Thursday 05 October 2023 04:36 PM IST : By സ്വന്തം ലേഖകൻ

ലാമിനേറ്റ് ചെയ്ത പഴയ ആധാർ കാർഡ് മാറ്റണോ? ഏറ്റവും പുതിയ പിവിസി ആധാർ കാർഡിനു ഒരു മിനിറ്റിൽ അപേക്ഷിക്കാം

pvc-aadharcard

ലാമിനേറ്റ് ചെയ്ത പഴയ ആധാർ കാർഡ് കൊണ്ടുനടക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കില്‍ ഏറ്റവും പുതിയ പിവിസി ആധാർ കാർഡിലേക്ക് മാറാന്‍ സമയമായി. അതിനായി വീട്ടിലിരുന്നുകൊണ്ടുതന്നെ ഒരു മിനിറ്റിൽ സ്മാർട്ട് ഫോണ്‍ വഴി പുതിയ പിവിസി ആധാർ കാർഡിനു അപേക്ഷിക്കാം. 

സ്റ്റെപ്പ് 1

ആദ്യം ഗൂഗിളിൽ www.myaadhar.uidai.gov.in എന്ന വെബ്സൈറ്റ് ക്ലിക്ക് ചെയ്യുക.  

സ്റ്റെപ്പ് 2

വെബ്സൈറ്റിൽ ഓഡർ പിവിസി ആധാർ കാർഡ് എന്ന ഓപ്ഷൻ കാണും. അതു ക്ലിക്ക് ചെയ്യുക. 

അതിൽ നിങ്ങളുടെ ആധാർ നമ്പർ എന്റർ ചെയ്തുകൊടുക്കുക.

അതിനു താഴെ ക്യാപ്ച കാണാൻ പറ്റും. അതിലുള്ള ലെറ്റേഴ്സ് എന്റർ ചെയ്യുക.

അതിനു താഴെയായുള്ള ബോക്സ് ടിക് ചെയ്യുക.

ശേഷം ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്തുകൊടുക്കുക.

താഴെയുള്ള സെന്റ് ഒടിപി എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോൺനമ്പറിലേക്ക് ഒടിപി വരും. ആ നമ്പർ നൽകുക. 

സ്റ്റെപ്പ് 3

ഒടിപി കൊടുത്തുകഴിഞ്ഞാൽ 50 രൂപ ഫീസ് അടയ്ക്കണം. ഇതു ഗൂഗിൾ പേ വഴിയോ ബാങ്ക് വഴിയോ അടയ്ക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ പ്രോസസിങ് പൂർത്തിയായി. ഒരാഴ്ചയ്ക്കകം പോസ്റ്റൽ ആയി ആധാർ വീട്ടിലെത്തും.