Friday 08 March 2019 04:57 PM IST : By സ്വന്തം ലേഖകൻ

വനിതാ ദിനത്തിൽ നയൻസിന് വിഘ്നേശിന്റെ സർപ്രൈസ്! ചിത്രം വൈറൽ

nayanthara-new

പ്രണയം ആഘോഷമാക്കുന്നവരാണ് നയൻതാരയും വിഘ്നേശ് ശിവനും. പിറന്നാൾ ദിനത്തിലും പ്രണയദിനത്തിലുമൊക്കെ പ്രിയപ്പെട്ടവൾക്ക് സർപ്രൈസുകൾ നൽകി ഞെട്ടിക്കാറുള്ള വിഘ്നേശ് വനിതാ ദിനത്തിലും ആ പതിവ് മുടക്കിയില്ല.

ഇക്കുറി പലതരം പൂക്കൾ നിറച്ച മനോഹരമായ ബോക്കെയാണ് നയൻസിന് വിക്കിയുടെ സമ്മാനം. ബൊക്കെകളുമായി നിൽക്കുന്ന നയൻതാരയുടെ ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ‘എന്റെ ലോകസുന്ദരീ, നിന്നെ പോലെ മറ്റാരുമില്ല. വനിതാദിന ആശംസകൾ’ ചിത്രത്തിനൊപ്പം വിഘ്നേഷ് കുറിച്ചു.

വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നയൻതാരയും വിഘ്നേശ് ശിവനും അടുപ്പത്തിലായത്. സൗഹൃദം പതിയെ പ്രണയത്തിനു വഴിമാറുകയായിരുന്നു.

ആഘോഷിക്കാനുള്ള അവസരങ്ങളൊന്നും ഇരുവരും പാഴാക്കാറില്ല. പരസ്യമായ രഹസ്യമാണിപ്പോള്‍ ഇവരുടെ പ്രണയം. എന്നാൽ എന്നാകും വിവാഹം എന്നു മാത്രം ഇവർ വെളിപ്പെടുത്തുന്നില്ല.

ശിവകാർത്തികേയൻ നായകനാകുന്ന മിസ്റ്റർ ലോക്കൽ ആണ് നയൻതാരയുടെ പുതിയ ചിത്രം.