Monday 15 April 2024 03:56 PM IST : By സ്വന്തം ലേഖകൻ

അവന്റെ പ്രണയത്തിന് കാവല്‍ നിന്നത് ഞാന്‍; ജയറാം-പാര്‍വതി പ്രണയകഥ: വേദിയിൽ ചിരിപൊട്ടിച്ച് സിദ്ദിഖ്

jayaram-siddique

ചിരിനിമിഷങ്ങൾ കൊണ്ട് സമ്പന്നമാണ് ഓരോ വനിത ഫിലിം അവാർഡ് വേദിയും. തിരശീലയ്ക്ക് അകത്തും പുറത്തും ചങ്ങാതിമാരായ ജയറാമും സിദ്ദിഖും വനിത ഫിലിം അവാർ‌ഡ്സ് വേദിയിൽ ഒന്നിച്ചെത്തിയപ്പോഴും പിറന്നു ഒരുപിടി ചിരി നിമിഷങ്ങൾ. വനിത ഫിലിം അവാര്‍ഡ്സ് 2020ലെ വേദിയില്‍ ഇരുവരും എത്തിയപ്പോള്‍ പോയ കാലത്തെ ഓര്‍മകളും പുനര്‍ജനിച്ചു.

ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയത്തിന് കാവല്‍ നിന്ന കഥയാണ് സിദ്ദീഖ് പറഞ്ഞത്. സിദ്ദീഖ് ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍ സഹായിച്ച കഥയും ജയറാം പറഞ്ഞു.32 വർഷത്തെ സൗഹൃദ കഥ ഇരുവരും പറയാൻ തുടങ്ങിയപ്പോഴെ സദസിൽ ചിരിപൊട്ടി. പാർവതി–ജയറാം പ്രണയത്തിന് കൂട്ടിരുന്ന കഥയും തമാശയുടെ മേമ്പൊടു ചേർത്ത് സിദ്ദിഖ് സദസിൽ അവതരിപ്പിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് സിദ്ദീഖ് നേടിയത്. പുരസ്കാര ജേതാവിന് ഒരു ചക്കരയുമ്മ നൽകാനും ജയറാം മറന്നില്ല.

വിഡിയോ