വനിത ഫിലിം അവാര്‍ഡ് വേദി കാത്തിരുന്ന നിമിഷമെത്തി. മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ. ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ലൂസിഫര്‍ അതിരുകള്‍ താണ്ടിയ വിജയമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം സാക്ഷാത്കരിച്ച പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.