Wednesday 10 November 2021 03:05 PM IST : By സ്വന്തം ലേഖകൻ

പിഷാരടിയുടെ കഥ, ആകാശിന്റെ പ്രതിഭ...രസികൻ വിഡിയോ ഉണ്ടായതിങ്ങനെ: ചിരിപ്പിച്ച് രാജീവ് ആലുങ്കലിന്റെ മകൻ

akash

ഒരു ചാനൽ പരിപാടിയിൽ നടനും സംവിധായകനുമായ രമേശ് പിഷാരടി പറഞ്ഞ ഒരു കഥയായിരുന്നു അത്. അപ്രതീക്ഷിതമായി ഒരു ബന്ധുവിന്റെ മരണാനന്തര കർമം ചെയ്യേണ്ടി വരുന്ന ചെറുപ്പക്കാരന് പറ്റുന്ന അമളികളാണ് ഈ രസികൻ കഥയിലുള്ളത്. ചാനൽ പരിപാടിയിലൂടെ പ്രേക്ഷകര ചിരിപ്പിച്ച ഈ കഥ ഏറെ വൈകാതെ ഒരു കൊച്ചുമിടുക്കൻ വിഡിയോയാക്കി; ‌അതും കഥയിലെ സകല കഥാപാത്രങ്ങളെയും ഒറ്റയ്ക്കവതരിപ്പിച്ച്. മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജ് ആണ് ഈ ‘സകലകലാവല്ലഭൻ’. രസകരമായ നിരവധി വിഡിയോകളാണ് ആകാശ് സ്വന്തം പ്രയത്നത്തിലൂടെ ആസ്വാദകരിലേക്കെത്തിക്കുന്നത്. ആകാശ് വ്ലോഗ് എന്ന ആകാശിന്റെ യൂ ട്യൂബ് ചാനലിന് ഇതിനോടകം നിരവധി ഫോളോവേഴ്സുണ്ട്.

താൻ പറഞ്ഞ കഥ ആകാശ് വിഡിയോയാക്കിയത് കണ്ട് രമേശ് പിഷാരടിയും കയ്യടികളുമായെത്തി. ആകാശിനെ അഭിനന്ദനമറിയിച്ചതിനു പിന്നാലെ തന്റെ പുതിയ സിനിമയിൽ ഒരു അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിഡിയോ –