ശമ്പളം മുഴുവൻ കടം വീട്ടാനുള്ളതല്ല എന്ന് ഓർമ വേണം: വായ്പ ബാധ്യത എത്രവരെ പോകാം? പരിധി അറിയാം limits of banking debts
കടക്കെണി കൊണ്ടു ബുദ്ധിമുട്ടുന്നവരെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും കാണാം. നിങ്ങൾക്കു വീട്ടാവുന്നതിലുമപ്പുറം കടം വരുന്നത് അപകടമാണ്. വീട്ടാവുന്ന കടം എത്രയെന്ന് എങ്ങനെ കണക്കാക്കും ? ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുമ്പോൾ നിഷ്കർഷിക്കുന്ന ഒരു വ്യവസ്ഥയുണ്ട്. എത്രയാണോ മാസ വരുമാനം, അതിന്റെ 50 ശതമാനം

കടക്കെണി കൊണ്ടു ബുദ്ധിമുട്ടുന്നവരെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും കാണാം. നിങ്ങൾക്കു വീട്ടാവുന്നതിലുമപ്പുറം കടം വരുന്നത് അപകടമാണ്. വീട്ടാവുന്ന കടം എത്രയെന്ന് എങ്ങനെ കണക്കാക്കും ?
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുമ്പോൾ നിഷ്കർഷിക്കുന്ന ഒരു വ്യവസ്ഥയുണ്ട്. എത്രയാണോ മാസ വരുമാനം, അതിന്റെ 50 ശതമാനം മാത്രമേ ഇഎംഐ വരാൻ പാടുള്ളൂ.
ജീവിതച്ചെലവുകൾക്കു വേണ്ടിയാണു ബാക്കി 50 ശതമാനം തുക. ബാങ്കുകൾ ലോൺ അനുവദിക്കുന്നതു പോലെ കരുതലോടെ വേണം ബാധ്യതകൾ ഏറ്റെടുക്കാൻ. മാസവരുമാനം മുഴുവൻ കടം വീട്ടാനുള്ളതല്ല എന്ന് ഓർമ വയ്ക്കണം. വരുമാനത്തിന്റെ 50 ശതമാനം ബാധ്യതകളില്ലാതെ കയ്യിൽ കിട്ടുന്ന തരത്തിലേ കടം വാങ്ങാവൂ.
വായ്പാഭാരം കൂടുമ്പോൾ ചെലവു കൂടും. താങ്ങാനാകാവുന്ന പലിശയിലേ വായ്പ എടുക്കാവൂ. അപ്രതീക്ഷിത ചെലവുകളും മനസ്സിൽ കാണണം. അത്തരം ആവശ്യങ്ങൾക്കു വേണ്ടിയുള്ള കരുതൽ ധനം (റിസർവ് ഫണ്ട്) അക്കൗണ്ടിൽ കരുതണം. അതല്ലെങ്കിൽ അത്യാവശ്യ ഘട്ടത്തിൽ വായ്പ തിരിച്ചടവു പോലുള്ളവയെ അതു ബാധിക്കും.
താങ്ങാനാവുന്ന വായ്പയും പലിശയും, വരുമാനത്തിനനുസരിച്ചുള്ള തിരിച്ചടവു രീതി എന്നിവയാണ് വായ്പയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വിവരങ്ങൾക്ക് കടപ്പാട്:
വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ