Saturday 01 July 2023 12:14 PM IST

ഇവന്റ് മാനേജ്മെന്റ്, ട്യൂഷൻ, ആങ്കറിങ്! പഠനത്തിനൊപ്പം ഒരുജോലിയല്ല, പല ജോലികൾ: കണ്ടുപഠിക്കാം അക്ഷയയെ

Shyama

Sub Editor

akshaya

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണു ഞാന്‍ പഠിക്കുന്നത് ’ എന്നു പറയുന്നത് എത്ര അഭിമാനമുള്ള കാര്യമാണ്. വിദേശരാജ്യങ്ങളിലൊക്കെ ‘എല്ലാവരും ചെയ്യുന്ന കാര്യം’ ഇപ്പോൾ നമ്മുെട നാട്ടിലും ഏറി വരുന്നു.

പഠനത്തോെടാപ്പം ജോലി െചയ്യുന്നതിനു മറ്റു ചില മികവുകളുമുണ്ട്. പണം നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവു കൂട്ടുന്നു, നെറ്റ്‌വർക് വിപുലമാക്കാ ൻ സഹായിക്കുന്നു, ആത്മവിശ്വാസം നേടുന്നു, സമയക്രമം പാലിക്കാനുള്ള പരിശീലനം കിട്ടുന്നു... എന്നൊക്കെ കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇനി നമുക്കു പരിചയപ്പെടാം, അങ്ങനെയൊരു മിടുക്കിയെ...

ടീച്ചർ പറഞ്ഞു, ‘അക്ഷയ ബിസിനസിൽ ശോഭിക്കും’

പഠനത്തിനൊപ്പം ഒരു ജോലിയല്ല പല ജോലികൾ ചെയ്താണ് അക്ഷയ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. എറണാകുളം ലോ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ അക്ഷയ സംസാരിക്കുന്നു.

‘‘പഠനത്തിനൊപ്പം മുഴുവൻ സമയവും അല്ല ഞാൻ ജോ ലി ചെയ്യുന്നത്. പ്രധാനമായും ഇവന്റ് മാനേജ്മെന്റ്, ട്യൂഷനെടുക്കുക, ആങ്കറിങ്, ചെടികൾ വിൽക്കുക, ഹാമ്പറുക ൾ വിതരണം ചെയ്യുക തുടങ്ങിയവയാണു ചെയ്യുന്നത്. മുൻപ് കൊച്ചി കോർപറേഷന്റെ ‘സൈക്കിൾ വിത് കൊച്ചി’യുടെ സൈക്ലിങ് പരിശീലകയുമായിരുന്നു

കൊച്ചി കുമ്പളങ്ങിയാണ് നാട്. അച്ഛൻ ജോസഫ് ഷാജി കോൺട്രാക്ടറാണ്. അമ്മ അജിത ഒപ്റ്റിക്കൽ സ്റ്റോർ നടത്തുന്നു.

ബിസിനസ് ചിന്ത സ്കൂൾ കാലം മുതലേയുണ്ട്. അന്നു ഞങ്ങളുടെ വീട്ടിൽ പല നിറത്തിൽ പൂക്കളുള്ള യൂഫോർബിയ എന്നൊരു ചെടിയുണ്ടായിരുന്നു. വീട്ടിൽ വരുന്നവരൊക്കെ കൗതുകത്തോടെ ആ ചെടിയെക്കുറിച്ചു ചോദിക്കും. അപ്പോൾ എന്റെ മനസ്സിൽ ആ ഐഡിയ മുള പൊട്ടി. ‘ഇത്രയും ഡിമാൻഡ് ഉള്ള ചെടി ബിസിനസ് ആക്കിയാലോ’. അങ്ങനെ തൈകൾ വളർത്തി 25–30 രൂപ നിരക്കിൽ വിൽപന തുടങ്ങി. അതാണു തുടക്കം.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്വിലിങ് പേപ്പർ കൊണ്ട് കമ്മലുണ്ടാക്കിയിരുന്നു. പതിയെ അതും ആവശ്യക്കാർക്കു കൊടുത്തു. അതിൽ നിന്ന് 4500 രൂപ സമ്പാദിച്ചു. അന്ന് എ നിക്കതു വളരെ വലിയ തുകയാണ്. ഈ വിവരം പറഞ്ഞപ്പോൾ ടീച്ചർ അഭിനന്ദിച്ചു. ‘ബിസിനസിൽ അക്ഷയ ശോഭിക്കും.’ ടീച്ചറുടെ ആ വാക്കുകൾ എനിക്കു പ്രചോദനമായി.

ബികോം കഴിഞ്ഞാണു നിയമം പഠിക്കാൻ ചേർന്നത്. യൂണിറ്ററി എൽഎൽബി രണ്ടാം വർഷ വിദ്യാർഥിയാണ്. കൊറോണക്കാലത്തും വരുമാനം

പ്ലസ് ടു കഴിഞ്ഞു വീട്ടിൽ ഇരുപതോളം കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു. കോവിഡ് കാലത്ത് അതു നിർത്തി. പിന്നെ, സ്മാർട്ട് അപ് എന്നൊരിടത്ത് ട്യൂട്ടറായി കയറി. കൊറോണയുടെ സമയത്താണു ചെടിക്കച്ചവടം മെച്ചപ്പെടുത്തിയത്. സ്വന്തം വരുമാനം കൊണ്ടൊരു ഐഫോൺ 13 പ്രോയാണ് ആദ്യം എനിക്കായി വാങ്ങിയ വലിയ സമ്മാനം. പിന്നീട് ഒരു സെക്കൻഡ് ഹാൻഡ് ഐ10 കാറുമെടുത്തു.

ചേട്ടൻ അഖിൽ ഇവന്റ് മാനേജ്മെന്റ് ചെയ്യുന്നുണ്ടായിരു‌ന്നു. അവരുടെ കൂടെ ചെറുപ്പം മുതൽ എല്ലാ കാര്യത്തിനും കൂടും. ആ പരിചയമാണ് ഇവന്റ് മാനേജ്മെന്റ് ചെയ്യാനുള്ള ധൈര്യം തന്നത്.

akshaya-2

2021ലെ കേരള മോഡല്‍ ഫിസീക്ക് കൂടിയായിരുന്നു. 2020 തൊട്ടാണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. മുൻപ് വണ്ണമുണ്ടായിരുന്നു. അതു കുറയ്ക്കണമെന്നു എനിക്കു തന്നെ തോന്നിയപ്പോഴാണു ജിമ്മിലേക്കു പോയത്. ദിവസവും വർക്കൗട്ട് ചെയ്യും സൈക്ലിങ് ചെയ്യും. ഇതൊക്കെയാണ് എന്നെ ആരോഗ്യകരമായി നിലനിൽക്കാൻ സഹായിക്കുന്നത്. സൈക്കിൾ റൈഡിങ് ട്രെയിനിങ്ങിന്റെ ഭാഗമായി കുടുംബശ്രീയിലെ ചേച്ചിമാരെയും അമ്മമാരെയും ഒക്കെ സൈക്ലിങ് പഠിപ്പിച്ചിരുന്നു. കൊച്ചിൻ കോർപറേഷ ൻ പദ്ധതി ആയിരുന്നു അത്. 70 പേരെ സൈക്ലിങ് പഠിപ്പിച്ചു. അതിൽ വന്ന മിക്ക സ്ത്രീകള്‍ക്കും ഇപ്പോൾ ടൂവീലർ ലൈസൻസുണ്ട്, അതൊരു വലിയ സന്തോഷം.

എന്റെ വീട്ടിൽ പ്രത്യേകിച്ചു സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാകാം ‘എന്തിനാ ഇത്രയും പണിയെടുക്കുന്നത്’ എന്നു പലരും ചോദിക്കാറുണ്ട്. സ്വന്തമായി ജോലിയെടുത്തു സമ്പാദിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. ടീച്ചർമാരും കൂട്ടുകാരും കുടുംബവുമെല്ലാം നല്ല സപ്പോർട്ടാണ്.

എങ്കിലും ചില സമയത്തു സ്ട്രസ് ഉണ്ടാകും. അതു മറികടക്കാൻ ജിം പരിശീലനം സഹായകമാണ്. നമ്മൾ നമുക്കു വേണ്ടി തന്നെ എന്തോ ചെയ്യുന്നു എന്നൊരു തോന്നൽ വരും ജിമ്മിൽ പോകുമ്പോൾ.

എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ അമ്മയ്ക്കു കഴിഞ്ഞ പിറന്നാളിന് ഒരു സമ്മാനം കൊടുത്തു. അമ്മയെ എന്റെ കാറിൽ ഡ്രൈവ് കൊണ്ടുപോയി. ഒരു ഡയമണ്ട് റിങ് വാങ്ങി. ഇതൊക്കെ ചെയ്യാൻ സാധിക്കുന്നതു സ്വന്തം വരുമാനമുള്ളതു കൊണ്ടു തന്നെയാണ്.

കിട്ടുന്ന ഒഴിവുസമയങ്ങൾ ന ന്നായി ആസ്വദിക്കും. യാത്രകൾ ചെയ്യും. സ്ത്രീ സംഘങ്ങൾക്കൊപ്പമാണു യാത്രകൾ. ’’