‘എന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോയി’; പ്രണയാനുഭവങ്ങളുമായി വീണ!
‘‘അയ്യോ ഈ കുഞ്ഞ് ഇതെന്താ ഇങ്ങനെ, ഇതിന് അമ്മയുടെ സൗന്ദര്യമൊന്നും കിട്ടിയിട്ടില്ലല്ലോ’’ എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്കുകളാണിത്. അത്ര മനസ്സു വേദനിച്ചിട്ടുണ്ട്. അതു സത്യവുമായിരുന്നു. ഇന്ന് കാണുന്ന ഈ വീണയായിരുന്നില്ല പതിനേഴ് വയസ്സുവരെ. വല്ലാതെ മെലിഞ്ഞ്, ഒട്ടിയ

‘‘അയ്യോ ഈ കുഞ്ഞ് ഇതെന്താ ഇങ്ങനെ, ഇതിന് അമ്മയുടെ സൗന്ദര്യമൊന്നും കിട്ടിയിട്ടില്ലല്ലോ’’ എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്കുകളാണിത്. അത്ര മനസ്സു വേദനിച്ചിട്ടുണ്ട്. അതു സത്യവുമായിരുന്നു. ഇന്ന് കാണുന്ന ഈ വീണയായിരുന്നില്ല പതിനേഴ് വയസ്സുവരെ. വല്ലാതെ മെലിഞ്ഞ്, ഒട്ടിയ കവിളുകളൊക്കെയായി, ഒരു ചെറിയ പെൺകുട്ടി. എന്റെ അമ്മയാണെങ്കിൽ അതിസുന്ദരി. കാണുന്നവരൊക്കെ ഇങ്ങനെ പറയുമ്പോൾ എന്റെ അമ്മ പറയും, കുറച്ചു കാലം കഴിയുമ്പോൾ നീ നല്ല സുന്ദരിയാകുമെന്ന്. പക്ഷേ, ആ കുറച്ചു കാലത്തിന് വളരെ നീളം കൂടുതലായിരുന്നു. എന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോയി.
സ്കൂൾ കാലഘട്ടത്തിലാണല്ലോ ആൺകുട്ടികളോട് ക്രഷ്, ഇൻഫാക്ച്വേഷൻ ഇങ്ങനെ പല പേരുകളിൽ നമ്മൾ വിളിക്കുന്ന പ്രണയം തോന്നുന്നത്. പലരോടും ഞാനതു തുറന്നു പറഞ്ഞപ്പോള്‍ നെഗറ്റീവായിരുന്നു മറുപടി. ചിലരോട് ഞാൻ പറയാതെ ഉള്ളിൽ തന്നെ വച്ചു. കാരണം അവർക്കും മനസ്സിൽ അതിസുന്ദരിയായ പെൺകുട്ടിയാണെങ്കിലോ? അങ്ങനെ എന്റെ ആദ്യ പ്രണയത്തിന്റെ ഓർമയെല്ലാം സുഖകരമല്ലാത്ത വൺവേ സ്റ്റോറികളായി മാറി.
പക്ഷേ, എനിക്ക് പതിനേഴ് വയസ്സായപ്പോഴേക്കും അമ്മയുെട വാക്കുകൾ പോലെ ഒരുപാട് മാറ്റങ്ങൾ വന്നു. എന്നെ ആൺകുട്ടികൾ ഇഷ്ടത്തോടെ നോക്കാൻ തുടങ്ങിയത് ഞാ ൻ അറിഞ്ഞു. പക്ഷേ, ആദ്യ പ്രണയം എന്ന സുഖമുള്ള ഓർമ സ്കൂൾ കാലത്തു തന്നെ തകർന്നു പോയില്ലേ.
കഥയുടെ ട്വിസ്റ്റ് അവിടെയല്ല. പണ്ട് എന്റെ പ്രണയം നിരസിച്ച പയ്യൻ എനിക്ക് പതിനെട്ടു വയസ്സായപ്പോൾ പ്രണയാഭ്യർഥനയുമായി വന്നു. സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന് മറുപടി കൊടുത്ത് അവനെ പറഞ്ഞു വിട്ടു. പിന്നെ, പല അവസരങ്ങളിലായി പണ്ട് ഞാനിഷ്ടപ്പെട്ടിരുന്ന പലരും പ്രപ്പോസ് ചെയ്തിട്ടുണ്ട്. ഉള്ളിൽ സന്തോഷിച്ചെങ്കിലും സൗന്ദര്യത്തിന്റെ തുലാസിൽ പ്രണയത്തെ അളന്നവരോടെല്ലാം ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഗുഡ്ബൈ...
Rapid fire
ഇഷ്ട സിനിമ: The Bridges of Madison County
പ്രണയഗാനം : വസീഗരാ യെൻ നെഞ്ചിനിക്ക് ഉൻ പൊൻമടിയിൽ തൂങ്കിനാൻ പോതും... (ചിത്രം: മിന്നലെ)
ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്ന സ്ഥലം: ശുദ്ധവായു കിട്ടുന്ന ഏതു സ്ഥലവും
ഇഷ്ടപ്പെട്ട പ്രണയ ഡയലോഗ്: ‘‘ It seems right now that all I‘ve ever done in my life is making my way here to you ’’ (Movie: The Bridges of Madison County)