വിദേശത്തേക്കു പോകുമ്പോൾ ആഭരണമായും അല്ലാതെയും സ്വർണം കൈവശം ഉണ്ടെങ്കിൽ കസ്റ്റംസിൽ അറിയിക്കണോ ? മുൻകാലങ്ങളിൽ വിദേശത്തേക്കു പോകുന്ന അവസരത്തില്‍‍ കൈവശമുള്ള സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറെ കാണിക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണമായിരുന്നു. ഇതിൽ പ്രായോഗിക പരിമിതികൾ നേരിട്ടിരുന്നു.

വിദേശത്തേക്കു പോകുമ്പോൾ ആഭരണമായും അല്ലാതെയും സ്വർണം കൈവശം ഉണ്ടെങ്കിൽ കസ്റ്റംസിൽ അറിയിക്കണോ ?

മുൻകാലങ്ങളിൽ വിദേശത്തേക്കു പോകുന്ന അവസരത്തില്‍‍ കൈവശമുള്ള സ്വർണം  വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറെ കാണിക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണമായിരുന്നു. ഇതിൽ പ്രായോഗിക പരിമിതികൾ നേരിട്ടിരുന്നു. കാണിക്കുന്നതു  യഥാർഥ സ്വർണം തന്നെയെന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരിച്ചറിയുന്നത് ഉദ്യോഗസ്ഥർക്ക് പലപ്പോഴും പ്രയാസമാകും. ഇപ്പോഴുള്ള സംവിധാനത്തിൽ നേരത്തേ തന്നെ കസ്റ്റംസിൽ അറിയിക്കണം. കസ്റ്റംസ് നിയോഗിച്ച അപ്രൈസർ  സ്വർണം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും. വിദേശത്തു നിന്നു മടങ്ങുമ്പോൾ ഈ സ്വർണത്തിന്റെ ഫോട്ടോയും സർട്ടിഫിക്കറ്റും കസ്റ്റംസ് ഓഫിസറെ കാണിക്കാം.

ADVERTISEMENT

വിദേശത്തു നിന്നു വാങ്ങിയ സ്വർണം കൊണ്ടുവരുമ്പോ ൾ രസീതോ മറ്റു രേഖകളോ കയ്യിൽ കരുതേണ്ടതുണ്ടോ?

സാധാരണഗതിയിൽ ഇത്തരത്തിൽ രസീത് ആവശ്യമായി വരില്ല. സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധനകളോ അന്വേഷണങ്ങളോ നടത്തേണ്ടി വന്നാൽ, സ്വന്തം ഉടമസ്ഥതയിലുള്ള സ്വർണമാണെന്നു തെളിയിക്കാനും മറ്റും രസീത് ഉപകരിക്കും. മറ്റൊരാൾക്കു വേണ്ടി സ്വർണക്കടത്തു സംശയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പരിശോധനകളുണ്ടാകുക. അല്ലാത്തപക്ഷം, രസീതൊന്നും കയ്യിൽ കരുതേണ്ട ആവശ്യമില്ല.
നാട്ടിലേക്കു വരുമ്പോൾ കൈവശം ഉള്ള സ്വർണം വിദേശത്തേക്ക് പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്നതാണെന്ന് അവകാശപ്പെട്ടാൽ അതിനു

ADVERTISEMENT

നിയമ സാധുത ഉണ്ടോ?

മതിയായ രേഖകൾ ആവശ്യമാണ്. അവകാശവാദം കൊണ്ടു മാത്രം നികുതിയിളവ് നേടാനാകില്ല. നാട്ടിലേക്കു കൊണ്ടു വരുന്ന സ്വർണം ഗിഫ്റ്റ് കൊടുക്കാനോ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ ഉള്ളതാണെങ്കില്‍ പോലും അതിന് ഇളവുകൾ ലഭിക്കില്ല. സ്വർണത്തിന്റെ ഉപയോഗം എങ്ങനെ എന്നുള്ളതു നികുതിയെ ബാധിക്കില്ല.
വിദേശത്തു നിന്നു വരുമ്പോൾ പരിധിയിൽ കവിഞ്ഞ സ്വർണം കയ്യിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യേണ്ടത്?
എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസിന്റെ രണ്ടു ചാന ലുകളുണ്ട്, പച്ചയും ചുവപ്പും. എക്സിറ്റിലേക്കു പോകുന്ന ദിശയിൽ ഈ ചാനലുകൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. പച്ചയിലൂടെ നടന്നു പോയാൽ ബോധിപ്പിക്കാൻ ഒന്നുമില്ല. നിയമവിധേയമായാണു യാത്ര ചെയ്യുന്നത് എന്നർഥം. നിയമലംഘനങ്ങളൊന്നും ചെയ്യുന്നില്ലെന്നും അധികനികുതി അടയ്ക്കാനില്ലെന്നും പൂർണബോധ്യമുള്ളവർക്കു പച്ച ചാനലിലൂടെ കടന്നുപോകാം.

ADVERTISEMENT

ചുവപ്പിലൂടെ കടന്നു വന്നാല്‍ നികുതി അടയ്ക്കാനുണ്ട് എന്നാണ് അർഥം. ചുവപ്പു ചാനലിലൂടെ വരുന്ന യാത്ര ക്കാരനു കസ്റ്റംസ് കൗണ്ടറിലേക്കു പോയി നികുതി അടയ്ക്കാം. അപ്പോഴും ഒരു കിലോ മാത്രമാണു നികുതി അടച്ചു കൊണ്ടു വരാവുന്ന സ്വർണത്തിന്റെ പരിധി. അതിൽ കൂടുതൽ സ്വർണം അനുവദനീയമല്ല. പരിധിയിൽ കൂടുതൽ സ്വർണം കയ്യിലുണ്ടെങ്കിൽ മറ്റു നടപടിക്രമങ്ങൾക്കും അ ന്വേഷണങ്ങൾക്കും

വിവരങ്ങള്‍ക്കു കടപ്പാട്:  എ.നൗഷാദ്
അസിസ്റ്റന്റ് കമ്മിഷണർ, കസ്റ്റംസ്
കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട്, നെടുമ്പാശ്ശേരി

English Summary:

Gold customs regulations for international travel are crucial to understand. Traveling with gold requires declaring it to customs and understanding the applicable tax rules to ensure compliance.