കല്യാണച്ചടങ്ങുകൾക്ക് ശേഷം കൂമ്പാരാം കൂടിക്കിടക്കുന്ന മാലിന്യം കണ്ടുകണ്ടുള്ള അസ്വസ്ഥകളിൽ നിന്നാണ് ജാബിർ കാരാട്ട് ‘ഗ്രീൻ വേംസ്’ എന്ന ചിന്തയിലേക്ക് എത്തുന്നത്. എല്ലാവരും മാലിന്യം കൊണ്ടുള്ള ബുദ്ധിമുട്ടുകളെ കുറച്ച് സംസാരിച്ചപ്പോൾ ഒരാൾ അതിന്റെ പരിഹാരമാർഗങ്ങളെ കുറിച്ച് പഠിച്ചതിന്റെ കൂടി ഫലമാണ് ഈ സംരംഭം.

ഗ്രീൻ വേംസിനെ കുറിച്ച് ജാബിറിൽ നിന്നു തന്നെ കേൾക്കാം...

ADVERTISEMENT

‘‘ചരിത്രമാണ് പഠിച്ചത്. പഠനശേഷം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തൊഴിൽ മേഖലയിലേക്ക് പോകണമെന്നായി. കുറച്ച് യാത്രകളുടേയും ഗവേഷണത്തിന്റേയും ഒടുക്കം ‘സാമൂഹിക സംരംഭകത്വം’ എന്നതിലൂന്നി പ്രവർത്തിക്കാൻ തീരുമാനിച്ചു... സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം  സംരംഭകത്വ സാധ്യതകളും നിലനിർത്തുക എന്നതായി ലക്ഷ്യം. അതോടനുബന്ധിച്ചാണ് മാലിന്യം എന്ന പ്രശ്നത്തെ കുറിച്ച് ചിന്തിക്കുന്നത്. പലപ്പോഴും നമ്മൾ അത് കൈകാര്യം ചെയ്യുന്ന രീതിയും, ആളുകൾക്ക് അതോടുള്ള മനോഭാവവും, വർദ്ധിച്ചു വരുന്ന നഗരവത്കരണവും ഒക്കെ കണക്കിലെടുത്തപ്പോൾ മാലിന്യ നിർമാർജനത്തിൽ ശ്രദ്ധയൂന്നണം എന്ന ആഗ്രഹം ശക്തമായി വന്നു. ഇത്ര വലിയൊരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ അതിന്റേതായ വെല്ലുവിളികളും അതോടൊപ്പം കരിയർ സാധ്യതകളുമുണ്ടെന്ന് തിരിച്ചറിഞ്ഞ് 2014ലാണ് ‘ഗ്രീൻ വേംസ്’ തുടങ്ങിയത്. ഏതാണ് രണ്ടു കൊല്ലത്തിന് ശേഷമാണ് ഇതൊരു ടീമായി വളരുന്നത്."

അഞ്ചു മോഡലുകളിൽ ഊന്നി പ്രവർത്തനം

ADVERTISEMENT

കേരളത്തിൽ ശേഖരിക്കപ്പെടുന്ന അ–ജൈവ മാലിന്യത്തിന്റെ(കുപ്പിച്ചില്ല്, പ്ലാസ്റ്റിക്... പോലുള്ള മാലിന്യങ്ങൾ) 40 ശതമാനവും ഗ്രീൻ വേംസിലാണ് എത്തുന്നത്. കൊച്ചി– തിരുവനന്തപുരം അടക്കം 222 ലോക്കൽ ബോഡീസിൽ നിന്ന് ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം ഞങ്ങളാണ് പ്രോസസ് ചെയ്യുന്നത്. കേരളം, അന്റമാൻ ദ്വീപുകൾ, ഹൈദരാബാദ്, ചെറിയ രീതിയിൽ തമിഴ് നാട് എന്നിവിടങ്ങളിലെ ലോക്കൽ ബോഡീസിന്റെ മാലിന്യ നിർമാർജ്ജന പങ്കാളിയായും നിലവിൽ പ്രവർത്തിച്ചു പോരുന്നു.

രണ്ടാമതായി ഹരിതകർമ സേനയും മറ്റും തരം തിരിച്ചു വയ്ക്കുന്ന പുനരുപയോഗിക്കാവുന്ന വസ്തുക്കൾ അവരിൽ നിന്നും വില കൊടുത്ത് വാങ്ങും.

ADVERTISEMENT

പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ റീസൈക്കിൾ ചെയ്യുന്നതാണ് മൂന്നാമത്തെ പദ്ധതി. അതിനായി കണ്ണൂരിൽ നമുക്കൊരു യൂണിറ്റുണ്ട്. അവിടെ പ്ലാസ്റ്റിക് പോലുള്ളവ കഴുകി ഉണക്കി പെല്ലറ്റുകളായി മാറ്റുന്നു. കേരളത്തിലെ ഏറ്റവും വലിയ റീസൈക്കിൾ പ്ലാന്റ് നമ്മുടേതാണ്.

നാലാമതായി പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കൾ സിമന്റു കമ്പനികൾക്ക് ഇന്ധനമായി(എ.എഫ്.ആർ.) നൽകുന്നു. കൽക്കരിക്ക് പകരമായി അവർ ഇതുപയോഗിക്കുന്നുണ്ട്.

വലിയ ബ്രാന്റുകൾക്ക് ഇ.പി.ആർ(എക്സ്ടെന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി ) റൂൾ പാലിക്കേണ്ടതുണ്ട്. ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ ഇത്ര ശതമാനം അവർ തന്നെ ഡിസ്പോസ് ചെയ്യണം എന്നൊരു നിയമാണിത്. അതിനും ഞങ്ങൾ സഹായിക്കുന്നുണ്ട്..

ഇതു കൂടാതെ തുണിമാലിന്യ സംസ്കരണത്തിനായി ടെക്സ്റ്റൈൽ റിക്കവറി ഫെസിലിറ്റി എന്നൊരു യൂണിറ്റും നമുക്കുണ്ട്. പുനരുപയോഗിക്കാവുന്നവ, അപ്സൈക്കിൾ, ഡൗൺസൈക്കിൾ മുതലായവ ചെയ്യുന്ന യൂണിറ്റുമുണ്ട്. സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടും കളക്ഷൻ പോയിന്റുകൾ വച്ചും സംഭരിക്കാറാണ് പതിവ്.

നിലവിൽ 860 ആളുകൾ ഗ്രീൻവേംസിനായി ജോലി ചെയ്യുന്നു. ഇതിൽ 70 ശതമാനം പേരും മലയാളികളാണ്. അതിൽ തന്നെ 80 ശതമാനവും സ്ത്രീകളാണ്.

ജനങ്ങളോട് പറയാൻ...

മാലിന്യ സംസ്കരണത്തിനപ്പുറം ക്ലീൻ അപ് ഡ്രൈവുകൾ, ആർത്തവ മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, മാലിന്യ വർഗീകരണ ക്ലാസുകൾ, കുട്ടികൾക്കുള്ള പ്രകൃതി സൗഹാർദ ക്ലാസുകൾ മുതലായ പല പ്രവർത്തനങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ട്. ഇന്നു മാത്രമല്ലല്ലോ നാളെയും നമുക്ക് ഈ ലോകവും അതിലെ വിഭവങ്ങളും വേണ്ടേ? അതിനായി നല്ലൊരു മാലിന്യ സംസ്കാരമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനായുള്ള ഡേറ്റയും പഠനങ്ങളും പ്രവർത്തികളും ചിട്ടപ്പെടുത്തുന്നത്. 

ആളുകൾ ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുക എന്നതാണ് മാലിന്യം വരുതിയിലാക്കാനായി ചെയ്യേണ്ട ആദ്യത്തെ കാര്യം. ഏറെനാളത്തേക്ക് ഉപയോഗിക്കാവുന്ന ഷെൽഫ് ലീവ് കൂടുതലുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുക. ഷാംപുവിന്റെ ചെറിയ സാഷേകൾ വാങ്ങി കൂട്ടുന്നതിനു പകരം ഒരു കുപ്പി വാങ്ങിയാൽ അത്രയും മാലിന്യം കുറയും. ആവശ്യത്തിനനുസരിച്ച് യാത്രയ്ക്കായും മറ്റും ചെറിയ രീതിയിൽ പാക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഇന്നുണ്ടല്ലോ, അതുപയോഗപ്പെടുത്തുക.. ഭക്ഷണത്തിന്റെ കാര്യത്തിലായാലും വസ്ത്രത്തിന്റെ കാര്യത്തിലായാലും ഈ മിതത്വവും ശ്രദ്ധയും പാലിക്കുക.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാത്രങ്ങളും ഗ്ലാസുകളും സ്പൂണുകളുടേയുമൊക്കെ ഉപയോഗം പരമാവധി കുറയ്ക്കാം. ചടങ്ങുകൾക്കും മറ്റും പുനരുപയോഗം ചെയ്യാവുന്നതോ പ്രകൃതിയിലലിയുന്നതോ ആയ വസ്തുക്കൾ ഉപയോഗിക്കാം.

രണ്ടാമത്തെ കാര്യം എന്തുപയോഗിച്ചാലും അതു കൃത്യമായി നിർമാർജ്ജനം ചെയ്യുക എന്നതാണ്. പോകുന്ന വഴിക്ക് മാലിന്യം റോഡിലേക്ക് വലിച്ചെറിയുക, മാലിന്യം വേർതിരിക്കാതെ കളയുക എന്നതൊക്കെ ഒഴിവാക്കാം. അതേപോലെ ഭക്ഷണം ഓഡർ ചെയ്തു വരുത്തി വീട്ടിലായാൽ പോലും ആ പാത്രങ്ങളും കവറുകളും കഴുകാതെ കളയുക എന്നൊഴിവാക്കാം. ഇതൊക്കെ എടുക്കുന്നത് നിങ്ങളെ പോലുള്ള മനുഷ്യരാണ്. അത്രയും ദുർഗന്ധവും മറ്റും അകറ്റാനായി അതൊന്ന് കഴുകി കൊടുക്കുന്നത് ശീലമാക്കുക.

വീട്ടിലെ വെയിസ്റ്റ് ബിന്നിനപ്പുറം നമ്മളുണ്ടാക്കുന്ന മാലിന്യത്തിന് എന്തു സംഭവിക്കുന്നു എന്ന് നമ്മിൽ പലരും ചിന്തിക്കാറില്ല... അതേക്കുറിച്ചൊക്കെ ഒന്ന് ചിന്തിച്ചാൽ തന്നെ നമുക്ക് മാലിന്യത്തിന്റെ അളവ് കുറച്ച് ഉത്തരവാദിത്വത്തോടെ ഇവിടെ നിലനിൽക്കാൻ സാധിക്കും.

English Summary:

Green Worms, a pioneering waste management initiative founded by Jabir Karat, tackles the pervasive issue of waste generated after events and in urbanized areas. The organization focuses on creating sustainable solutions through entrepreneurship, aiming to solve social problems while maintaining business viability.