പന്തളം ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനും മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയ്ക്കും ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തജനത്തിരക്കേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പ്രശസ്ത വ്യക്തികള്‍

പന്തളം ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനും മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയ്ക്കും ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തജനത്തിരക്കേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പ്രശസ്ത വ്യക്തികള്‍

പന്തളം ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനും മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയ്ക്കും ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തജനത്തിരക്കേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പ്രശസ്ത വ്യക്തികള്‍

പന്തളം ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനും മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയ്ക്കും ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തജനത്തിരക്കേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പ്രശസ്ത വ്യക്തികള്‍ ക്ഷേത്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു.

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് കുളനട ഗ്രാമ പഞ്ചായത്തിൽ ഉളനാട് എന്ന ഗ്രാമത്തിലാണ്‌ ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഉദിഷ്ടകാര്യസിദ്ധിക്കായി എല്ലാ രോഹിണി നാളിലും മഹാസുദർശന ലക്ഷ്യപ്രാപ്‌തി പൂജ നടക്കുന്നു.  

ADVERTISEMENT

ഉറി വഴിപാട് നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനായി ഉണ്ണിക്കണ്ണന് പാൽപായസം വഴിപാട് നേർന്നാൽ കളഞ്ഞുപോയ സാധനം തിരികെ കിട്ടും എന്നതാണ് വിശ്വാസം. 

ഏകദേശം 100ൽ പരം വർഷങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നത്. അതിനും 6000 വർഷങ്ങൾക്ക് മുൻപ് ദേവത സാന്നിധ്യം ഉള്ള ഭൂമിയാണിത്. ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിൽ ഉള്ള പരമ്പരാഗത ശില്പികൾ ആണ്. 1098 മീനമാസത്തിലെ രോഹിണി നാളിൽ താഴ്മണ്ണ് വലിയ തന്ത്രിയാൽ പ്രതിഷ്ഠ നടത്തുകയായിരുന്നു.

ADVERTISEMENT

പ്രതിഷ്ഠ സമയത്ത് രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ ഇടിയോട് കൂടിയ മഴ ഉണ്ടായതും ശ്രീകൃഷ്ണപരുന്ത് ശ്രീകോവിലിനു മുകളിൽ വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം വിളിച്ചോതുന്ന സംഭവങ്ങളാണ്. പ്രതിഷ്ഠനാന്തരം വർഷങ്ങൾക്ക് ശേഷം പുനർനിർമ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റ വാടാതിരുന്നസംഭവം ഭക്തരിൽ ഇന്നും അദ്ഭുതം ഉളവാക്കുന്നതാണ്. 

വഴിപാട് വിശേഷങ്ങൾ

ADVERTISEMENT

ഉപദേവതകളായ രക്ഷസ്സിനു പാൽപ്പായസം പ്രധാന വഴിപാടും, ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവവും പൊങ്കാല, ഭാഗവതിസേവ, വിദ്യാരംഭവും, നാഗരാജാവ്, നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും, ഗണപതി ഭഗവാനു ചിങ്ങത്തിലെ വിനായക ചതുർഥിക്ക് അപ്പം മൂടൽ എന്നിവയാണ് പ്രധാന വഴിപാടുകള്‍. പ്രത്യേകിച്ച് വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി തേങ്ങാ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതു വരെ മഴ മാറി നിൽക്കാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു.

ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, അഷ്ടമിരോഹിണിയും കന്നിയിലെ പൂജവയ്‌പും വിദ്യാരംഭവും തുലാമാസത്തിൽ ആയില്യംപൂജയും വൃശ്ചികം ഒന്നു മുതൽ 12 വരെ കളഭവും അവതാര ചാർത്തും വൃശ്ചികചിറപ്പും 12 വിളക്കും 

മകരത്തിൽ മകരവിളക്ക് മഹോത്സവവും പറ എഴുന്നെള്ളിപ്പ് ഉത്സവവും കുംഭത്തിലെ കാർത്തിക പൊങ്കലും രോഹിണി മാസത്തിലെ തിരുവുത്സവവും മീന മാസത്തിലെ രോഹിണിനാളിൽ പ്രതിഷ്ഠാ മഹോത്സവവും മേടത്തിൽ വിഷുക്കണി , സപ്താഹം കർക്കിടക മാസത്തിൽ രാമായണമാസവും വർഷത്തിലെ ഒൻപതു മാസങ്ങളിലും വിശേഷങ്ങളാണ്. 

പൂജയിലൂടെ പരിഹാരം

ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്ന സമയം മുതൽ ഈ ക്ഷേത്രത്തിൽ സർവകാര്യസിദ്ധിക്കായി നടത്തുന്ന പൂജയാണിത്. ആദ്യ കാലങ്ങളിൽ എല്ലാ ദിവസവും ശ്രീകോവിലിനുള്ളിൽ മേൽശാന്തി ആയിരുന്നു പൂജ ചെയ്തത്. പിന്നീട് ദേവഹിതം അനുസരിച്ചു പുറത്തെ മണ്ഡപത്തിൽ രോഹിണി നാളിൽ മാത്രം ആക്കി പൂജ. ഈ പൂജയിൽ പങ്കെടുത്ത് ലക്ഷ്യ പ്രാപ്‌തി കൈവരിച്ചവർ നിരവധിയാണ്. 

എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരു മണിക്കൂർ നടക്കുന്ന പൂജയിൽ 100 രൂപ അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക്, പൂവ്, ചന്ദനതിരി, കർപ്പൂരം, ഇല, തീർത്ഥ പത്രം, വെറ്റ ഇവ ക്ഷേത്രത്തിൽ നിന്നും നൽകും. ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും അതേസമയം തന്നെ മേൽശാന്തി ശ്രീകോവിലിൽ ലക്ഷ്യ പ്രാപ്‌തി പൂജ നടത്തി. പൂജയുടെ പ്രസാദമായി ഒരു നാണയം നൽകും. 

പൂജാ ദ്രവ്യങ്ങൾ എല്ലാം ഒരുക്കിയതിനു ശേഷം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകുന്നു. തുടർന്ന് ഗണപതി ധ്യാനത്തോടെ പൂജ തുടങ്ങുന്നു. പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മൾ കൊണ്ടുവന്ന ധനം (നാണയം) ഒരു വെറ്റയിൽ വച്ച് ഉളനാട്ടിലെ ഉണ്ണി കണ്ണനോട് ഉദിഷ്ട കാര്യം പ്രാർഥിക്കുന്നത്. പിന്നീട് ശ്രീകൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അർച്ചന നടത്തുന്നു. ഈ സമയം മേൽശാന്തി പൂജയിൽ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരിൽ ശ്രീകോവിലിൽ ഉണ്ണികണ്ണന്റെ തിരുമുന്നിൽ ലക്ഷ്യപ്രാപ്‌തി പൂജ നടത്തുന്നു.

പൂജയിൽ പങ്കെടുത്ത് വിവാഹ തടസം, ജോലി തടസം ഇവ മാറിയവർ നിരവധിയാണ്. അതുപോലെ കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാവുകയും നിരവധി പേരുടെ പ്രശ്നങ്ങൾക്ക് ഈ പൂജയിലൂടെ പരിഹാരം ഉണ്ടായിട്ടുണ്ട്.

ഉളനാട്ടിലെ ഉണ്ണിക്കണ്ണനു ഉറി വഴിപാട്

ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ എല്ലാ ദിവസവും രാവിലേ 6.15 മുതൽ 10.00 മണി വരെയും വൈകുന്നേരം 5.30 മുതൽ 6.15 വരെയും ഉദ്ധിഷ്ട കാര്യസിദ്ധിക്കും സർവ്വ ദുഃഖനിവാരണത്തിനും ഭഗവാന്റെ ഇഷ്ട വഴിപാടായ ഉറി വഴിപാട് നടത്തപ്പെടുന്നു. ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനും സാധിച്ചതിനു ശേഷവുമാണ് ഭക്തർ ഇവിടെ ഉറി വഴിപാട് ചെയ്യുന്നത്. 

വെണ്ണ, കദളിപഴം, ഉണ്ണിയപ്പം, ലഡ്ഡു അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ടശർക്കര, ഉണക്കമുന്തിരി ഇവയാണ് ഉറിയിൽ നിറച്ചു ഉണ്ണിക്കണ്ണന് സമർപ്പിക്കുന്നത്. ഉറിയും കലവും ക്ഷേത്രത്തിൽ നിന്ന് ലഭിക്കും. അതിൽ നിറയ്ക്കാനുള്ള വസ്തുക്കളായ അവൽ, പഞ്ചസാര, കൽക്കണ്ടം, ഉണ്ട ശർക്കര ഇവയും എപ്പോഴും ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. വെണ്ണ, കദളിപഴം, ലഡ്ഡു, ഉണ്ണിയപ്പം ഉണക്കമുന്തിരി ഇവ മുൻകൂട്ടി പറയുന്നത് അനുസരിച്ചു ക്ഷേത്രത്തിൽ നിന്നും തയാർ ചെയ്തു നൽകും. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും. എല്ലാ മാസവും രോഹിണി നാൾ വരുന്ന ദിവസവും ഭക്തർക്ക് ലഡ്ഡു, ഉണ്ണിയപ്പം ഉറി വഴിപാട് ബുക്ക്‌ ചെയ്യാവുന്നതാണ്. 

ഉളനാട് ശ്രീകൃഷ്ണസ്വാമിയും കായൽ മാടനും

വളരെ പണ്ട് ഉളനാട് ഒരു ഇരുണ്ട പ്രദേശം ആയിരുന്നു. ചതുപ്പും വെള്ളവും നിറഞ്ഞ പോളച്ചിറയും അതിന്റെ കരയിലെ കൈതക്കാടും ജനങ്ങളിൽ പേടിയുളവാക്കുന്ന സംഭവങ്ങൾ ആയിരുന്നു. അക്കാലത്തു പോളച്ചിറയിൽ കായൽ മാടൻ എന്ന ഒരു ഭീകര സത്വം വസിച്ചിരുന്നു. പകൽ പോലും ഈ സത്വം കാരണം ജനങ്ങൾക്ക് പോളച്ചിറയുടെ കരയിൽ കൂടി യാത്ര ചെയ്യുവാൻ ഭയമായിരുന്നു.

എന്നാൽ ഉണ്ണികണ്ണന്റെ ക്ഷേത്രം പോളച്ചിറയുടെ കരയിൽ വന്നതിൽ പിന്നെ ഈ ഭീകര സത്വത്തെ ആരും കണ്ടിട്ടില്ല. ഇന്നും ഉണ്ണികണ്ണന്റെ ഭക്തർ വിശ്വസിക്കുന്നത് കാളിന്ദിയിൽ നിന്നും കാളിയനെ തുരത്തി അമ്പാടിയെ രക്ഷിച്ചപോലെ കായൽ മാടനിൽ നിന്നും ഉളനാടിനെ രക്ഷിച്ചത് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ ആണെന്നും പഴമക്കാർ ആണയിടുന്നു.  

ഉള്ളിലേക്ക് ഉള്ള നാട് ഉളനാട്  എന്ന് സ്ഥല നാമം അറിയപ്പെട്ടുവെന്നുമാണ് ഐതിഹ്യം. രാവിലെ 5.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല് 7.30 വരെയുമാണ് ദര്‍ശന സമയം.

ക്ഷേത്രത്തില്‍ എത്തിച്ചേരാൻ

ട്രെയിന്‍ മാര്‍ഗം

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 17 കിമി. 

റോഡ് മാര്‍ഗം

എംസി റോഡിൽ കുളനട ജംക്ഷനിൽ നിന്നും 3കിമി പത്തനംതിട്ട റൂട്ടിൽ സഞ്ചരിച്ചാൽ ഉളനാട് ജംക്ഷനിൽ എത്താം. അവിടെ നിന്നും പാണിൽ റോഡിൽ 500 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ ഓമല്ലൂർ കുളനട റോഡിൽ 7കിമി സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 7902269122

ADVERTISEMENT