നാല് ആണുങ്ങളുള്ള വീട്ടിലെ വീട്ടിലെ ഏക പെൺതരി... ഫാലിമിയിലെ കിടിലം പ്രകടനം: പുരസ്കാരം ഏറ്റുവാങ്ങി മഞ്ജുപിള്ള
നാല് ആണുങ്ങളോട് കട്ടയ്ക്ക് പൊരുതി നിന്ന് നേടിയ പുരസ്കാരം. ഫാലിമിയിലെ ഗംഭീര പ്രകടനത്തിന് അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ നടി മഞ്ജുപിള്ളയുടെ മുഖത്ത് തികഞ്ഞ ചാരിതാർഥ്യം. ഒരുപാട് കാലമായി സ്വന്തമാക്കണം എന്ന് ആഗ്രഹിച്ച പുരസ്കാരം. ഇപ്പോൾ ഇങ്ങനെയൊരു അസുലഭ അവസരം കൈവന്നതിൽ ഏറെ സന്തോഷമെന്ന് അവാർഡ് ഏറ്റുവാങ്ങി മഞ്ജുപിള്ളയുടെ കമന്റ്.
കലാഭവൻ ഷാജോണാണ് മഞ്ജു പിള്ളയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ഫാലിമിയിൽ മഞ്ജുവിനൊപ്പം കട്ടയ്ക്ക് നിന്ന പ്രകടനം പുറത്തെടുത്ത ജഗദീഷ് സഹതാരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയതും ചടങ്ങിലെ ധന്യ നിമിഷമായി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT