Friday 10 August 2018 04:51 PM IST : By സ്വന്തം ലേഖകൻ

സൂക്ഷിച്ചില്ലെങ്കിൽ ആധാർ ആധാരം വരെ കൊണ്ടു പോകും; ആധാർ സുരക്ഷിതമാക്കാനുള്ള പോംവഴി ഇതാണ്–വിഡിയോ

aadar-privacy

വ്യക്തി വിവരങ്ങളുടെ അവസാന വാക്കാണ് ഇന്ന് ആധാർ കാർഡ്. നമ്മുടെ ഫൊട്ടോ, ജനനതീയതി തുടങ്ങി അടിസ്ഥാന വിവരങ്ങളെ അവശ്യ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന തിരിച്ചറിയൽ രേഖ. നിത്യ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഏത് മേഖലകളിലേക്ക് തിരിയണമെങ്കിലും ആധാറില്ലാതെ കഴിയില്ല എന്നുള്ളതാണ് സത്യം. ചുരുക്കിപ്പറ്റഞ്ഞാൽ ആധാർ കാർഡില്ലാതെ ഒന്ന് പുറത്തേക്കിറങ്ങാൻ പോലും കഴിയാത്ത സ്ഥിതി വിശേഷമാണ്.

രഹസ്യമാക്കേണ്ടുന്ന നമ്മുടെ വ്യക്തിവിവരങ്ങൾ ഉൾക്കൊള്ളുന്ന ആധാർ കാർഡ് സുരക്ഷിതമാണോ എന്നുള്ളതാണ് എക്കാലത്തേയും ആശങ്ക. നമ്മുടെയെല്ലാം കോൺടാക്റ്റ് ലിസ്റ്റിൽ ആധാർ നമ്പർ കടന്നു കൂടിയതും ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതോടെ വ്യക്തി വിവരങ്ങൾ ചോർന്നതുമെല്ലാം ആ ആശങ്ക ഇരട്ടിപ്പിക്കുന്നതാണ്.

ഇപ്പോഴിതാ ആധാറുമായി ബന്ധപ്പെട്ട അത്തരം ആശങ്കകൾക്ക് പരിഹാരം നിർദ്ദേശിക്കുകയാണ് സാങ്കേതിക വിദഗ്ധനായ രതീഷ് ആർ മേനോൻ. സുരക്ഷാ വീഴ്ചയ്ക്ക് ഇടവരാത്ത വിധം വെർച്വൽ ആധാർ കാർഡ് നമ്പർ ക്രിയേറ്റ് ചെയ്യുക എന്നതാണ് ഇതിന് പരിഹാരമെന്ന് രതീഷ് പറയുന്നു.