തിരശീലയ്ക്കപ്പുറം ചങ്ക് ചങ്ങാതിമാരാണ് ജയറാമും സിദ്ദീഖും. വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ഇരുവരും എത്തിയപ്പോള്‍ പോയ കാലത്തെ ഓര്‍മകളും പുനര്‍ജനിച്ചു. ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയത്തിന് കാവല്‍ നിന്ന കഥയാണ് സിദ്ദീഖ് പറഞ്ഞത്. സിദ്ദീഖ് ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍ സഹായിച്ച കഥയും ജയറാം പറഞ്ഞു. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് സിദ്ദീഖ് നേടിയത്.