വന്ധ്യതയുള്ള സ്ത്രീകളിൽ 25 ശതമാനത്തിനും എൻഡോമെട്രിയോസിസ് എന്ന് കണക്കുകൾ: കരുതൽ വേണ്ടത് ഇങ്ങനെ
എൻഡോമെട്രിയോസിസ് കരുതലെടുക്കാം വന്ധ്യതയുടെ പ്രധാനകാരണമായി അറിയപ്പെടുന്ന രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗാവസ്ഥ ഇപ്പോൾ കേരളത്തിൽ വളരെ വ്യാപകമായി കാണുന്നുവെന്നതു പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വന്ധ്യതയുള്ള സ്ത്രീകളിൽ 25 ശതമാനത്തിനും എൻഡോമെട്രിയോസിസ് ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ

എൻഡോമെട്രിയോസിസ് കരുതലെടുക്കാം
വന്ധ്യതയുടെ പ്രധാനകാരണമായി അറിയപ്പെടുന്ന രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗാവസ്ഥ ഇപ്പോൾ കേരളത്തിൽ വളരെ വ്യാപകമായി കാണുന്നുവെന്നതു പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വന്ധ്യതയുള്ള സ്ത്രീകളിൽ 25 ശതമാനത്തിനും എൻഡോമെട്രിയോസിസ് ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്.
ഗർഭപാത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന എൻഡോമെട്രിയം ഗർഭപാത്രത്തിനു പുറത്തേയ്ക്ക് അസ്വാഭാവികമായി വളരുന്ന രോഗാവസ്ഥയാണിത്. രോഗകാരണം ഇതു വരെ കണ്ടെത്തിയിട്ടില്ല. വന്ധ്യതയനുഭവിക്കുന്ന സ്ത്രീകളിൽ മറ്റു സ്ത്രീകളെക്കാൾ കൂടുതലായി എൻഡോമെട്രിയോസിസ് കണ്ടു വരുന്നുണ്ട്. പെൽവിക് പെയ്ൻ ആണ് പ്രധാന ലക്ഷണം. ഇത് ആർത്തവസമയത്ത് അസഹ്യമാകും. ലൈംഗികബന്ധ സമയത്തും വേദന വളരെ കൂടുതലാകും. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. എൻഡോമെട്രിയോസിസ് നേരത്തെ കണ്ടെത്തിയാൽ ചികിത്സ എളുപ്പവും ഫലപ്രദവുമാണ്. സങ്കീർണതകളെ തടയാനാകും.