Saturday 16 October 2021 04:24 PM IST

‘മല്ലുള്ള പണിയാണ്.. എന്നാലും ആ കാശ് കൂട്ടിവച്ചാണ് ചുരിദാറെല്ലാം വാങ്ങുന്നത്’; പെട്രോൾ ടാങ്കർ ഓടിക്കുന്ന ഡെലീഷ ഡേവിസിനൊപ്പം ഒരു ദിനം

Tency Jacob

Sub Editor

tabkeerrgvuygug
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ഡെലീഷ ഡേവിസിനൊപ്പം ഒരു ദിനം

01.50 AM

തൃശൂർ, കണ്ടശ്ശാംകടവ്, പള്ളിക്കുന്നത്ത് വീട്ടിലെ ടൈംപീസിൽ അലാം മുഴങ്ങി. ഡെലീഷ ചാടിെയണീക്കുന്നതു കണ്ട് അമ്മ ട്രീസ അടുക്കളയില്‍ നിന്നു പിറുപിറുത്തു, ‘ഈ മഴേത്ത് പുതപ്പു വലിച്ചിട്ടു മൂടിപുതച്ചുറങ്ങണ്ടേനു പകരം...’

കുളിച്ചു വന്നു ചൂടോടെ കട്ടൻകാപ്പി ഊതിയൂതി കുടിക്കുന്നതിനിടയില്‍ െഡലീഷ പറഞ്ഞു, ‘‘ഞാൻ ടാങ്കർ ലോറി ഓടിച്ചു തുടങ്ങിയത് ഈ അമ്മ അറിഞ്ഞതു തന്നെ മൂന്നു ദിവസം  കഴിഞ്ഞാണ്. ചോദിച്ചാൽ സമ്മതം തരില്ലെന്നുറപ്പായിരുന്നു. അപ്പച്ചനോടിക്കുന്ന ടാങ്കർ ലോറിയിൽ ഹെൽപ്പറായി പോകുന്നെന്നായിരുന്നു അമ്മയുടെ ധാരണ.

ഒരു ദിവസം ഓട്ടം കഴിഞ്ഞു വീട്ടിൽ വന്നു ക്ഷീണിച്ചു കിട ക്കുന്നതു കണ്ടു അമ്മയ്ക്കു ഭയങ്കര സംശയം. അപ്പോഴാണ് അ പ്പച്ചൻ സത്യം പൊട്ടിക്കണത്, ‘അവളാണ് ഇപ്പോ ടാങ്കർ ലോറി ഓടിക്കുന്നത്.’’

ഡെലീഷ അമ്മയെ പാളി നോക്കി. പിന്നെ ഉടുപ്പിനു മീതെ കാക്കി കുപ്പായമിട്ട് ബട്ടൻസിടാൻ തുടങ്ങി.

‘‘വെളുപ്പിനു രണ്ടരയ്ക്കിറങ്ങിയാലേ നാലരയാകുമ്പോഴേക്കും കൊച്ചി  ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഇന്ധനശാലയിലെത്തൂ. ക്യൂവിൽ ആദ്യം നിന്നാൽ ഒൻപതു മണിയാകുമ്പോഴേക്കും ലോഡും കൊണ്ടിറങ്ങാം. മലപ്പുറത്തു ലോഡടിച്ച് ഉച്ചതിരിഞ്ഞു മൂന്നുമണിയാകുമ്പോൾ വീട്ടിലെത്താം.’’

 02.30 AM

ഡെലീഷ മുറ്റത്തു കിടക്കുന്ന ടാങ്കർലോറിയിലേക്കു കയറി. അമ്മ കെട്ടിക്കൊടുത്ത ചോറുപൊതി ബർത്തിനുള്ളിലേക്ക് വച്ചു. പ്രാർഥിച്ചു വണ്ടി ഓണാക്കി. ഡെലീഷയുടെ അപ്പച്ചൻ ഡേവിസ് സൈഡ്സീറ്റിൽ കയറിയിരുന്നു വാതി ൽ വലിച്ചടച്ചു.‘‘ഉറക്കമൊഴിച്ചു പഠിക്കാൻ പറഞ്ഞാൽ മടിയാ. വണ്ടി ഓടിക്കാൻ എത്ര വേണേലും  ഉറക്കം കളയും .’’

ഇതു കേട്ട് ഡെലീഷ അപ്പച്ചനോടു കോർത്തു.‘‘ഉറക്കമിളച്ചു പഠിക്കണ പഠിപ്പിനോടു എനിക്കു അത്ര താത്പര്യമില്ല. എന്നാലും മാർക്ക് കിട്ടാറില്ലേ? ബികോമിന് എനിക്കു  ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. എംകോം പരീക്ഷയെഴുതിയിരിക്കയാണ്. ഇനി എംഫില്ലിനു പോകണമെന്നുണ്ട്. ക്ലാസുള്ളപ്പോൾ ആഴ്ചയിലൊരു ദിവസമേ വണ്ടിയെടുക്കാറുള്ളൂ. ഇപ്പോൾ എന്നും പോകുന്നുണ്ട്.’’

ഡേവിസ് 42 വർഷമായി വണ്ടി ഓടിക്കുന്നു. ആറു സ ഹോദരൻമാരും ഡ്രൈവർമാർ തന്നെയാണ്. ഇപ്പോൾ  അ പ്പച്ചൻ മകളുടെ കൂടെ ഹെൽപ്പറായി പോകുന്നുണ്ട്. കാഞ്ഞാണി റോഡിലെത്തിയപ്പോൾ ഒരു ചരക്കുവണ്ടി  എതിരെ വന്നു. ഇടുങ്ങിയ വഴിയിൽ വണ്ടി സൈഡിലേക്കൊതുക്കി  ഡെലീഷ ചരക്കു വണ്ടിയിലെ ഡ്രൈവർക്ക് കൃത്യമായ നിർദേശങ്ങൾ കൊടുത്തു. ‘‘ആ പോന്നോട്ടെ ചേട്ടാ... കുറച്ച് ലെഫ്റ്റ് ഒടിക്ക്... മുൻപോട്ട് പോരട്ടെ.’’

ഇടവഴിയിൽ അനായാസം വണ്ടിയെടുക്കാൻ പറ്റിയതിന്റെ സന്തോഷത്തിൽ ചേട്ടൻ കൈപൊക്കി നന്ദിയറിയിച്ചു.ഡെലീഷ േഹാണടിച്ചൊരു മറുപടി െകാടുത്ത ശേഷം നേർത്ത ചിരിയോടെ മുന്നോട്ടു നോക്കി ഗിയർ മാറ്റി.

tankerr6

04.15 AM

കമ്പനി അടുക്കാറായപ്പോഴേക്കും വഴിയോരത്തെ തട്ടുകടകളിൽ ചൂടുചായ കുടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർമാർ കയ്യുയർത്തി വീശി.  മറുപടിയായി വീണ്ടും ഹോൺ ഒന്നു നീട്ടിയടിച്ചു ഡെലീഷ.‘‘എല്ലാവരുമായിട്ടും നല്ല പരിചയമാണ്. ‘കമ്പനീടെ ചുറ്റുവട്ടത്തൂന്നു മാറിക്കഴിഞ്ഞാൽ ഡേവിസേട്ടനാണ് ഓടിക്കണത്’ എന്നൊക്കെ പറഞ്ഞു കളിയാക്കുമായിരുന്നു ഇവരൊക്കെ ആദ്യം. പല സ്ഥലത്തു വച്ചും ഡ്രൈവർ സീറ്റിൽ എന്നെത്തന്നെ കണ്ടപ്പോൾ വിശ്വാസമായി. ഇപ്പോൾ എല്ലാവരും കട്ട സപ്പോർട്ടാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എനിക്ക് ആദരവും ഒപ്പം ഒരു സ്കൂട്ടറും സമ്മാനിച്ചു.’’ ഡെലീഷ കമ്പനിക്കുള്ളിലേക്കു വണ്ടി വളച്ചു. ‘‘ഇനി ഞങ്ങൾ ലോഡെടുത്തിട്ടു വരാം.’’  

10.20 AM

ലോഡ് കയറ്റിയ ടാങ്കർ ലോറി ഓടിച്ചു വരുന്ന ഡെലീഷയ്ക്കിപ്പോൾ തിടമ്പേറ്റി വരുന്ന ഗജരാജന്റെ ഗമയുണ്ട്. ‘‘ഇ തിലിപ്പോൾ എണ്ണായിരം ലീറ്റർ പെട്രോളും നാലായിരം ലീറ്റർ ഡീസലുമാണ്. മലപ്പുറം തിരൂരുള്ള റഹീന പെട്രോൾ പമ്പിൽ അടിച്ചു കൊടുക്കണം.

ഇതു പമ്പുകാരുടെ വണ്ടിയാണ്. എനിക്കു ടാങ്കർ ലോറി ഓടിക്കാനുള്ള ഹസാർഡ്സ് ലൈസൻസ് കിട്ടിയെന്നറിഞ്ഞപ്പോൾ പമ്പിന്റെ ഉടമ ഉസൈൻ ഡോക്ടറാണ് ‘നീ ഓടിക്കെന്നു’ പറഞ്ഞു വണ്ടിയുടെ താക്കോലും കമ്പനിയുടെ പാസും എടുത്തു കയ്യിൽ തന്നത്. ഇപ്പോൾ മൂന്നു വർഷമായി ഈ പമ്പിനു വേണ്ടി ഓടുന്നു.’’

നാഷനൽ ഹൈവേയിലേക്ക് കടന്നപ്പോൾ വണ്ടിയും ഡെലീഷയും ചെറുതായി റിലാക്സായി. ‘‘ഞങ്ങള് മൂന്നു പെൺകുട്ടികളാണ്. ചേച്ചി ശ്രുതി ദുബായിൽ നഴ്സ്. അനിയത്തി സൗമ്യ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യൻ. ഞാനൊരു ആൺകുട്ടിയാകുമെന്നു ചിന്തിച്ചു അപ്പച്ചൻ ‘ഷാ’ എന്നുള്ള പേരൊക്കെയാണ് ക ണ്ടുവച്ചിരുന്നത്. പക്ഷേ, പെൺകുട്ടിയായപ്പോഴും ‘ഷാ’ വിട്ടില്ല. രാജാവിനെപ്പോലെ വാഴുന്നവൾ എന്നൊക്കെയാണെന്നു തോന്നുന്നു എന്റെ പേരിന്റെ അർഥം.

_REE0525

വളയം പിടിക്കാനായെന്നു തോന്നിയാൽ അപ്പച്ചന്റെയൊരു വിളിയുണ്ട്. ‘വാ, വണ്ടിയോടിക്കാം.’ മനസ്സില്ലാ മനസ്സോടെ പോയ ചേച്ചി അന്നു തന്നെ കരഞ്ഞു തിരിച്ചു വ ന്നു. ഞാനാണെങ്കിൽ അപ്പച്ചന്റെ വിളി കാത്തിരിക്കുകയായിരുന്നു. അനിയത്തിക്കും താൽപര്യമില്ലായിരുന്നു.

ടാങ്കർ ലോറി ഓടിക്കാൻ അനുവാദം ചോദിച്ചപ്പോൾ ‘ആണുങ്ങളുടെ പോലെ വണ്ടി ഓടിക്കാൻ പറ്റോ’ എന്നായിരുന്നു അപ്പച്ചന്റെ ചോദ്യം.‘ആണുങ്ങളേക്കാൾ ഉശിരോടെ പെണ്ണുങ്ങൾ ഒാടിക്കുന്നത് കാണണ്ടേ അപ്പച്ചന്?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ’’

ഇതിനിടയിൽ ഒരു പെട്ടി ഓട്ടോ യാതൊരു മുന്നറിയിപ്പുമില്ലാതെ ഓവർടേക്ക് ചെയ്ത് സ്പീഡിൽ പോയി. ‘‘ഇയാളിതെന്താ കാണിക്കണത്. ആ വണ്ടിയൊക്കെ ചവിട്ടിയാൽ ചവിട്ടുന്നിടത്തു നിൽക്കും. ടാങ്കർലോറി പെട്ടെന്നു ബ്രേക്കിട്ടാൽ ബാലൻസു തെറ്റാൻ സാധ്യതയുണ്ട്. കാരണം ഇതിൽ ലിക്വിഡായതുകൊണ്ടു ചെറിയൊരു ചാഞ്ചാട്ടം എപ്പോഴുമുണ്ട്. അതൊന്നും ആൾക്കാര് മനസ്സിലാക്കില്ല.’’ ഡെലീഷ വിശദീകരണം തന്നു.

‘‘ലൈസൻസ് കിട്ടി ഒറ്റ ദിവസം കൊണ്ട് ഓടിക്കാൻ പറ്റണതല്ല ടാങ്കർ ലോറി. വർഷങ്ങൾ പരിശീലിക്കണം. പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഞാൻ അപ്പച്ചന്റെ കൂടെ പോയിത്തുടങ്ങിയതാണ്. ‘കണ്ടും കേട്ടും പഠിക്കാൻ’ പറയും. ഞാൻ കണ്ണിമ ചിമ്മാണ്ട് നോക്കിയിരിക്കും. എത്ര ചോദിച്ചിട്ടാണെന്നറിയോ വണ്ടി ഒന്ന് ഓടിക്കാൻ തന്നത്. കോഴിക്കോട്ടു നിന്നു കാലിയടിച്ച് വരുമ്പോഴായിരുന്നു അത്. രാത്രി പത്തുമണി സമയം.സ്റ്റിയറിങ് കയ്യിൽ തന്നപ്പോൾ ഒരു പരിഭ്രമവും തോന്നിയില്ല. കാറിലോ സ്കൂട്ടറിലോ ഇരിക്കുന്ന പോലെയല്ല, എല്ലാം വ്യക്തമായി കാണാൻ പറ്റുന്ന വിധത്തിൽ ഉയരത്തിലുള്ള ആ ഇരിപ്പിൽ അഭിമാനം വന്നു തലയ്ക്കു പിടിച്ചു. പത്തു കിലോമീറ്റർ കഴിഞ്ഞപ്പോൾ അപ്പച്ചൻ തിരികെ വാങ്ങി. അപ്പോ സങ്കടായി.

ഡ്രൈവിങ്ങിൽ തെറ്റു വരുത്തിയാൽ അപ്പച്ചൻ കണ്ണു പൊട്ടണ ചീത്തേം പറയും നല്ല അടിയും തരും. അടി കിട്ടി കയ്യൊക്കെ ചുവക്കും. എന്നാലും നമ്മള് പഠിക്കാനല്ലേ.’’

12.30 PM

റോഡിൽ സന്നദ്ധ സംഘടനകളുടെ പൊതിച്ചോർ വിതരണം നടക്കുന്നുണ്ട്. ‘അപ്പച്ചാ, പൊതി മേടിക്ക്. ചെലപ്പോൾ ബിരിയാണിയായിരിക്കും.’ ഡെലീഷയുടെ ഉള്ളിൽ നിന്നൊരു കുട്ടി പുറത്തേക്കു ചാടി.

‘‘കോളജിലൊക്കെ ഞാൻ വണ്ടിയെടുക്കുമെന്നു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല. ഒടുവിൽ യുട്യൂബിലും ചാനലിലുമൊക്കെ വന്നപ്പോഴാണ് അധ്യാപകരും കൂട്ടുകാരുമൊക്കെ വിളിക്കാൻ തുടങ്ങിയത്.‘ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. നിങ്ങള് വിശ്വസിക്കാത്തേനു ഞാൻ എന്തു ചെയ്യാനാ എന്നു പറഞ്ഞപ്പോൾ ആർക്കും പരാതിയില്ല.

അതുപോലെ തന്നെയാണ് പൊന്നാനിയിൽ വച്ചു പൊ ലീസ് കൈ കാണിച്ച സംഭവം.‘ഒരു പെൺകുട്ടി ടാങ്കർലോ റി ഓടിച്ചു വരുന്നുണ്ടെന്ന്’ ആരോ വിളിച്ചു പറഞ്ഞിട്ടാണ് അവർ തടഞ്ഞത്. വണ്ടിയുടെ ബുക്കും പേപ്പറുമായി ചെന്നപ്പോൾ ‘അതല്ല, ലൈസൻസ് കാണിക്ക്’ എന്നായി. ലൈസൻസു കണ്ടപ്പോൾ അവർക്കു അദ്ഭുതം. ‘ഇത്രയും നാൾ ഇതിലേ പോയിട്ടും ഞങ്ങൾ അറിഞ്ഞില്ലല്ലോ.’ പിന്നെ, മനസ്സു തുറന്നു അഭിനന്ദിച്ചു.’’

മകളുെട കഥകള്‍ േകട്ടിരുന്ന േഡവിസേട്ടന്‍ അന്നേരം കുറച്ചു ഗൗരവത്തിലായി. ‘വണ്ടിപ്പണി, തെണ്ടിപ്പണി’ എന്നാ ഞങ്ങളുടെ നാട്ടിൽ പറയുന്നത്. ഒരു ദിവസം 1150 രൂപയാണ് കിട്ടുന്നത്. എനിക്കു 750. അതിനു പത്തു മണിക്കൂർ വണ്ടിയോടിക്കണം. ഇവള് പിഎസ്‌സി എഴുതി ജോലിയിൽ കയറണമെന്നാണ് എന്‍റെ മോഹം...’’

‘‘ആഴ്ചയിലൊരിക്കൽ വണ്ടി കഴുകിയാൽ 200 രൂപ കിട്ടും. മല്ലുള്ള പണിയാണ്. എന്നാലും ഞാൻ ചെയ്യും. ആ കാശു കൂട്ടി വച്ചാണ് ചുരിദാറെല്ലാം വാങ്ങുന്നത്.’’ എന്ന് െഡലീഷ.

_REE0585

01.00 PM

‘‘തൽക്കാലം നമുക്കു ചോറു കഴിക്കാം.’’ അപ്പച്ചന്റെ സംസാരത്തിനു സഡൻ ബ്രേക്കിട്ടു െഡലീഷ വണ്ടി െെസഡ് ഒതുക്കി. വഴിയില്‍ നിന്നു കിട്ടിയ ഭക്ഷണപ്പൊതി ചെറുതായൊന്നു മണത്തു നോക്കി നിരാശയോെട പറഞ്ഞു, ‘‘ബിരിയാണിയല്ല.’’

വണ്ടിയിൽ ക്ലീനറായി വരുന്ന ഉമ്മർ ഇക്കയ്ക്കു പൊതി കൈമാറി. അമ്മ തന്നയച്ച ചോറും മീൻകറിയും കൂട്ടി സ്വാദോടെ ഉണ്ണാൻ തുടങ്ങി. ഊണ് കഴിഞ്ഞു പത്തു മിനിറ്റ് വിശ്രമം. വണ്ടി വീണ്ടും ഉരുണ്ടു.

 ‘‘എനിക്കു ജീവിതവും ഈ വണ്ടിയും ഒന്നാ. രണ്ടും നേ രെ കൊണ്ടുപോണം. നമുക്കു പോകാവുന്ന ഒരു സ്പീഡുണ്ട്. അറുപതു കിലോമീറ്ററിൽ കൂടുതൽ പോകാറില്ല. രണ്ടു മിററിലും നോക്കി, മുന്നിൽ നിന്നും പിന്നിൽ നിന്നും വരണ വണ്ടികളെ ശ്രദ്ധിച്ച്, വണ്ടിയുെട ബാലന്‍സ് െതറ്റാെത...’’

03.30 PM

നാഷനൽ ഹൈവേയിൽ നിന്നു വണ്ടി ചമ്രവട്ടം പാലത്തിലേക്കുള്ള വഴിയിലേക്കു കയറി. ‘‘പെണ്ണ് വണ്ടി ഓടിക്കും എന്നൊക്കെ പറയുമ്പോൾ കല്യാണമാലോചിച്ചു വരുന്ന ചെക്കൻമാര് ചിന്തിക്കണത് കാറൊക്കെ ഓടിക്കും എന്നാ. ടാങ്കർ ലോറിയാണ് ഓടിക്കുന്നതെന്നറിഞ്ഞപ്പോൾ ഒരു ചെക്കൻ പകച്ചു പോയത് ഞാൻ കണ്ടതാ.’’

െകാച്ചിയിലേക്കുള്ള മടക്കയാത്രയില്‍ ഒരു കൊടും വളവ് അനായാസമായി വീശിയെടുത്തു െകാണ്ട് െഡലീഷ പറഞ്ഞു. ‘‘നല്ല കല്യാണമൊക്കെ സമയത്തു വരും. ഇപ്പോള്‍ ഏറ്റവും സന്തോഷം കിട്ടുന്നത് ഡ്രൈവ് ചെയ്യുമ്പോഴാണ്. എന്തു വന്നാലും  ഇതു തന്നെ തുടരാനാ എന്റെ പ്ലാൻ.’’

ടാങ്കർ ലോറി ഓടിക്കണോ?

ഫോർ വീലർ ലൈസൻസെടുത്തു രണ്ടു കൊല്ലം  ക ഴി‍ഞ്ഞാൽ ഹെവി ലൈസൻസിനു അപേക്ഷിക്കാം. അതിനു ‘T’ ആകൃതിയിലാണ് വണ്ടിയോടിച്ചു കാണിക്കേണ്ടത്.

ടാങ്കർ ലോറി ഓടിക്കാൻ കേന്ദ്ര ഗവൺമെന്റ്  ന  ൽകുന്ന ഹസാർഡ്സ് ലൈസൻസ് എടുക്കണം.ഒ പ്പം മൂന്നു ദിവസത്തെ ട്രെയിനിങ്ങുമുണ്ട്. തീ പിടുത്തം പോലെ അപകടമുണ്ടായാൽ എന്തു ചെയ്യണമെന്നെല്ലാമാണ് പരിശീലനം. എഴുത്തു പരീക്ഷയുമുണ്ട്. കമ്പനിയുടെ അഞ്ചുദിവസത്തെ ട്രെയിനിങ്ങിലും പങ്കെടുക്കണം. 

IMG_20210611_094436