വസ്ത്രങ്ങളിലെ കറകള്‍ മാറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാധിക്കാത്തവരുണ്ട്. പലപ്പോഴും നമ്മുടെ പുത്തന്‍ വസ്ത്രങ്ങളില്‍ പിടിക്കുന്ന കറകള്‍ എത്ര അലക്കിയാലും പോകാറുമില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറ നിഷ്പ്രയാസം നീക്കം ചെയ്യാന്‍ സാധിക്കും. ഇഷ്ട വസ്ത്രങ്ങളിൽ പറ്റുന്ന കറകളെ എങ്ങനെ കൃത്യമായി നേരിടാമെന്നു നോക്കാം.
∙ ഷർട്ടിന്റെ കോളറിൽ പറ്റിയിരിക്കുന്ന കറ നീക്കാൻ ഇനി പണിപ്പെടേണ്ട. കോളർ നനച്ചശേഷം ഷാംപൂ തേച്ചു നന്നായി ഉരയ്ക്കുക. 20 മിനിറ്റിനുശേഷം കഴുകി വൃത്തിയാക്കാം.
∙ തലയണ കവറിലെ കടുത്ത എണ്ണക്കറ നീക്കാൻ ലിക്വിഡ് ഡിഷ് സോപ്പിന്റെ സഹായം തേടാം. കറയിൽ ഡിഷ് സോപ്പ് ഒഴിച്ചു നന്നായി ഉരച്ചശേഷം അൽപനേരം വയ്ക്കാം. പിന്നീട് സാധാരണ രീതിയില്‍ ക ഴുകി എടുക്കാം.
∙ വസ്ത്രങ്ങളിൽ പറ്റിയ എണ്ണക്കറ കളയുന്നതിനു കറയുടെ മുകളിൽ ഉപ്പു വിതറി, അൽപസമയത്തിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകാം. എണ്ണക്കറ നീങ്ങും.
∙ ഒരു പാത്രത്തിൽ സോഡ എ ടുത്തു രക്തക്കറ പറ്റിയ വസ്ത്രം അതില്‍ മുക്കിവയ്ക്കാം. അടുത്ത ദിവസം രാവിലെ സാധാരണ വെള്ളത്തിൽ കഴുകിയാൽ രക്തക്കറ നീങ്ങും.
∙ വസ്ത്രത്തിൽ ചായയോ കാ പ്പിയോ വീണാല്‍ എത്രയും പെട്ടെ ന്നുതന്നെ തണുത്ത വെള്ളം ഉപ യോഗിച്ച് കഴുകുക. നേരിട്ടു കറയിലേക്കു വെള്ളം ഒഴിക്കുന്നതിനേ ക്കാൾ നല്ലതു വസ്ത്രം തിരിച്ചിട്ടുകഴുകുന്നതാണ്. ഡിഷ് സോപ്പ് ലിക്വിഡ് ഉപയോഗിച്ചു കറ പുര ണ്ട ഭാഗം നന്നായി കഴുകിയ ശേ ഷം ഉണക്കാം.