Wednesday 27 June 2018 09:58 AM IST : By സ്വന്തം ലേഖകൻ

‘ഡബ്സ്മാഷിൽ മിന്നിച്ച് ഈ കുറുമ്പത്തി’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച പ്രകടനം–വിഡിയോ

little-dub

ഡബ്സ്മാഷ്–മ്യൂസിക്കലി പരീക്ഷണങ്ങൾക്ക് പഞ്ഞമില്ലാത്ത കാലമാണ്. പലരൂപത്തിലും ഭാവത്തിലുമുള്ള പ്രകടനങ്ങളുമായി സോഷ്യൽ മീഡിയയിൽ കളം നിറയാൻ ഇന്ന് നിരവധി പേരുണ്ട്. എന്നാൽ നമ്മുടെ മനസു നിറയ്ക്കുന്ന ചില പ്രകടനങ്ങൾ അപൂർവ്വമായേ കാണാറുള്ളൂ.

ഡബ്സ്മാഷിലൂടെ മിന്നിച്ച് രംഗത്തെത്തിയിരിക്കുന്ന ഒരു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അപാര ടൈമിംഗും ‘കിണ്ണം കാച്ചിയ’ പെർഫോമൻസുമായി കാഴ്ച്ചക്കാരുടെ മനം കവരുകയാണ് ഈ കുറുമ്പത്തി. ജഗതിയും ഹരിശ്രീ അശോകനും സുകുമാരിയുമെല്ലാം ഈ മിടുക്കിയുടെ ഡബ്സ്മാഷിൽ ഭദ്രമെന്നു തന്നെ പറയാം.

ഡബ്സ്മാഷ് പ്രകടനം കാണാം;