മക്കളുടെ വിവാഹം സ്വപ്നം പോലെ കൊണ്ടു നടക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ആയുഷ്കാലത്തിന്റെ സമ്പാദ്യം ഇതിനായി ചെലവഴിക്കാനും അവർ തയാറായേക്കും. എന്നാൽ, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം അവർക്കു മുന്നോട്ടു സുഖമായി ജീവിക്കാനുള്ളതാണെന്നാണു ചെറുപ്പക്കാരുടെ അഭിപ്രായം. സ്വന്തം വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാൻ

മക്കളുടെ വിവാഹം സ്വപ്നം പോലെ കൊണ്ടു നടക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ആയുഷ്കാലത്തിന്റെ സമ്പാദ്യം ഇതിനായി ചെലവഴിക്കാനും അവർ തയാറായേക്കും. എന്നാൽ, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം അവർക്കു മുന്നോട്ടു സുഖമായി ജീവിക്കാനുള്ളതാണെന്നാണു ചെറുപ്പക്കാരുടെ അഭിപ്രായം. സ്വന്തം വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാൻ

മക്കളുടെ വിവാഹം സ്വപ്നം പോലെ കൊണ്ടു നടക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ആയുഷ്കാലത്തിന്റെ സമ്പാദ്യം ഇതിനായി ചെലവഴിക്കാനും അവർ തയാറായേക്കും. എന്നാൽ, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം അവർക്കു മുന്നോട്ടു സുഖമായി ജീവിക്കാനുള്ളതാണെന്നാണു ചെറുപ്പക്കാരുടെ അഭിപ്രായം. സ്വന്തം വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാൻ

മക്കളുടെ വിവാഹം സ്വപ്നം പോലെ കൊണ്ടു നടക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ആയുഷ്കാലത്തിന്റെ സമ്പാദ്യം ഇതിനായി ചെലവഴിക്കാനും അവർ തയാറായേക്കും. എന്നാൽ, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം അവർക്കു മുന്നോട്ടു സുഖമായി ജീവിക്കാനുള്ളതാണെന്നാണു ചെറുപ്പക്കാരുടെ അഭിപ്രായം. 

സ്വന്തം വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാൻ അവർ തയാറാണെന്നു മാത്രമല്ല, വളരെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യും. വിവാഹത്തിനായി എങ്ങനെ പണം സ്വരുക്കൂട്ടാമെന്നും വിവാഹച്ചെലവുകളെങ്ങനെ കൈപൊള്ളാതെ നടത്തിക്കൊണ്ടുപോകാമെന്നും നോക്കാം.

ADVERTISEMENT

വേണം സേവിങ്സും പ്ലാനിങ്ങും

കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ മിഡിൽക്ലാസ് വിവാഹം നടത്താനുള്ള തുക ചെറുപ്പക്കാർക്കു സ്വയം കണ്ടെത്താം. ജോലിയിൽ പ്രവേശിക്കുമ്പോൾ മുതൽ ശമ്പളത്തിൽ നിന്ന് ചെറിയ തുക വിവാഹച്ചെലവുകൾക്ക് എ ന്ന രീതിയിൽ എസ്ഐപിയായി നിക്ഷേപിക്കുക. വിവാഹം നടത്താൻ ഉദ്ദേശിക്കുന്ന രീതികളെ ആശ്രയിച്ചാകും ചെലവുകളും വന്നു ചേരുക. ആകെ ചെലവ് എത്ര വരുമെന്ന് ഏകദേശ ധാരണയുണ്ടെങ്കിൽ എസ്ഐപി തുക നിശ്ചയിക്കുന്നത് എളുപ്പമാകും. 

ADVERTISEMENT

വിവാഹത്തിനു മുൻപുതന്നെ മാതാപിതാക്കളും മക്കളും തമ്മിൽ ധാരണയിലെത്തേണ്ടതുണ്ട്. ചടങ്ങുകളുടെ എണ്ണം, സ്വർണം, വാഹനങ്ങൾ, വേദി, ഭക്ഷണം, ഫൊട്ടോഗ്രഫി തുടങ്ങി ഓരോന്നിനും എത്ര രൂപ നീക്കിവയ്ക്കാമെന്നു തീരുമാനിക്കുക. അനാവശ്യ ചെലവുകൾ കണ്ടില്ലെന്നു വയ്ക്കാൻ മടി വേണ്ട. ഫോട്ടോ, വിഡിയോ, ഭക്ഷണം, വേദിയിലെ അലങ്കാരം തുടങ്ങിയ ചെലവുകൾ ഇരുകൂട്ടരും ചേർന്നു നടത്തുകയാണെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ തുക ലാഭിക്കാം.  

ചെലവുകൾ സ്മാർട്ടാക്കാം

ADVERTISEMENT

∙ ക്ഷണക്കത്തിനു പകരം ഡിജിറ്റൽ ഇൻവിറ്റേഷനുകൾ തിരഞ്ഞെടുക്കാം.  

∙ ഇന്റിമേറ്റ് വെഡ്ഡിങ്ങാണ് മനസ്സിലെങ്കിൽ വിവാഹം അമ്പലത്തിലോ കുടുംബവീട്ടിലോ റജിസ്റ്റർ ഓഫിസിലോ നടത്താം. 

∙ അലങ്കാരം, ഹാരം തുടങ്ങിയവയ്ക്ക് പ്രാദേശികമായി പ്രവർത്തിക്കുന്ന സംരംഭകരെ സമീപിക്കുക. 

∙ അത്യാവശ്യമെങ്കിൽ മാത്രം പ്രി വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് പാർട്ടികൾ ആഘോഷിക്കാം. 

∙ വിലപേശാവുന്ന ഇടങ്ങളിൽ വിലപേശുക.

∙ ചെറുതും വലുതുമായ എല്ലാ ചെലവുകളും എഴുതി സൂക്ഷിക്കണം.

∙ എംസി, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി മുതലായവ ചെയ്യുന്ന സുഹൃത്തുക്കളുണ്ടെങ്കിൽ അവരുടെ സഹായം തേടാം. 

വിവാഹ വസ്ത്രവും ആഭരണങ്ങളും

വിവാഹദിവസം ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ, വളരെ ശ്രദ്ധയോടെ വേണം വിവാഹ വസ്ത്രവും ആഭരണങ്ങളും തിരഞ്ഞെടുക്കാൻ. വാങ്ങുന്നതിനു മുൻപ് അവ വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോ എന്നു ചിന്തിക്കുക. പ്രധാന ചടങ്ങ് ഒഴികേ ബാക്കി എല്ലാത്തിനും ഇമിറ്റേഷൻ ആഭരണങ്ങൾ ഉപയോഗിക്കാം.

വിവാഹ വസ്ത്രങ്ങളും ഇമിറ്റേഷൻ ആഭരണങ്ങളും വാടകയ്ക്കെടുക്കുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. വധുവിനും വരനും ആവശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുക്കാം. ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പിന്നീടൊരിക്കലും ഉപയോഗിക്കാതെ വയ്ക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വാടകയ്ക്കെടുക്കുന്നത്.        ∙

വിവാഹം നടത്താൻ ലോൺ എടുക്കണോ?

ഒട്ടുമിക്ക മിഡിൽ ക്ലാസ് കുടുംബങ്ങളിലും കാണുന്ന പ്രവണതയാണ് ലോൺ എടുത്തു വിവാഹം നടത്തുകയെന്നത്. പണമില്ലാത്ത സാഹചര്യത്തിൽ ലോൺ എടുക്കാതെ മറ്റുവഴിയില്ല എന്നതൊരു യാഥാർഥ്യമാണ്. ലോൺ എടുത്താണു വിവാഹം നടത്തുന്നതെങ്കിൽ ചെലവുകൾ പരമാവധി ചുരുക്കണം. കുടുംബബജറ്റിൽ ലോണിന്റെ ഇഎംഐ കൂടി ഉൾപ്പെടുത്തി കണക്കുകൂട്ടിയശേഷം ബജറ്റ് താളം തെറ്റുന്നില്ലെന്ന് ഉറപ്പുവരുത്തുക.

കുട്ടികൾ ജനിക്കുമ്പോൾ മുതൽ അവരുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടുന്ന അച്ഛനമ്മമാരുണ്ട്. എന്നാൽ സമയമാകുമ്പോൾ എന്താണ് കുട്ടികളുടെ മനസ്സിലെന്നു ചോദിക്കാൻ മറക്കരുത്. ഉദാഹരണത്തിന്, ഇന്നു പലകുട്ടികൾക്കും സ്വർണാഭരണങ്ങളോടു പ്രിയമില്ല. അങ്ങനെയെങ്കിൽ ആ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയോ ഡിജിറ്റൽ ഗോൾഡ് വാങ്ങുകയോ ചെയ്യാം. 

Savvy Savings Strategies for Your Dream Wedding:

Wedding expenses are a significant concern for many parents and young couples. This guide offers practical advice on how couples can take charge of their wedding finances, focusing on smart savings and meticulous planning to manage costs effectively.

ADVERTISEMENT