അനാരോഗ്യകരമായ ജീവിത ചുറ്റുപാടുകളിൽനിന്നു ധൈര്യമായി ഇറങ്ങിനടക്കാൻ സ്ത്രീകൾക്കു വേണം എമർജൻസി ഫണ്ട്
പെട്ടെന്നു ജോലി നഷ്ടപ്പെട്ടാൽ, വേതനരഹിത അവധി എടുക്കേണ്ടിവന്നാൽ, അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാല്‍ മാനസികമായും ശാരീരികമായും വലയുന്നതിനൊപ്പം നമ്മെ തളർത്തുന്ന മറ്റൊന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട്. ഇത്തരം സന്ദർഭങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ കടന്നു വന്നിട്ടുണ്ടാകാം. എന്നാൽ ഇനി

പെട്ടെന്നു ജോലി നഷ്ടപ്പെട്ടാൽ, വേതനരഹിത അവധി എടുക്കേണ്ടിവന്നാൽ, അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാല്‍ മാനസികമായും ശാരീരികമായും വലയുന്നതിനൊപ്പം നമ്മെ തളർത്തുന്ന മറ്റൊന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട്. ഇത്തരം സന്ദർഭങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ കടന്നു വന്നിട്ടുണ്ടാകാം. എന്നാൽ ഇനി അതുണ്ടാകാതിരിക്കാൻ ഒരു വഴി പറയാം. എമർജൻസി ഫണ്ട്!
സുഖകരമല്ലാത്ത ബന്ധങ്ങളില്‍ നിന്നു പുറത്തുകടക്കാനോ ജോലിയിൽ നിന്നു ബ്രേക്ക് എടുക്കാനോ സംരംഭം ആരംഭിക്കാനോ മറ്റാരുടേയും അനുമതി കാത്തുനിൽക്കേണ്ടതില്ല എന്നതാണ് എമർജൻസി ഫണ്ടുകൾ നൽകുന്ന ധൈര്യവും ആത്മവിശ്വാസവും. ഏതൊരാൾക്കും നിർബന്ധമായും എമർജൻസി ഫണ്ട് ഉണ്ടായിരിക്കണം.
എമർജൻസി ഫണ്ടിൽ എത്ര രൂപ വേണം?
∙ ഒരു മാസം ബുദ്ധിമുട്ടില്ലാതെ കടന്നുപോകാൻ ആവശ്യമായ തുക എത്രയെന്ന് കണക്കുകൂട്ടുക. ഇതിന്റെ ആറ് ഇരട്ടി എമർജൻസി ഫണ്ടിലേക്കു മാറ്റാം. വീടിന്റെ വാടക, ലോണുകളുടെ ഇഎംഐ, കുട്ടികളുടെ സ്കൂൾ ഫീസ്, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, പച്ചക്കറി, പലചരക്ക്, ഗ്യാസ്, ഇൻഷുറൻസുകൾ തുടങ്ങി എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെടുത്താം. വ്യക്തിപരമായ ചെലവുകൾക്ക് വേണ്ട തുകയും ചേർക്കണം. ഉദാഹരണത്തിന് ഒരു മാസം 30,000 രൂപ വേണമെങ്കിൽ എമർജൻസി ഫണ്ടിൽ 1,80,000 രൂപയുണ്ടാകണം.
∙ ഒരു വീട്ടമ്മയ്ക്കു മാസം 5000 രൂപ സ്വന്തം ആവശ്യങ്ങൾക്കു വേണമെങ്കിൽ അതിന്റെ ആറിരട്ടിയായ 30,000 രൂപ എമർജൻസി ഫണ്ടായി കണ്ടുവയ്ക്കുക. അപ്രതീക്ഷിത ചെലവുകൾ വരുന്ന മാസങ്ങളിൽ പങ്കാളിയെ ആ ശ്രയിക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാമെന്നു മാത്രമല്ല ഇതു പങ്കാളിക്കു ആശ്വാസമാകുകയും ചെയ്യും.
∙ 500 മുതൽ മുകളിലേക്ക് എമർജൻസി ഫണ്ടിലേക്ക് നീക്കിവയ്ക്കാം. മാസങ്ങൾ മുന്നോട്ടു പോകുമ്പോൾ തുക വർധിക്കുമല്ലോ.
ഫണ്ട് കണ്ടെത്തേണ്ടത് എങ്ങനെ?
∙ എല്ലാ സ്ത്രീകൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകണം.
∙ പോക്കറ്റ് മണിയിൽ നിന്നു മിച്ചം പിടിക്കാം.
∙ ടാക്സ് റീഫണ്ട്, ബോണസ്, ചിട്ടി മുതലായവയിലൂടെ കിട്ടുന്ന തുക എമർജൻസി ഫണ്ടിലേക്ക് നീക്കിവയ്ക്കാം.
∙ വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ വിൽക്കാം.
∙ അത്യാവശ്യമില്ലാത്ത പർച്ചേസുകൾ കുറച്ചു നാളത്തേക്ക് ഒഴിവാക്കാം.
പ്രതിസന്ധികളിൽ പതറാതെ
തൊഴിൽ നഷ്ടം: ജോലി നഷ്ടപ്പെടുകയോ, അപ്രതീക്ഷിത അവധി എടുക്കേണ്ടിവരുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ എമർജൻസി ഫണ്ട് ഉപകാരപ്പെടും.
സുരക്ഷിതത്വം: അനാരോഗ്യകരമായ കുടുംബസാഹചര്യങ്ങളിൽ നിന്ന് സ്ത്രീകൾക്കു പുറത്തുകടക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ല എന്നതാണ്. എമർജൻസി ഫണ്ട് കയ്യിലുള്ള പക്ഷം ധൈര്യമായി വീടുവിട്ടിറങ്ങാനും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറാനും സ്ത്രീകൾക്കു സാധിക്കും.
ആത്മവിശ്വാസം: കുടുംബത്തിന്റെ ചുമതല സ്വയം നോക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവർക്ക് ഇത്തരം നിക്ഷേപം ഏറെ ആത്മവിശ്വാസം നൽകും.
വിവരങ്ങൾക്കു കടപ്പാട്
നിഖിൽ ഗോപാലകൃഷ്ണന്‍
സിഇഒ, പെന്റാഡ് സെക്യൂരിറ്റീസ്