Tuesday 01 February 2022 11:06 AM IST : By സ്വന്തം ലേഖകൻ

പാമ്പിനെ കണ്ടാൽ അവയുടെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും കൈമാറാം; ‘സർപ്പ’ ആപ് എല്ലാ ജില്ലകളിലും

sarpa-app

പാമ്പിനെ കണ്ടെത്തിയാൽ പിടികൂടുന്നതിനായി വനംവകുപ്പ് തയാറാക്കിയ ‘സർപ്പ’ (SARPA) ആപ് എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു. പാമ്പിനെ കണ്ടെത്തിയാൽ വിവരം വനം വകുപ്പിന്റെ ഈ ആപ്പിൽ നൽകിയാൽ മതി.  വിവരം ലഭിച്ചാലുടൻ വനം വകുപ്പിന്റെ റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ പിടിച്ചുകൊണ്ടുപോയി ഉൾവനത്തിൽ വിട്ടയയ്ക്കും.

വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിയിരുന്നു. ജില്ലയിൽ 43 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പാമ്പിനെ കണ്ടാൽ അവയുടെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം.

സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്ക്യൂവർ സ്ഥലത്തെത്തുക. പാമ്പിനെ പിടിക്കുന്നതിന് പൊതുജനങ്ങൾ പണമൊന്നും നൽകേണ്ടതില്ല. പ്ലേസ്റ്റോറിൽനിന്ന് 'സർപ്പ' എന്ന ആപ് ഡൗൺലോഡ് ചെയ്ത് ആർക്കും വിവരങ്ങൾ കൈമാറാം: ∙ കെ.എ. അഭീഷ്, കോട്ടയം ജില്ലാ കോഓർഡിനേറ്റർ, സർപ്പ ആപ്പ്. 8943249386