അലൻസ്കോട്ട് ഫിലിം അവാർഡ്സ് വേദിയിലെ പ്രണയ സുന്ദര നിമിഷമായിരുന്നു ജിപിയും ഭാര്യ ഗോപികയും ഒരുമിച്ചെത്തിയത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ പുരസ്കാര നിഷ എന്ന നിലയിലും വനിത ഫിലിം അവാർഡിന്റെ വേദി ധന്യമായി. വനിത ഫിലിം അവാർഡ്സിന്റെ റെഡ് കാർപറ്റ് ആങ്കറായും പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരം വീണ്ടുമെത്തിയത് ആരാധകർക്ക് ഇരട്ടി ആവേശമായി.