Saturday 20 August 2022 10:46 AM IST

‘എന്നെ കണ്ടതും ലൈംഗികാവയവത്തില്‍ ചൊറിഞ്ഞു കാണിക്കാൻ തുടങ്ങി’: ഫ്ലാഷിങ്...! ഞെട്ടിപ്പിക്കുന്ന അനുഭവം

Shyama

Sub Editor

exhibitionism-stry

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തതോെട നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. െപാലീസ് പറയുന്നത് ഇങ്ങനെ. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’  എന്നുള്ള എതിര്‍പ്പുമായെത്തി.
സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’  കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

––––––––

പ്രതികരിക്കാൻ പഠിപ്പിക്കണം-അശ്വതി അനിൽകുമാർ, എജ്യുക്കേഷൻ മാനേജർ, വർക്കല

ഫ്ലാഷിങ് ആദ്യമായി നേരിട്ടത് പ്ലസ് വൺ പഠിക്കുമ്പോഴാണ്. ഒരുദിവസം ബസ്‌സ്റ്റോ പ്പിലേക്ക് നടക്കുമ്പോള്‍ മധ്യവയസ്സായ ഒരാള്‍ വഴിയരികില്‍ ഒരു മൂലയ്ക്ക് നില്‍ക്കുന്നതു കണ്ടു. ഞാനൊറ്റയ്ക്കാണ് വഴിയിൽ. പെട്ടെന്നയാൾ ഉടുമുണ്ട് ഉയര്‍ത്തി ഫ്ലാഷ് ചെയ്തു. പൊതു ഇടത്തിൽ ഒരാള്‍ ഇങ്ങനൊക്കെ ചെയ്യും എന്നു വിശ്വസിക്കാൻ തന്നെ പാടുപെട്ടു, ഞാന്‍ െപട്ടെന്നു മുന്നോട്ടു നടന്നു. അപ്പോഴയാള്‍ പിന്നാലെ വരുന്നു.

ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. ബസ്‌സ്റ്റോപ്പിലെത്തി അവിെട നിന്നവരോടു കാര്യം പറഞ്ഞു. അവർ ചെന്നു നോക്കിയപ്പോൾ അയാളെ അവിടെങ്ങും കണ്ടില്ല.

ഞാന്‍ വല്ലാതെ പേടിച്ചിരുന്നു. വീട്ടിൽപോലും സംഭവം തുറന്നു പറയാൻ എനിക്കു സാധിച്ചില്ല. അടുത്ത ദിവസംപോയപ്പോഴും അയാൾ അവിടുണ്ട്. എന്നെ കണ്ടതും ലൈംഗികാവയവത്തില്‍ ചൊറിഞ്ഞു കാണിക്കാൻ തുടങ്ങി. ഞാനൊരു കല്ലെടുത്ത് കയ്യിൽ പിടിച്ചു. അൽപം മുന്നോട്ട് നടന്നപ്പോൾ മറ്റു കുട്ടികളും അച്ഛനമ്മമാരുമുണ്ടായിരുന്നു. അയാൾ അപ്രത്യക്ഷനായി. അന്ന് ഞാനിതു വീട്ടിൽ പറഞ്ഞു. അവിടുത്തെ റസിഡൻസ് അസോസിയേഷനിലും അറിയിച്ചു.

പിന്നീടയാളെ കണ്ടിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ആരോട് പരാതി പറയണം എന്നൊക്കെ സ്കൂള്‍ തലത്തില്‍ തന്നെ പഠിപ്പിച്ചാൽ നന്നായിരുന്നു. പരാതിപ്പെട്ടാൽ ത ന്നെ അവസാനമില്ലാതെ നീളുന്ന പോരാട്ടമായി മാറാതെ, വേഗം നീതി കിട്ടുന്ന സംവിധാനങ്ങളും വേണം.