എടിഎം ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനായി നാലക്ക പിൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ ലേഖനം വിശദീകരിക്കുന്നു. ബാങ്ക് നൽകുന്ന ആദ്യ പിൻ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉടൻ മാറ്റണമെന്നും, ജനനവർഷം, തുടർച്ചയായ അക്കങ്ങൾ തുടങ്ങിയ ഊഹിക്കാവുന്ന പിൻ ഒഴിവാക്കണമെന്നും നിർദ്ദേശിക്കുന്നു. കടകളിലെ സ്വൈപ്പിങ് മെഷീനിൽ പിൻ രേഖപ്പെടുത്തുമ്പോൾ മറ്റാരുടെയും ശ്രദ്ധയിൽ പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സംശയം തോന്നിയാൽ പിൻ മാറ്റാനും ആവശ്യപ്പെടുന്നു. ഡെബിറ്റ് കാർഡ് കവറിൽ പിൻ എഴുതി വെക്കരുതെന്നും, അങ്ങനെ ചെയ്യുന്നത് കാർഡ് നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ പണം നഷ്ടപ്പെടാൻ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ചീഫ് മാനേജർ വി.കെ. ആദർശ് ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

എടിഎം പിൻ തിരഞ്ഞെടുക്കുന്നതിൽ കരുതലും ശ്രദ്ധയും ഉണ്ടായാൽ അത് വഴി ഉണ്ടായേക്കാവുന്ന റിസ്ക് പൂർണമായും ഇല്ലാതാക്കി, സുരക്ഷിത ബാങ്കിങ് നടത്താം. 

∙ നാലക്ക രഹസ്യകോഡ് അഥവാ പിൻ ഉപയോഗിച്ചാണല്ലോ നമ്മൾ എടിഎം കേന്ദ്രത്തിൽ ഡെബിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നത്. പേരു പോലെ തന്നെ പിൻ വ്യക്തിഗത രഹസ്യ അക്കക്കൂട്ടമാണ്. ഈ നാലക്കം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

ADVERTISEMENT

ആദ്യത്തെ ഇടപാടിനായി ബാങ്ക് അയച്ച് തരുന്ന പിൻ ഉപയോഗം ഒറ്റത്തവണ മാത്രമായി പരിമിതപ്പെടുത്തുക, അതായത് ആ പിൻ ഉപയോഗിച്ച് കാർഡിൽ പ്രവേശിച്ച് പിൻ മാറ്റം വരുത്തുക. ഇതിനുള്ള സംവിധാനം കാർഡ് ഇട്ട് പിൻ രേഖപ്പെടുത്തി വരുന്ന സ്ക്രീനിൽ ഉണ്ടാകും, പിൻ ചെയ്ഞ്ച് / പിൻ മാറ്റം വരുത്തുക എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് നമ്മുടെ സ്വകാര്യമായ പിൻ തിരഞ്ഞെടുക്കാം.

∙ ജനിച്ച വർഷം, നടപ്പ് വർഷം (2022), 1234, 5678 പോലെയുള്ള ഊഹിക്കാൻ വളരെയെളുപ്പമുള്ള നാലക്കം തിരഞ്ഞെടുക്കരുത്. നമുക്ക് ഓർമിക്കാൻ എളുപ്പമാകണം എന്നാൽ മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്ത പിൻ തിരഞ്ഞെടുക്കാം. 

ADVERTISEMENT

∙ കടകളിലെ സ്വൈപ്പിങ് മെഷീനിൽ പിൻ രേഖപ്പെടുത്തുമ്പോൾ ആരെങ്കിലും കണ്ടെന്നോ അല്ലെങ്കിൽ മറ്റേതെങ്കിൽ തരത്തിൽ അറിഞ്ഞെന്നോ തോന്നിയാൽ താമസിയാതെ തന്നെ പിൻ മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കുക.

∙ ഡെബിറ്റ് കാർഡ് വയ്ക്കുന്ന കടലാസ് കവറിന്റെ പുറത്ത് പിൻ എഴുതി വയ്ക്കുക എന്ന അബദ്ധം ആരും ചെയ്യരുത്. കാർഡ് കൈമോശം വരികയോ മോഷണം പോയാലോ അത് കിട്ടുന്നവർക്ക് പണമെടുക്കാൻ എളുപ്പമുണ്ടാക്കുന്ന പണി നമ്മൾ നേരത്തെ ചെയ്ത് വച്ചത് പോലെ ആകുമത്. 

ADVERTISEMENT

വിവരങ്ങള്‍ക്ക് കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ  

Choosing a Secure ATM PIN:

ATM PIN security is crucial for safe banking. By following simple tips for selecting and protecting your PIN, you can significantly reduce the risk of unauthorized access to your accounts.

ADVERTISEMENT