Wednesday 31 August 2022 11:16 AM IST : By സ്വന്തം ലേഖകൻ

വിവാഹേതര ബന്ധത്തിലേക്ക് പോയി ഭർത്താവ്, ബുദ്ധിപൂർവം മാറ്റിയെടുത്ത് ഭാര്യ: നിയമം തുണയായത് ഇങ്ങനെ

law-spike-aug-last

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും േപരുകള്‍ മാറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്)

താളപ്പിഴകള്‍ െപരുകി കുടുംബജീവിതം വല്ലാതായ ഒര വസ്ഥയിലാണ് നിഷ കാണാൻ വന്നത്. പരിദേവനങ്ങൾ ഏറെയുണ്ടായിരുന്നു നിഷയ്ക്ക് പറയാൻ.

ഭര്‍ത്താവ് ജോമോന് നഗരത്തിലെ ക മ്പനിയിലാണു ജോലി. വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷത്തോളമായി. ജോമോന് പിതാവ് ഇഷ്ടദാനം നൽകിയ 20 സെന്റ് വസ്തുവിലാണ് അവർ വീട് വച്ചത്.

വിവാഹസമയത്ത് പിതൃസ്വത്തായി 35 പ വൻ സ്വർണാഭരണങ്ങള്‍ നിഷയ്ക്ക് നല്‍കിയിരുന്നു. അതില്‍ 26 പവനോളം സ്വർണം, നിഷയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി നൽകിയ 10 ലക്ഷം രൂപ, െകഎസ്എഫ്ഇയില്‍ അവള്‍ കൃത്യമായി ശമ്പളത്തിൽ നിന്ന് അടച്ചു പോന്നിരുന്ന 10 ലക്ഷം രൂപയുടെ ചിട്ടിപ്പണം ഇതൊക്കെ വീട് വയ്ക്കാൻ ജോമോൻ ഉപയോഗിച്ചു. എന്നിട്ടും പണം മ തിയാകാതെ വന്നപ്പോള്‍ ജോമോന്റെ പേരിൽ 10 ലക്ഷം ഭവന വായ്പയും എടുത്തു.

സാധാരണക്കാരായി ജീവിതം നയിക്കുന്ന ദമ്പതിമാരുെട ജീവിതത്തില്‍ സംഭവിക്കുന്ന ഒരു പ്രതിസന്ധിഘട്ടം ഉണ്ട്. 40– 50 വയസ്സാകുന്നതോെട അവര്‍ ഉള്ള സ്വത്ത് മുഴുവനും സ്വരുക്കൂട്ടിയും കടമെടുത്തും ഒക്കെ വീട് പണിയും. ആ കടം തീരും മുൻപ് മക്കൾ ഉന്നതവിദ്യാഭ്യാസത്തിനു ചേരും. അവരുടെ പഠനചെലവ് കൂടിയാകുമ്പോൾ മാസം പകുതിയില്‍ത്തന്നെ കയ്യില്‍ കാല്‍ക്കാശില്ലാതാകും. ഇത്തരം സാമ്പത്തിക പരാധീനതകൾ കൂടുമ്പോൾ പലപ്പോഴും പങ്കാളിക ൾ തമ്മിൽ സ്നേഹിക്കാൻ മറന്നു പോകും. അതു പയ്യെപ്പയ്യെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു തുടങ്ങും.

അസ്വസ്ഥതകളുടെ തുടക്കം

നിഷയുടെയും ജോമോന്‍റെയും ജീവിതത്തിലും പതിയെ അസ്വസ്ഥതകൾ തുടങ്ങി വീട്ടുചെലവുകളും വാഹനലോണും മ കന്റെ പഠന ചെലവുമായി സാമ്പത്തിക പ്രതിസന്ധികള്‍ ഏറിയതോടെ നിഷയോടുള്ള സംസാരം പോലും ജോമോൻ വെട്ടിച്ചുരുക്കി.

അളന്നു തൂക്കി എന്തെങ്കിലും പ റഞ്ഞാൽ തന്നെ അതിൽ അതൃപ്തി നിറഞ്ഞ വാക്കുകളാകും കൂടുതല്‍. മോഹങ്ങളും സ്വപ്നങ്ങളും െകാണ്ടു പണിത വീടാണെങ്കിലും നിഷയ്ക്ക് അവിടെ ഒറ്റപ്പെടൽ അനുഭവപ്പെട്ടു.

ഒരു ദിവസം ജോമോൻ കുളിക്കുന്ന സമയത്താണ് നിഷ ശ്രദ്ധിച്ചത്, അയാളുടെ മൊബൈൽ ഫോണിലേക്ക് തുരുതുരാ വരുന്ന മെസേജുകൾ. വെറുതെ േഫാണെടുത്തു േനാക്കിയ നിഷയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ജോമോനോടൊപ്പം ജോലി ചെയ്യുന്ന ദീപ്തിയുടെ പ്രേമരസത്തോടെയുള്ള ചാറ്റുകളായിരുന്നു അവ.

കുളി കഴിഞ്ഞിറങ്ങിയ ജോേമാന്‍ കാണുന്നത് ഫോണും കയ്യില്‍ പിടിച്ച് തരിച്ചു നില്‍ക്കുന്ന നിഷയേയാണ്. അവളുെട അരികിലേക്ക് പാഞ്ഞു ചെന്നു ഫോണ്‍ തട്ടിപ്പറിച്ചു വാങ്ങിയ േശഷം അയാള്‍ ഉച്ചത്തില്‍ േദഷ്യപ്പെട്ടു. നിഷയും വിട്ടുെകാടുത്തില്ല. ‘നാളെ നിങ്ങളുെട ഒാഫിസില്‍ വന്ന് ഇതിനൊരു പരിഹാരമുണ്ടാക്കു’െമന്നവള്‍ ആണയിട്ടു പറഞ്ഞു. വാക്കു തർക്കങ്ങൾ ദേഹോപദ്രവം വരെയെത്തി.

പിറ്റേന്നും അവര്‍ ദീപ്തിയുെട േപരില്‍ വ ഴക്കു കൂടി. ഒാഫിസിലെ സഹപ്രവര്‍ത്തക മാത്രമാണെന്നും വിഷമങ്ങള്‍ പങ്കുവയ്ക്കാറുണ്ടെന്നും ഒക്കെ േജാമോന്‍ ന്യായങ്ങള്‍ നിരത്തിയെങ്കിലും നിഷ അതൊന്നും ഉള്‍ക്കൊ ണ്ടില്ല. ഫോണില്‍ കണ്ട മെസേജുകള്‍ അവ ളുെട ഉള്ളില്‍ കിടന്നു തിളച്ചു.

എൻജിനീയറിങ് വിദ്യാർഥിയായ മകന്‍ അശ്വിന്‍ ക്രിസ്മസ് അവധിക്ക് വീട്ടിലെത്തി. അച്ഛനമ്മമാരുടെ ഇടയിലെ അകൽച്ച അവനും മനസ്സിലായി. രണ്ടു മുറികളിൽ കഴിയുന്ന ദമ്പതിമാരായി അപ്പോഴേക്കും അ വർ മാറിയിരുന്നു.

വ്യത്യസ്ത മുറികളിൽ കഴിയുന്ന അച്ഛനമ്മമാർ മക്കൾക്ക് വികലമായ കുടുംബസങ്കൽപമാണ് നൽകുന്നത്. അസംതൃപ്തിയുടെയും കുറ്റപ്പെടുത്തലുകളുടെയും പരസ്പര സ്നേഹമില്ലായ്മയുടെയും ഇടയിൽ കഴിയുന്നതോെട അവര്‍ വ്യക്തിത്വ വൈകല്യങ്ങൾക്ക് ഉടമകളാകും. എല്ലാത്തിനെയും സംശയദൃഷ്ടിയോടെ മാത്രം കാണുന്നവരായി മാറുന്ന ഇവരിൽ ചിലരെങ്കിലും ലഹരിയെ കൂട്ടുപിടിച്ചു സന്തോഷിക്കാനും തുടങ്ങും.

അശ്വിനും െചന്നെത്തിയത് ലഹരിയുെട ലോകത്താണ്. ഹോസ്റ്റൽ വാർഡൻ വിളിച്ചു വിവരം പറഞ്ഞപ്പോൾ ജോമോൻ ചെന്ന് മകനെ കൂട്ടിക്കൊണ്ടു വന്നു. വീട്ടിലെത്തിയിട്ടും എപ്പോഴും മുറിയടച്ചിരിപ്പായിരുന്നു അവന്‍റെ പണി. ചിലപ്പോള്‍ ഉച്ചത്തില്‍ പാട്ടുവച്ചു നൃത്തം ചെയ്യും. മുറിയില്‍ കിടന്നു ബഹളം വയ്ക്കും. ഒരു ദിവസം ജോമോന്റെ ബാഗില്‍ നിന്നു ദീപ്തിയുടെയും ജോമോന്റെയും പേരിലുള്ള വിമാനടിക്കറ്റുകൾ കണ്ട് നിഷ കരഞ്ഞു ബഹളം വച്ചു. അവള്‍ നിയന്ത്രണം വിട്ട് കയ്യില്‍ കിട്ടിയതെല്ലാം വ ലിച്ചെറിഞ്ഞു പൊട്ടിച്ചു.

‘ഇതെന്‍റെ വീടാണ് ഇവിടെ നിന്ന് നീ ഇപ്പോ ഇറങ്ങണം.’ േജാമോന്‍ ഉച്ചത്തില്‍ പൊട്ടിത്തെറിച്ചു. ഇതു േകട്ടാണ് മകന്‍ മുറി തുറന്നു പുറത്തു വന്നത്. കയ്യില്‍ കിട്ടിയ ഒരു കമ്പുമായി അവന്‍ അച്ഛന്‍റെ നേരെ ഒാടിയടുത്തു. അച്ഛനും മകനും തമ്മിലുള്ള മല്‍പിടുത്തം കണ്ട് നിഷ െപാട്ടിക്കരഞ്ഞു. ‘മതിയായി എനിക്ക്. രണ്ടും ഇ വിെട നിന്നിറങ്ങിക്കോണം. എവിടെയെങ്കിലും പോയി തുലയ്, അമ്മയും മോനും...’ േജാമോന്‍ നിയന്ത്രണം വിട്ട് അലറുകയായിരുന്നു.

കണ്ണു തുടച്ച് എഴുന്നേറ്റ് മകന്‍റെ കയ്യില്‍ പിടിച്ചു നിഷ പറഞ്ഞു, ‘ഇനി ഒരു നിമിഷം ഞാന്‍ ഈ വീട്ടില്‍ നില്‍ക്കില്ല. അഭിമാനമാണ് എനിക്കു വ ലുത്...’ അത്യാവശ്യം തുണികൾ മാത്രമെടുത്ത് മകനെയും കൂട്ടി അവള്‍ വീടിന്‍റെ പടിയിറങ്ങി. ഓട്ടോറിക്ഷയിൽ അശ്വിനെയും കയറ്റി അവള്‍ പോയത് നഗരത്തിലെ പൊലീസ് സ്റ്റേഷനിലേക്കാണ്. അവരുടെ സഹായത്തോടെ മകനെ ഒരു ല ഹരിവിമുക്ത േകന്ദ്രത്തിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ മകനെ സാന്ത്വനിപ്പിച്ച് ഉള്ളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതു േനാക്കി നിന്ന നിഷയുെട മുന്നില്‍ ഒരു േചാദ്യം ഉയര്‍ന്നു നിന്നു. ‘ഇനി എന്ത്?’ പിന്നീടാണ് അവര്‍ ഒരു കൂട്ടുകാരിയെ വിളിച്ച് എന്‍റെ നമ്പര്‍ സംഘടിപ്പിച്ചതും കാണാൻ വന്നതും.

നിയമത്തിന്റെ തണൽ

ഭർത്താവിനോെടാപ്പം ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കപ്പെടാൻ സാധ്യതയുള്ളതിനാല്‍ വീട്ടിൽ നിന്ന് ഇറക്കി വിടരുത് എന്നുള്ള റസിഡൻസ് ഉത്തരവും നിഷയെ മേലാൽ ഗാർഹിക പീഡനത്തിന് ഇരയാക്കരുത് എന്ന സംരക്ഷണ ഉത്തരവും നേടിയതിനു ശേഷമാണ് അവള്‍ വീട്ടിലേക്കു തിരിച്ചു പോയത്. അതുവരെ നഗരത്തിലെ ലേഡീസ് േഹാസ്റ്റലില്‍ താമസസൗകര്യം ഏര്‍പ്പാടാക്കി.

നിയമസംരക്ഷണം ഉറപ്പുവരുത്തി വീട്ടിൽ തിരിച്ചെത്തിയിട്ടും അവളുടെ േനര്‍ക്കുള്ള ജോമോന്‍റെ ഭീഷണി നിലച്ചില്ല. ‘‘വീടും സ്ഥലവും എന്റെ പേ രിലാണ്. ഞാൻ ഇത് ഇഷ്ടമുള്ള ആ ർക്കെങ്കിലും വിറ്റ് നിന്നെ പെരുവഴിയിലാക്കും...’’ അയാള്‍ കലിതുള്ളി പറഞ്ഞു. അങ്ങനെ സംഭവിച്ചാലോ എന്നോര്‍ത്തു ഭയന്ന് നിഷ വീണ്ടും എന്നെ കാണാന്‍ വന്നു.

നിഷയുടെ പിതൃസ്വത്തും ശമ്പളവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും വീട് പണിതിരിക്കുന്നത് േജാമോന്‍റെ സ്ഥലത്താണ്. മാത്രമല്ല, അയാള്‍ ഭ വനവായ്പ എടുത്തിട്ടുമുണ്ട്. അതിനാല്‍ തെളിവുകളൊക്കെ ജോമോന് അനുകൂലമാകുമോ എന്നായിരുന്നു നിഷയുെട േപടി.

ജോമോന്റെ പേരിലുള്ള വസ്തുവിൽ പണിത വീടും സ്ഥലവും ഉൾപ്പെടെയുള്ള വ സ്തുഭാഗത്ത് അവകാശ സ്ഥാപനത്തിനായി (Declaration of Title) കുടുംബകോടതിയില്‍ ഹർജി നൽകുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് വീടിന്റെ വില നിർണയിക്കാൻ അഡ്വക്കേറ്റ് കമ്മിഷനറെ കോടതി നിയമിച്ചു. വിദഗ്ധനായ എൻജിനീയറുടെ സഹായത്തോടെ അഡ്വക്കേറ്റ് കമ്മിഷനർ ഹാജരാക്കിയ റിപ്പോർട്ടിൽ വീടിന് 50 ലക്ഷം രൂപയ്ക്കു മേൽ വില മതിക്കും എന്നു രേഖപ്പെടുത്തിയിരുന്നു. അങ്ങനെ കേസ് നിഷയ്ക്ക് അനുകൂലമായ തലത്തിലേക്ക് മാറി.

ഇതിനിടയിൽ അശ്വിനെ ചികിത്സിക്കുന്ന സൈക്കോളജിസ്റ്റ് ജോ മോനെ വിളിപ്പിക്കുകയും മകന്റെ ഇ ന്നത്തെ അവസ്ഥയ്ക്ക് ജോമോനും കാരണക്കാരനാണെന്നു നയപരമായി ബോധ്യപ്പെടുത്തുകയും ചെയ്തു.

പതുക്കെ ജോമോന് കുറ്റബോധം തോന്നിത്തുടങ്ങി. കൗൺസലറുടെ നിർദേശപ്രകാരം, കേസ് കോടതിയിൽ നിലനിൽക്കുമ്പോൾ തന്നെ നി ഷ ബുദ്ധിപരമായി ജോമോനോടൊപ്പം നില്‍ക്കുകയും ചെയ്തു. വിവാഹേതര ബന്ധം എന്ന ‘കാൻസർ’ ബാധിച്ച ജോമോനെ സ്നേഹമെന്ന കീമോതെറപ്പിയിലൂടെ നിഷ തന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

‌ചികിത്സ കഴിഞ്ഞെത്തിയ അശ്വിൻ പഠനത്തിൽ താൽപര്യം കാട്ടിത്തുടങ്ങി. ആ വീട്ടിൽ സന്തോഷം അലയടിക്കാൻ തുടങ്ങി.

നിഷ ഇ‌ന്നൊരു സാമൂഹികപ്രവ ർത്തക കൂടിയാണ്. അശരണരായ സ്ത്രീ കൾക്കും കുട്ടികൾക്കും കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. വിവാഹേതരബന്ധം ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്നു മുക്തനായ ജോമോൻ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങായി നിഷയ്ക്കൊപ്പം നിൽക്കുന്നു.

വര: അഞ്ജന എസ്. രാജ്

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)