Saturday 22 September 2018 05:41 PM IST : By സ്വന്തം ലേഖകൻ

അറബി നാട്ടിലെ ‘ഹാൻസം ബോയ്’; ‘ഹാൻസം മലയാളി വിന്നർ’ കോണ്ടെസ്റ്റ് വിജയി ഡെറിന്റെ വിശേഷങ്ങൾ

derin

സൗന്ദര്യം ചിലർക്ക് വ്യക്തിത്വമാണ്. ചിലർക്ക് മികച്ച വ്യക്തിത്വവും വ്യക്തിപ്രഭാവവും കൂടിച്ചേരുന്നതാണ് സൗന്ദര്യം. ഇമാമി ഫെയർ & ഹാൻസം ‘ഹാൻസം മലയാളി വിന്നർ’ കോണ്ടെസ്റ്റിൽ വിജയിയായ ഡെറിൻ തോമസ് ജോസൻ ഇന്ന് യുഎഇ മലയാളികൾക്ക് മുന്നിൽ തിളങ്ങുന്ന താരമായിരിക്കുകയാണ്. ഏഴു വർഷമായി യുഎഇയിൽ താമസമാക്കിയ ഈ ഹാൻസം പേഴ്സണാലിറ്റിയെ തിരഞ്ഞെടുത്തത് വനിതയും ഇമാമി ഫെയർ & ഹാൻസം പ്രോഡക്റ്റ്സും ചേർന്നാണ്. ഈ കോണ്ടെസ്റ്റിലെ വിജയി ആയ ഡെറിൻ റിന്യൂവബിൾ ഡിവിഷൻ ഓഫ് അൽ നബൂദ ഗ്രൂപ്പിന്റെ ബിസിനസ് ഹെഡ് ആണ്. ‘ഹാൻസം മലയാളി’ ആയി തിരഞ്ഞെടുക്കപ്പെട്ട ഡെറിൻ പങ്കുവയ്ക്കുന്ന ഇമാമി ഫെയർ& ഹാൻസം തനിക്കു നൽകിയ അപൂർവ ഭാഗ്യത്തെക്കുറിച്ച്.

ഹോബികളും താൽപര്യങ്ങളും എന്തൊക്കെയാണ്?

പുതിയ സ്ഥലങ്ങൾ തേടി പോകാനും പുതിയ സംസ്കാരങ്ങളും ചരിത്രവും കണ്ടറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന ഒരു ഫോട്ടോഗ്രഫറും സഞ്ചാരിയുമൊക്കെയാണ് . ഒരു നിമിഷത്തെ ഫ്രെയിമിലേക്ക് പകർത്താൻ, ഒരു ഓർമയെ എന്നെന്നും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളാക്കി സൂക്ഷിക്കാനും പിന്നീട് അത് താലോലിക്കാനും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ.

സംഗീതമാണ് എന്റെ പാഷൻ, പാട്ടു പാടാനും ഒഴിവുസമയങ്ങളിൽ വിഡിയോ ഗെയിം കളിക്കാനും ഭാര്യയുമായി സമയം ചെലവഴിക്കാനും പുറത്തൊക്കെ പോയി പല റസ്റ്റോറന്റിലെയും രുചികൾ പരീക്ഷിക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്.

എങ്ങനെയാണ് ഈ കോണ്ടെസ്റ്റിനെക്കുറിച്ച് അറിയുന്നത്, എന്തുകൊണ്ട് പങ്കെടുത്തു, അനുഭവം പങ്കുവയ്ക്കാമോ?

എല്ലാ ക്രെഡിറ്റും ഭാര്യ ജിൻസ ജെയ്ക്കബിനുള്ളതാണ്. ഗോൾഡ് എഫ് എമ്മിന്റെ സ്ഥിരം ശ്രോതാവാണെങ്കിലും കോണ്ടെസ്റ്റുകളിൽ അധികം പങ്കെടുത്തിരുന്നില്ല. എന്ത് കൊണ്ടവൾ എസ്എംഎസ് അയച്ചതെന്നറിയില്ല, പക്ഷെ എന്താണെങ്കിലും അതോർക്കുമ്പോൾ ഇപ്പോൾ നല്ല സന്തോഷം. അന്ന് വൈകിട്ട് തന്നെ അവൾക്ക് ഷോർട്ട് ലിസ്റ്റഡ് ആയി എന്നു പറഞ്ഞ് വിളി വന്നു, എനിക്കും ഒരു റാംപ് വോക് ഉണ്ട് എന്നും അവർ പറഞ്ഞു. ഗ്രൂമിങ് സെഷനിൽ പങ്കെടുത്തപ്പോഴാണ് കോണ്ടെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ അറിവ് ലഭിക്കുന്നതും അതിനായി തയ്യാറെടുപ്പുകൾ നടത്തുന്നതും.

ഇൻക്രെഡിബിൾ എന്നു പറഞ്ഞാൽ മതിയാവില്ല, അത്ര ഗ്രാന്റ് ആയ ഇവന്റ് ആയിരുന്നു അത്. പല പ്രായത്തിലുള്ള ആളുകൾ റാംപിൽ മാറ്റുരച്ച ഇവന്റിലെ അവരുടെ വിവിധങ്ങളായ കഴിവുകൾ എന്നെ ഏറെ അത്ഭുതപ്പെടുത്തി. എനിക്കുറപ്പാണ് മത്സരാർത്ഥികൾ മാത്രമല്ല, കാഴ്ചക്കാരും ഒന്നടങ്കം ഈ ഇവന്റ് ആസ്വദിച്ചു കാണണം. മലയാളികളുടെ ബോൾഡ്നസ്സും തന്മയത്വവുമെല്ലാം മാറ്റുരച്ച ഒരു യഥാർത്ഥ ടാലന്റ് സ്മാർട്ട്നസ് ഹണ്ട് തന്നെയായിരുന്നു ഇമാമി ഫെയർ & ഹാൻസം പ്രസന്റ് ചെയ്തത്. ഇത്തരം ഒരു പരിപാടിക്കായി കൈകോർത്ത ഇമാമിക്കും ഗോൾഡ് എഫ് എമ്മിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. മാത്രമല്ല ഈ ടൈറ്റിലിന് എന്നെ അർഹനാക്കിയ പ്രിയപ്പെട്ട വിധികർത്താക്കൾക്കും നന്ദി.

derin-1

മോഡലിങ് / അഭിനയ രംഗത്തെ ഇഷ്ടങ്ങൾ?

വളരെ ചെറുപ്പം മുതലേ പാട്ടിനും ഡിബേറ്റുകൾക്കും മറ്റ് കലാകായിക മത്സരങ്ങൾക്കെല്ലാം പങ്കെടുപ്പിക്കാൻ മാതാപിതാക്കൾക്ക് വളരെ ഇഷ്ടമായിരുന്നു. സ്കൂളിലും പള്ളിയിലുമൊക്കെ ചെറുപ്പം മുതലേ സജീവമായിരുന്നതിനാൽ മുതിർന്നപ്പോഴും അത്തരം അഭിരുചികൾ എന്നോടൊപ്പം കൂടി.

മറ്റൊരു കഥാപാത്രമായി മാറാനും അത് മറ്റുള്ളവർക്കുമുന്നിൽ അവതരിപ്പിക്കാനുമൊക്കെ അവസരം ലഭിക്കുക എന്നത് കൊണ്ടു തന്നെ അഭിനയത്തോടു പണ്ടു മുതലേ പാഷനേറ്റ് ആയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ പഠനവും പിന്നീടുള്ള കോർപ്പറേറ്റ് ജീവിതത്തിനുമിടയിൽ ആ ചിന്തയും ആഗ്രഹങ്ങളുമെല്ലാം നഷ്ടമായി. അത്തരം ഒരു അവസരം ലഭിച്ചാൽ തീർച്ചയായും ഇനി അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നത് ഉറപ്പ്.

ഇമാമി ഫെയർ & ഹാൻസം ഉൽപ്പന്നങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? എങ്ങനെയാണ് അത് നിങ്ങളെ സഹായിച്ചത്?

പുരുഷന്മാരുടെ ചർമ്മത്തെക്കുറച്ച് ഇത്ര ഏറെ പഠിക്കാനും അവർക്കായുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഇമാമി ഫെയർ & ഹാൻസം എടുക്കുന്ന പരിശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഞങ്ങൾ പുരുഷന്മാർ പൊതുവേ ചർമ്മ സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തത് കൊണ്ടു തന്നെ ചർമ്മം മാർദ്ദവമില്ലാതെയും നൈസർഗികമായ ഭംഗി ഇല്ലാതെ മോശവുമായി മാറുന്നു. മിക്കവാറും ഞാനുപയോഗിച്ചിരുന്ന ക്രീമുകളെല്ലാം തന്നെ ഓയിലി ആകുകയും ജോലിക്കിടയിൽ അസ്വസ്ഥതയൊക്കെ വരുമ്പോൾ കഴുകിക്കളയാറുമായിരുന്നു പതിവ്. ഫെയർ & ഹാൻസം ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളാണ് ഇതിൽ നിന്നും ഒരു മോചനം തന്നത്. അതിൽ ഇൻസ്റ്റന്റ് ബൂസ്റ്റ് ക്രീം ആണ് എന്റെ ഫേവറൈറ്റ്. ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഫ്രഷ്നസും തിളക്കവും നൽകാൻ ഈ പ്രോഡക്റ്റ് വളരെ ഫലപ്രദമാണ്.

എന്തൊക്കെയാണ് സൗന്ദര്യ സംരക്ഷണത്തിനായി ചെയ്യുന്നത് ?

തിരക്കു നിറഞ്ഞ പ്രഭാതങ്ങൾ, ബിസി ഷെഡ്യൂളുകൾ, സ്ഥിരം ക്ലയന്റ് മീറ്റുകൾ, വെയിൽ കൊണ്ടും പൊടിക്കാറ്റുമേറ്റുകൊണ്ടുള്ള ട്രാഫിക് ഇതൊക്കെയാണ് യുഎഇ യിലെ എല്ലാ മലയാളികൾക്കും ഒരു വർക്കിങ് ഡേ. ഇതിൽ സ്വന്തം പരിചരണമാണ് പലരും മറന്നു പോകുന്നത്. എന്നാൽ എല്ലാ തിരക്കുകൾക്കുമിടയിൽ ഞാൻ ദിവസവും ശീലമാക്കിയ ചില ആരോഗ്യ സൗന്ദര്യ സംരക്ഷണ ശീലങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

1. എല്ലാ ദിവസവും ഷേവ്/ ട്രിം – കോർപ്പറേറ്റ് ലോകത്ത് എപ്പോഴാണ് നിങ്ങൾ നിങ്ങളുടെ അടുത്ത വലിയ ക്ലയന്റിനെ കണ്ടു മുട്ടാൻ പോകുക എന്നത് അറിയാൻ കഴിയില്ല, അത് കൊണ്ട് തന്നെ ഏറ്റവും നന്നായി തന്നെ പ്രസന്റബിൾ ആയിരിക്കുക എന്നത് പ്രധാനമാണ്. സ്വയം ഷേവ് ചെയ്യുന്നതിന് പുറമെ ആഴ്ചയിൽ ഒരു ദിവസം സലൂണിൽ എത്തി താടിയും മീശയുമൊക്കെ ലെവലാക്കുകയാണ് പതിവ്.

2. ഷാംപൂ & കണ്ടീഷനിങ് ഹെയർ– ഇവിടുത്തെ വെള്ളവും കാലാവസ്ഥയുമൊക്കെ മുടിയെ പരുക്കനാക്കും .നൈസർഗികമായ പരിചരണം നൽകി മുടി സംരക്ഷിക്കാൻ ഷാംപൂ, കണ്ടീ ഷണർ എന്നിവ ഉപയോഗിക്കുന്നു.

3. ഡേ ക്രീമിനൊപ്പം എസ് പിഎഫും – വെയിലിലും പൊടിയിലും ചർമം വരണ്ടു പോകാതിരിക്കാൻ ഞാൻ ദിവസവും സൺ പ്രൊട്ടക്ഷൻ അടങ്ങിയ ഡേ ക്രീം ഉപയോഗിക്കുന്നു.

4. സൺ സ്ക്രീൻ ഉപയോഗം– ഓഫീസിന് പുറത്തിറങ്ങേണ്ടി വരുമ്പോഴൊക്കെ സൺ സ്ക്രീൻ ഉപയോഗിക്കുന്നു.

5. വാഷ് & സ്ക്രബ്– എല്ലാ ദിവസവും വീട്ടിൽ എത്തുമ്പോൾ തന്നെ മുഖത്ത് ഉപയോഗിച്ചിരിക്കുന്ന ക്രീം നന്നായി തേച്ചു കഴുകാറുണ്ട്. ആഴ്ചയിൽ ഒരു ദിവസം സ്ക്രബ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റും ചെയ്യുന്നു.

6. നൈസർഗിക സുഗന്ധം – ലോങ് ലാസ്റ്റിങ് സെന്റ് ദിവസം മുഴുവൻ എന്നെ ഉന്മേഷത്തോടെയും സുഗന്ധത്തോടെയും നിലനിർത്തുന്നു.

വനിതയ്ക്കും ഫെയർ ആന്റ് ഹാൻസമിനും നന്ദി!

derin-2