ്ങ് ശേഷി കുറയുകയും ശ്വാസകോശങ്ങളിൽ രക്തം കെട്ടിക്കിടക്കാൻ ഇടവരുകയും ചെയ്യുന്നു. ഈ അവസ്ഥ ലങ് കൻജംക്ഷൻ പൾമണറി എഡിമ മുതലായ പേരുകളിൽ അറിയപ്പെടുന്നു. കൂടുതലാവുകയാണെങ്കിൽ ശ്വാസകോശം ഒരു നനഞ്ഞ സ്പോഞ്ച് പോലെ ആകും. ഇത്തരം സന്ദർഭങ്ങളിൽ ശ്വാസം മുട്ടും ചുമയും ചിലപ്പോൾ മൂക്കിൽ കൂടി രക്തം കലർന്ന പതയും വരാം.
ഹൃദയാഘാതം വളരെ വലുതാകുമ്പോൾ ഹൃദയത്തിനു രക്തം മുന്നോട്ടു പമ്പു ചെയ്യാനുള്ള ശേഷി കുറയുന്നു. അപ്പോൾ രക്തസമ്മർദ്ദം താഴോട്ടു വന്നേക്കാം. ഹൃദയാഘാതം അത്ര വലുതല്ലെങ്കിൽ ഭയം പേടി മുതലായവയാൽ രക്തസമ്മർദ്ദം ചിലപ്പോൾ കൂടുന്നതായി കാണാം.
ഹൃദയാഘാതത്തിന്റെ പിരിമുറുക്കവും വേദനയും ഭയവും കാരണം രക്തത്തിൽ ചില ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോണുകൾ മൂലമാണ് രോഗി നന്നായി വിയർക്കുന്നത്.