സ്വർണത്തിൽ നിക്ഷേപിക്കാൻ എല്ലാവർക്കും താ‌ൽപര്യമുണ്ട്. ചിലർക്ക് ആഭരണങ്ങൾ വാങ്ങാനാകും ഇഷ്ടം. മറ്റു ചിലരാകട്ടെ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നിവയായിട്ടാകും സ്വർണത്തിൽ നിക്ഷേപിക്കുക. ഇവയിൽ ഏതാണു ബുദ്ധിപരമായ നീക്കം? സ്വർണാഭരണം എന്നാണ് ഉത്തരമെങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക. ആഭരണങ്ങൾ ഇഷ്ടാനുസരണം അണിയുകയോ

സ്വർണത്തിൽ നിക്ഷേപിക്കാൻ എല്ലാവർക്കും താ‌ൽപര്യമുണ്ട്. ചിലർക്ക് ആഭരണങ്ങൾ വാങ്ങാനാകും ഇഷ്ടം. മറ്റു ചിലരാകട്ടെ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നിവയായിട്ടാകും സ്വർണത്തിൽ നിക്ഷേപിക്കുക. ഇവയിൽ ഏതാണു ബുദ്ധിപരമായ നീക്കം? സ്വർണാഭരണം എന്നാണ് ഉത്തരമെങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക. ആഭരണങ്ങൾ ഇഷ്ടാനുസരണം അണിയുകയോ

സ്വർണത്തിൽ നിക്ഷേപിക്കാൻ എല്ലാവർക്കും താ‌ൽപര്യമുണ്ട്. ചിലർക്ക് ആഭരണങ്ങൾ വാങ്ങാനാകും ഇഷ്ടം. മറ്റു ചിലരാകട്ടെ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നിവയായിട്ടാകും സ്വർണത്തിൽ നിക്ഷേപിക്കുക. ഇവയിൽ ഏതാണു ബുദ്ധിപരമായ നീക്കം? സ്വർണാഭരണം എന്നാണ് ഉത്തരമെങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക. ആഭരണങ്ങൾ ഇഷ്ടാനുസരണം അണിയുകയോ

സ്വർണത്തിൽ നിക്ഷേപിക്കാൻ എല്ലാവർക്കും താ‌ൽപര്യമുണ്ട്. ചിലർക്ക് ആഭരണങ്ങൾ വാങ്ങാനാകും ഇഷ്ടം. മറ്റു ചിലരാകട്ടെ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നിവയായിട്ടാകും സ്വർണത്തിൽ നിക്ഷേപിക്കുക. ഇവയിൽ ഏതാണു ബുദ്ധിപരമായ നീക്കം? 

സ്വർണാഭരണം എന്നാണ് ഉത്തരമെങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക. ആഭരണങ്ങൾ ഇഷ്ടാനുസരണം അണിയുകയോ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാം. പലപ്പോഴും സ്വർണം വാങ്ങുന്നതു മാതാപിതാക്കളും വിൽക്കുന്നതു മക്കളുമാകും. സ്വർണം വിൽക്കുന്നതും പണയം വയ്ക്കുന്നതുമെല്ലാം ചുരുങ്ങിയത് അഞ്ചു വർഷത്തിനു ശേഷമാകും. അപ്പോഴേക്കും വില ഉയർന്നിട്ടുണ്ടാകാം.

ADVERTISEMENT

ലോക്കറിലിരുന്ന മാല വിറ്റു വലിയ തുക നേടിയ സന്തോഷത്തിലാകും മക്കൾ. മാതാപിതാക്കൾക്ക് വാങ്ങിയതിനേക്കാൾ ഉയർന്ന തുക ലഭിച്ചതിന്റെ ആശ്വാസവും. എന്നാൽ, അഞ്ചു പവന്റെ സ്വർണമാല വാങ്ങുമ്പോൾ സ്വർണത്തിന്റെ വിലയ്ക്കു പുറമേ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടിവരും. ഒരു ലക്ഷം രൂപയ്ക്കു സ്വർണം വാങ്ങുമ്പോൾ കിട്ടുന്നത് 85000 രൂപയുടെ സ്വർണമാണ്. ബാക്കി 15000 രൂപ പണിക്കൂലിയും ജിഎസ്ടിയുമായി പോകുന്നു. ഈ നഷ്ടം ഒഴിവാക്കി എങ്ങനെ സ്മാർട്ട് ആയി സ്വർണത്തിൽ നിക്ഷേപിക്കാമെന്നു നോക്കാം.

സ്വർണനിക്ഷേപത്തിനു സ്മാർട്ട് വഴികൾ

ADVERTISEMENT

ഗോൾഡ് മ്യൂച്വൽ ഫണ്ട്, ഇടിഎഫ്, സോവറിൻ ബോണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നിവയാണ് ആ സ്മാർട്ട് വഴികൾ. പണിക്കൂലി ഒഴിവാക്കാം, സുരക്ഷാ സംബന്ധമായ പേടി വേണ്ട തുടങ്ങിയവയാണ് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത.

 ∙ ഗോൾഡ് മ്യൂച്വൽ ഫണ്ട്

ADVERTISEMENT

ഒറ്റത്തവണയായോ എസ്ഐപി അടയ്ക്കുന്നതുപോലെയോ ഗോൾഡ് മ്യൂച്വൽ ഫണ്ടിലേക്കു നിക്ഷേപിക്കാം. എസ്ഐപി മാതൃകയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ ഒറ്റയടിക്കു വലിയ നിക്ഷേപം വേണ്ടിവരില്ല. നമ്മൾ പോലുമറിയാതെ നിക്ഷേപം കൃത്യമായി നടക്കും. ഗോൾഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഡിമാറ്റ് അക്കൗണ്ട് ആവശ്യമില്ല. അസറ്റ് മാനേജ്മെന്റ് കമ്പനികൾ വഴി ഫണ്ട് വാങ്ങാനും വിൽക്കാനും സാധിക്കും. 

∙ ഗോൾഡ് ഇടിഎഫ് 

ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുന്നതിന് ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെ ഫണ്ട് വാങ്ങാനും വിൽക്കാനും സാധിക്കും. കയ്യിലുള്ള തുക എപ്പോൾ വേണമെങ്കിലും ഡി മാറ്റ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. പത്തു രൂപ മുതൽ നിക്ഷേപിക്കാം. ഇടിഎഫിന്റെ എക്സ്പെൻസ് റേഷ്യോ മ്യൂച്വൽ ഫണ്ടിനേക്കാൾ കുറവാണ്.  

∙ സോവറിൻ ഗോൾഡ് ബോണ്ടും ഡിജിറ്റൽ ഗോൾഡും 

ടാക്സ് ഒഴിവാക്കി സ്വർണത്തിൽ നിക്ഷേപിക്കണമെങ്കിൽ ആർബിഐ ഗോൾഡ് സോവറിന്‍ ബോണ്ട് തിരഞ്ഞെടുക്കാം. ഒരു ഗ്രാമിന്റെ തുക മുതൽ ബോണ്ടിൽ നിക്ഷേപിക്കാം. എട്ടു വർഷമാണ് ബോണ്ട് കാലാവധി. അതിനുമുൻപു ബോണ്ട് പിൻവലിക്കുകയാണെങ്കിൽ ടാക്സ് നൽകേണ്ടി വരും. പ്രതിവർഷം നിക്ഷേപ തുകയുടെ 2.5 ശതമാനം വരുമാനമായി ലഭിക്കും. ആർബിഐ ബോണ്ട് ക്ഷണിക്കുമ്പോഴേ ഈ നിക്ഷേപം സാധ്യമാകൂ. 

ഒരു രൂപയ്ക്കു പോലും സ്വർണം വാങ്ങാം എന്നതാണ് ഡിജിറ്റൽ ഗോൾഡിനെ ജനപ്രിയമാക്കുന്നത്. യുപിഐ ആപ്പുകൾ വഴി ‍ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ കമ്പനികളുടെ വിശ്വാസ്യതകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.  

പണം മുഴുവൻ സ്വർണത്തിൽ ഇടല്ലേ

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ സ്വർണവിലയിൽ വലിയ മുന്നേറ്റമാണ് പ്രകടമാകുന്നത്. പക്ഷേ, കയ്യിലുള്ള സമ്പാദ്യം മുഴുവനായി സ്വർണത്തിൽ നിക്ഷേപിക്കുന്നതു ബുദ്ധിയല്ല. നിങ്ങളുടെ പക്കൽ പത്തു ലക്ഷം രൂപയുണ്ടെങ്കിൽ അതിൽ ഒരു ചെറിയ പങ്കു മാത്രം സ്വർണത്തിൽ നിക്ഷേപിക്കാം.

സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്ന സാഹചര്യത്തിൽ പലയിടങ്ങളിലായി പണം നിക്ഷേപിക്കുന്നതാണ് ഉചിതം. ഗോൾഡ് ബാർ, കോയിൻ മുതലായവ വാങ്ങുമ്പോൾ പണിക്കൂലി ലാഭമാണെങ്കിലും ജിഎസ്ടി നൽകണം. സുരക്ഷ മുന്നിൽക്കണ്ട് ലോക്കർ  എടുക്കുകയാണെങ്കിൽ അതിനും ഒരു തുക മാറ്റിവയ്ക്കണം. ഗോൾഡ് കോയിനുകളും ബാറും വാങ്ങുമ്പോൾ സർട്ടിഫൈഡ് ഡീലർമാർ, വിശ്വസ്ത ബാങ്കുകൾ എന്നിവ മുഖേന വാങ്ങുക.

Smart Ways to Invest in Gold:

Smart ways to invest in gold beyond jewelry are explored. This article delves into options like Gold Mutual Funds, ETFs, Sovereign Gold Bonds, and Digital Gold, highlighting how these methods can help investors avoid making losses incurred from making charges and GST on jewelry purchases.

ADVERTISEMENT