‘ആറു മാസത്തിൽ ഒരിക്കലെങ്കിലും ബാങ്ക് ഇടപാട് നടത്തണേ’; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ Navigating Bank Accounts: From Opening to Active Management
പണമിടപാടു നടത്താനും ക്ഷേമ പെൻഷനും ഗ്യാസ് സബ്സിഡിയും വരാനുമൊക്കെ ബാങ്ക് അക്കൗണ്ട് കൂടിയേ തീരൂ. അക്കൗണ്ട് ഉള്ളവരും തുടങ്ങുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. സീറോ ബാലൻസ് അക്കൗണ്ട് ആണു മിക്കവരും തുടങ്ങുക. പക്ഷേ, ഇവയിലൂടെ നടത്താവുന്ന ഇടപാടുകളും മറ്റു സേവനങ്ങളും പരിമിതമായിരിക്കും. നിശ്ചിത തുക മിനിമം

പണമിടപാടു നടത്താനും ക്ഷേമ പെൻഷനും ഗ്യാസ് സബ്സിഡിയും വരാനുമൊക്കെ ബാങ്ക് അക്കൗണ്ട് കൂടിയേ തീരൂ. അക്കൗണ്ട് ഉള്ളവരും തുടങ്ങുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
സീറോ ബാലൻസ് അക്കൗണ്ട് ആണു മിക്കവരും തുടങ്ങുക. പക്ഷേ, ഇവയിലൂടെ നടത്താവുന്ന ഇടപാടുകളും മറ്റു സേവനങ്ങളും പരിമിതമായിരിക്കും. നിശ്ചിത തുക മിനിമം ബാലൻസ് വേണ്ട സേവിങ്സ് അക്കൗണ്ടാണ് ഇതിനെക്കാൾ നല്ലത്. കെവൈസി രേഖകൾ (തിരിച്ചറിയൽ രേഖ) ഉപയോഗിച്ചാണ് അക്കൗണ്ട് തുറക്കേണ്ടത്. ആക്ടീവ് ആയിരിക്കുന്ന ഫോൺ നമ്പരും ഇമെയിൽ ഐഡിയുമൊക്കെ അക്കൗണ്ടിലേക്കു ബന്ധിപ്പിക്കാം. പണമിടപാടുകൾ സംബന്ധിച്ചും മറ്റും മെസ്സേജുകൾ ലഭിക്കാനാണിത്. താത്കാലിക വിലാസം ഉപയോഗിച്ചും അക്കൗണ്ട് തുടങ്ങാം. സത്യവാങ്മൂലം കൂടി നൽകണമെന്നു മാത്രം.
അക്കൗണ്ട് തുടങ്ങിയ സമയത്തു ലഭിച്ച പഴയ ചെക്ക് ബുക്ക് ചിലപ്പോൾ ഉപയോഗിക്കാനാകാതെ വരാം. അവ യഥാസമയം ബാങ്കിൽ നിന്നു പുതുക്കി വാങ്ങാനും മറക്കരുത്. ആറു മാസത്തിൽ ഒരിക്കലെങ്കിലും ബാങ്ക് ഇടപാടു നടത്തിയില്ലെങ്കിൽ അക്കൗണ്ട് നിഷ്ക്രിയമായതായി കണക്കാക്കാം. അക്കൗണ്ട് ഏതെങ്കിലും തരത്തിൽ നിഷ്ക്രിയമായാൽ ബാങ്കിൽ നേരിട്ടെത്തി വീണ്ടും സജീവമാക്കേണ്ടി വരും. അക്കൗണ്ട് തുറക്കുമ്പോൾ തന്നെ നോമിനിയെ ചേർക്കാനും മറക്കരുത്. അക്കൗണ്ട് ഉടമയുടെ അഭാവത്തിൽ വരുന്ന നൂലാമാലകൾ ഒഴിവാക്കാനാണ് ഇത്.
കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ, ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ