ചിരി നിമിഷങ്ങളോടെയായിരുന്നു വനിത ഫിലിം അവാർഡിന് തുടക്കമായത്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി മികച്ച വില്ലനുള്ള പുരസ്കാരം സ്വീകരിക്കാൻ സിദ്ദിഖ് എത്തുമ്പോൾ കാണികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്. പുതിയകാലത്തെ വില്ലന് പുരസ്കാരം സമ്മാനിക്കാനെത്തിയതാകട്ടെ പഴയകാലത്തെ തീപ്പൊരി വില്ലൻ ദേവൻ.

സ്റ്റാർ പൈപ്സ് ആൻഡ് ഫിറ്റിങ്സ് മാനേജിങ് പാർട്ട്നർമാരായ ബോബി പോൾ, ആന്റിയോ പോൾ എന്നിവർ സിദ്ദീഖിന് ക്യാഷ് അവാർഡ് സമ്മാനിച്ചു.  

ADVERTISEMENT

പുരസ്കാരം സമ്മാനിക്കുന്നതിനിടെ ദേവൻ പങ്കുവച്ച കമന്റ് സദസിൽ ചിരി പടർത്തി. പണ്ട് കാലത്തൊക്കെ വില്ലന് അവാർഡ് ഇല്ലായിരുന്നു. ഉണ്ടെങ്കിൽ എനിക്കും കിട്ടുമായിരുന്നു അവാർഡുകളെന്ന ദേവന്റെ കമന്റ് ചിരിയോടെയാണ് ഏവരും ഏറ്റെടുത്തത്. സിദ്ദിഖിനൊപ്പമുള്ള സൗഹൃദ നിമിഷങ്ങൾ ഓർക്കാനും ദേവൻ മറന്നില്ല. ‘വർഷങ്ങളായുള്ള പരിചയമാണ് സിദ്ധിഖുമായി. ന്യൂഡൽഹി എന്ന സിനിമയിലാണ് ആദ്യമായി കാണുന്നത്. പിന്നീട് ഒരുപാട് സിനിമകൾളിൽ ഒരുമിച്ചെത്തി’

കഴിഞ്ഞ വർഷം പ്രേക്ഷകർ എന്നെ ഏറ്റവും വെറുത്ത സിനിമയ്ക്കാണ് അവാർഡ് കിട്ടിയതെന്ന് സിദ്ദിഖ് പറഞ്ഞു. സംവിധായകന്‍ ജിത്തു ജോസഫിനും സഹതാരം മോഹൻലാലിനും നന്ദി പറയാനും സിദ്ദിഖ് മറന്നില്ല.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT