Friday 19 April 2024 04:40 PM IST : By സ്വന്തം ലേഖകൻ

സർപ്രൈസിൽ ഞെട്ടി ലാലേട്ടൻ: വനിത ഫിലിം അവാർഡ്സ് റിഹേഴ്സൽ ക്യാംപിലേക്ക് താരരാജാവിന്റെ മാസ് എൻട്രി!

mohanlal-14

കാത്തിരിപ്പുകൾക്കു വേഗമേറുന്നു, ആവേശം ഇരട്ടിയാകുന്നു. മലയാള സിനിമാ ലോകത്തിന്റെ കണ്ണും കാതും മനസും ഇനി കൊച്ചിയുടെ മണ്ണിലേക്ക്. മലയാളക്കര കാത്തിരിക്കുന്ന അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സെന്ന താരപ്പൂരത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

സംഗീതവും നൃത്തവും ചിരിക്കൂട്ടുകളും സമംചേരുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര നിശ ഏപ്രിൽ 22 തിങ്കളാഴ്ച എറണാകുളം അങ്കമാലി അഡ്‍ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. മലയാള സിനിമ താരസംഘടനയായ അമ്മയുമായി സഹകരിച്ചാണ് അവാർഡ് നിശ സംഘടിപ്പിക്കുന്നത്.

കൊച്ചിയിൽ വനിത ഫിലിം അവാർഡിന്റെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കവേ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ഒരു മാസ് എൻട്രിയുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. റിഹേഴ്സൽ വേദിയിലേക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ എത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുകയാണ്. റേ‍ഞ്ച് റോവറിൽ വന്നിറങ്ങുന്ന മോഹൻലാലിനെ ഇടവേള ബാബു അടക്കമുള്ളവർ സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. റിഹേഴ്സൽ ക്യാമ്പിലേക്ക് എത്തുമ്പോൾ ആർപ്പുവിളികളോടെയാണ് മോഹൻലാലിനെ ഡാൻസേഴ്സ് സ്വീകരിക്കുന്നത്.

മലയാളത്തിലെ ഫിലിം അവാർഡ് നിശകളിൽ വ്യത്യസ്തത പുലർത്തുന്നവയാണ് വനിത ഫിലിം അവാർഡ് നിശകളെന്ന് മോഹൻലാൽ പറഞ്ഞു. ‘

‘ഓരോ തവണയും നടക്കുന്ന ഫിലിം അവാർഡ് നിശകളിൽ വനിതയുടേതായ യ ഒരു സിഗ്നേച്ചർ ഉണ്ടാകും. ഇക്കുറി അമ്മയുമായി ചേർന്നാണ് ഫിലിം അവാർഡ് നടക്കുന്നത്. നല്ലൊരു ഷോ തന്നെ കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’– മോഹൻലാലിന്റെ വാക്കുകൾ.

വിഡിയോ: