Saturday 15 September 2018 04:11 PM IST : By സ്വന്തം ലേഖകൻ

സ്‌റ്റൈല്‍ പ്ലസ് സ്‌റ്റൈല്‍ ക്വീന്‍ കോണ്ടസ്റ്റിൽ ജേതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു

mar001 സ്‌റ്റൈല്‍ പ്ലസ് സ്‌റ്റൈല്‍ ക്വീന്‍ കോണ്ടസ്റ്റിൽ ജി. നന്ദിനിയാണ് ജേതാവായത്. പാർവതി സോമനാഥ്, മെറിൻ മിഖായേൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുമാരായി. സ്‌റ്റൈൽ പ്ലസ് ഉടമ ജി. സുകേഷ് ജേതാക്കൾക്ക് ക്യാഷ് ചെക്ക് വിതരണം ചെയ്തു.

മോഡലിങ്ങിലും മറ്റും താല്‍പര്യമുള്ള യുവതലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌റ്റൈല്‍ പ്ലസ് സ്‌റ്റൈല്‍ ക്വീന്‍ കോണ്ടസ്റ്റിൽ ജേതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ജി. നന്ദിനിയാണ് സ്‌റ്റൈൽ ക്വിൻ കോണ്ടസ്‌റ്റിൽ ജേതാവായത്. പാർവതി സോമനാഥ്, മെറിൻ മിഖായേൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുമാരായി. ഫൈനലില്‍ എത്തിയ എല്ലാവർക്കും പ്രോത്സാഹന സമ്മാനത്തിന് അർഹരായി. സ്‌റ്റൈൽ പ്ലസ് ഉടമ ജി. സുകേഷ് ജേതാക്കൾക്ക് ക്യാഷ് ചെക്ക് വിതരണം ചെയ്തു. മാനേജിങ് ഡയറക്ടർ ബിനോജ് കൃഷ്ണ ചടങ്ങിൽ പങ്കെടുത്തു.

mar-10000

സെലിബ്രിറ്റി മേക്കോവറുകൾ കണ്ട് കൊതിക്കുന്ന യുവതലമുറയുടെ ഉള്ളിലെ സൗന്ദര്യ റാണിയെ പുറത്തു കൊണ്ടുവരാന്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ വനിതാ മാസികയായ വനിതയും പ്രമുഖ ലൈഫ് സ്റ്റൈല്‍ ഡിപ്പാർട്ട്മെന്റ്്‍ സ്ഥാപനമായ സ്‌റ്റൈല്‍ പ്ലസും കൈകോര്‍ത്തു നടത്തിയ കോണ്ടസ്റ്റാണ് 'വനിത സ്‌റ്റൈല്‍ പ്ലസ് സ്‌റ്റൈല്‍ ക്വീന്‍'.ഇന്ന് ഏറ്റവും അധികം താരങ്ങളെ വാർത്തെടുക്കുന്ന സോഷ്യല്‍ മീഡിയ തന്നെയാണ് കോണ്ടസ്റ്റിലെ വിധികര്‍ത്താക്കളായത്. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍ വാട്‌സാപ്പ് ചെയ്ത 200 ൽ പരം മത്സരാർഥികളില്‍ നിന്ന് തിരഞ്ഞെടുത്ത 10 പേര്‍ക്കാണ് ആരും കൊതിക്കുന്ന മേക്കോവര്‍ സൗജന്യമായി ലഭിക്കാന്‍ അവസരം ലഭിച്ചത്.

mar003

തിരുവനന്തപുരം പിഎംഎസ് ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയാണ് നന്ദിനി. വോട്ടെടുപ്പിലൂടെ രണ്ടാം സ്ഥാനത്ത് എത്തിയ എന്‍ജിനീയറായ പാർവതി മോഡല്‍ കൂടിയാണ്. നേരത്തേ വനിത കവര്‍ ഗേള്‍ കോണ്ടസ്റ്റിലും പാർവതി വിജയം േനടിയിരുന്നു. മൂന്നാം സ്ഥാനം നേടിയത് മെറിന്‍ മൈക്കിളാണ്. ഈ മത്സരാർഥികൾ സ്‌റ്റൈല്‍ പ്ലസ് സ്റ്റോര്‍ സന്ദര്‍ശിച്ച് അവിടെയുള്ള സെല്‍ഫി ഫ്രെയിമിനു പിന്നില്‍ നിന്ന് പോസ് ചെയ്ത് ഒരു ചിത്രം എടുത്തവരില്‍ നിന്നാണ് ജഡ്ജിങ് പാനല്‍ 10 പേരെ തിരഞ്ഞെടുത്തത്. മേക്ക് ഓവറിന് മുന്‍പും മേക്ക് ഓവറിനു ശേഷവുമുള്ള ചിത്രങ്ങള്‍ വനിത ഫെയ്‌സ്ബുക്ക് പേജില്‍ ഓൺ െെലന്‍ വോട്ടിങ്ങിനായി പ്രസിദ്ധീകരിച്ചു. ഇതില്‍ ഏറ്റവുമധികം ശരിയായ വോട്ട് നേടിയ മത്സരാര്‍ഥികളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. പത്തുപേരില്‍ ഒരാള്‍ക്ക് സ്‌റ്റൈല്‍ പ്ലസിന്റെ പുതിയ പരസ്യചിത്രത്തില്‍ മോഡലാകാനുള്ള അവസരവും ഉണ്ടായിരുന്നു.

mar004