‘സങ്കടത്തോടെ പുരസ്കാരം ഏറ്റുവാങ്ങുന്നു. ഇത് സച്ചിക്കുള്ള പുരസ്കാരം’: അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് പൃഥ്വി
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2020 ലെ മികച്ച നടനുള്ള പുരസ്കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജു മേനോനും പങ്കിട്ടു. പൃഥ്വിരാജിന് അമ്മയും നടിയുമായ മല്ലിക സുകുമാരനാണ് പുരസ്കാരം സമ്മാനിച്ചത്. അവാർഡ് ഏറ്റുവാങ്ങി പൃഥ്വി അമ്മയുടെ കാൽതൊട്ട് വന്ദിച്ചു. അജ്മി ഫ്ളോർ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ റഷീദ് കെ. എ. ക്യാഷ് അവാർഡ് സമ്മാനിച്ചു
‘സങ്കടത്തോടെ പുരസ്കാരം ഏറ്റുവാങ്ങുന്നു. ഇത് സച്ചിക്കുള്ള പുരസ്കാരം. എന്റെ വിജയങ്ങളെ സച്ചിയുടെ പേരില്ലാതെ അടയാളപ്പെടുത്താനാകില്ല’.– പുരസ്കാരം സ്വീകരിച്ച് പൃഥ്വി പറഞ്ഞു.
ADVERTISEMENT
സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നാണ്. അകാലത്തിൽ അന്തരിച്ച സംവിധായകന്‍ സച്ചി ഇപ്പോഴും സിനിമ ലോകത്തിന്റെ വിങ്ങുന്ന ഒരോർമയാണ്.
ADVERTISEMENT
ADVERTISEMENT