Thursday 10 June 2021 02:56 PM IST

ചെറിയൊരു വീട്, അതും ചെറിയ ബജറ്റിൽ, ആറര ലക്ഷത്തിന് കണ്ടെയ്‌നർ വീട്

Sona Thampi

Senior Editorial Coordinator

countainer 1

നാട്ടിൽ ചെറിയൊരു വീട്, അതും ചെറിയൊരു ബജറ്റിൽ.. ചെറിയ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളു ഇരിങ്ങാലക്കുടക്കാരൻ പ്രജിക്ക്. അതു സാധിച്ചെടുക്കാൻ വ്യത്യസ്തമായി ചിന്തിച്ചപ്പോൾ ഉടലെടുത്തതാണ് കണ്ടെയ്‌നർ വീട്. പ്രജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ കട്ടയ്ക്ക് പിന്തുണ കൊടുത്തത് ബന്ധു കൂടിയായ വോൾസ് ആൻഡ് വോയ്ഡ്സ് ആറ്റ്‌ലിയറിലെ ആർക്കിടെക്ടുമാർ കിരണും പാർട്ണറായ അമലുമാണ്.

countainer 5

വിദേശ രാജ്യങ്ങളിലെ ഇത്തരം നിർമിതികളുടെ വിഡിയോ പ്രേരണയായി. കിരൺ നേരത്തെ ചെയ്ത കണ്ടെയ്നർ കഫേ മാതൃകയും പ്രജിക്ക് പ്രചോദനവും ആത്മവിശ്വാസവും കൊടുത്തു. ചെറുതാണെങ്കിലും ഭംഗിയും താമസിക്കാൻ സുഖകരവുമായ സ്പേസ് ആയിരുന്നു മുംൈബയിൽ ജനിച്ചു വളർന്ന പ്രജിയുടെ മനസ്സിൽ. വർഷങ്ങളുടെ മുംൈബ വാസത്തിനുശേഷം നാട്ടിലെത്തൊൻ ആഗ്രഹിച്ച അച്ഛൻ ഗോപിനാഥനും മനസ്സിനിഷ്ടപ്പെടുന്ന ഇടമാവണം. മാത്രമല്ല, കുടുംബവകയായ ഏഴ് സെന്റിലെ അധികം മരങ്ങളൊന്നും കളയേണ്ടി വരികയുമരുത്. ഇരിങ്ങാലക്കുട കാട്ടുങ്കൽച്ചിറയിലാണ് പ്ലോട്ട്. രണ്ടു ദിവസം കൊണ്ട് കണ്ടെയ്നർ വീടിന്റെ ഏകദേശ ധാരണ സ്കെച്ച് രൂപത്തിലും ത്രീഡിയായും റെഡിയായി.

countainer 3

 കൊച്ചിയിൽ നിന്ന് 20x8 അടി സ്റ്റാൻഡേർഡ് വലുപ്പമുള്ള കണ്ടെയ്നർ ട്രെയ്‌ലർ വഴി ഇരിങ്ങാലക്കുടയിലെത്തിച്ചു. വാങ്ങാനും പ്ലോട്ടിലെത്തിക്കാനും കണ്ടെയ്നറിന് ഏകദേശം 1.1 ലക്ഷം രൂപയാണ് വേണ്ടിവന്നത്. കണ്ടെയ്നർ വയ്ക്കാൻ നാലു കോൺക്രീറ്റ് കാലുകൾ നേരത്തേ റെഡിയാക്കിയിരുന്നു. തറനിരപ്പിൽ നിന്ന് രണ്ടര അടി മേലോട്ടും ഒന്നര അടി താഴേക്കും നീളമുണ്ട് ഇൗ കാലുകൾക്ക്. കണ്ടെയ്നറിന്റെ അടിഭാഗമാണ് സോളർ പാനലിന്റെ ബാറ്ററി വെള്ളം നനയാത്ത രീതിയിൽ വയ്ക്കാൻ ഉപയോഗിച്ചത്.

countainer 4

 200 ചതുരശ്രയടിയാണ് ഇന്റീരിയറിയിൽ. 100 ചതുരശ്രയടിയോളം വലുപ്പമുള്ള ഒരു സിറ്റ്ഒൗട്ട് മുൻവശത്ത് നീട്ടിയെടുത്തു. എക്സ്പോസ്ഡ് കട്ടകൾ കൊണ്ട് രണ്ട് തൂണുകളുമായപ്പോൾ വീടിന് ഒരു ‘ആറ്റിറ്റ്യൂഡ്’ ലുക്ക് കൈവന്നു. ഏറ്റവും മുകളിൽ ജിെഎ ഫ്രെയിമിൽ മുളയുടെ സഹായത്തോടെ പുല്ലുകൂടി മേഞ്ഞപ്പോൾ സംഭവം വെറൈറ്റിയായി. ‘റസ്റ്റിക് ലുക്കി’നു വേണ്ടിയാണ് പുല്ല് മേയാൻ തീരുമാനിച്ചത്. എക്സ്പോഡ്സ് കട്ടകൾക്ക് ക്ലിയർ കോട്ടും അടിച്ചു. ടെറാക്കോട്ട ടൈൽ ആണ് ഫ്ലോറിങ്ങിന്. കണ്ടെയ്നറിന്റെ ഭിത്തികൾ ഇൻസുലേറ്റ് ചെയ്തതിനുശേഷം സിമന്റ് ബോർഡ് വച്ചു മറച്ചു. ഇത് ചൂട് കുറയ്ക്കാൻ സഹായിച്ചു. എസി പോയിട്ട് ഫാൻ പോലും വേണ്ടിവരാറില്ല ഇന്റീരിയറിൽ. സിമന്റ് ബോർഡിൽ പുട്ടിയടിച്ച് പെയിന്റടിച്ചപ്പോൾ ഹോട്ടൽ മുറി പോലെ ഭംഗിയായി.

countainer 2

ഭിത്തി മുറിച്ച് ജനലുകൾ കൊടുത്തു. കിഴക്കു ഭാഗത്ത് നിരക്കിനീക്കാവുന്ന ഗ്ലാസ് ജനലുകൾ ജിെഎ ഫ്രെയിമിൽ കൊടുത്തു. മറുവശത്ത് മുകളിലേക്കു പൊക്കാവുന്ന തരം ജനലും. ചുരുക്കത്തിൽ, ക്രോസ് വെന്റിലേഷൻ ധാരാളം. മുൻവശത്ത് നിരക്കിനീക്കാവുന്ന ടഫൻഡ് ഗ്ലാസ്സ് വാതിലാണുള്ളത്. അതിനു പുറത്താണ് കണ്ടെയ്നറിന്റെ ഇരുമ്പു വാതിൽ. ഒരു വശത്ത് ബെഡും പിറകിലെ ചെറിയ പാർട്ടീഷനപ്പുറത്ത് കിച്ചനും. മറുവശത്ത് സ്റ്റഡി ഏരിയയും ഫ്രിജും സിങ്കും. അതിനപ്പുറത്താണ് ബാത്റൂമിേലക്കുള്ള വാതിൽ. 8x3.5 അടി വലുപ്പമുണ്ട് ബാത്റൂമിന്. വെറ്റ്, ഡ്രൈ, വാഷ്ഏരിയകൾ പ്രത്യേകമായുണ്ട്.

countainer 1

കിണറിൽ നിന്നുള്ള വെള്ളം കണ്ടെയ്നറിന്റെ മുകളിൽ വച്ചിരിക്കുന്ന 300 ലിറ്റർ ടാങ്കിേലക്ക് കയറ്റും. ലൈറ്റുകൾ, ചുമരിലെ ഫാൻ, ഫ്രിജ്, മിക്സി, എക്സോസ്റ്റ് ഫാൻ, തേപ്പുപെട്ടി, ടിവി ഒക്കെ വർക് ചെയ്യാൻ സിറ്റ്ഒൗട്ടിനു മേലെ പിടിപ്പിച്ച സോളർ പാനൽ ധാരാളം. എസി വയ്ക്കേണ്ടി വന്നാലും സോളർ ഉപയോഗിക്കാം. സോളർ പാനൽ ഉൾപ്പെടെ ആറര ലക്ഷത്തിനാണ് ഇൗ വീട് ചെയ്തത്. ലോക്ഡൗണിൽ പണിക്കാരെ കിട്ടാൻ ബുദ്ധിമുട്ടിയെങ്കിലും അഞ്ചു മാസത്തിനുള്ളിൽ പണി പൂർത്തിയായി.

countainer 6

ഡിസൈൻ: കിരൺ സുമേഷ്, അമൽ സുധർമൻ

വോൾസ് ആൻഡ് വോയ്‌ഡ്‌സ് ആറ്റ്‌ലിയർ

kiran@wallsnvoids.com 

Tags:
  • Vanitha Veedu