‘നിറപുഞ്ചിരിയോടെ രാമവിഗ്രഹം, തൊഴുതിട്ടും തൊഴുതിട്ടും മതിയാകാതെ ഭക്തര്‍’; നാമജപങ്ങളോടെ അയോധ്യയിലേക്ക് തീര്‍ഥയാത്ര
അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങള്‍ക്കു മുന്‍പു നടന്ന പ്രാണപ്രതിഷ്ഠയുെട ആരവങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്ങും ആഘോഷങ്ങള്‍. പാതയോരങ്ങളില്‍ കീര്‍ത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങള്‍. ‘‘ജനുവരിയില്‍ തന്നെ
അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങള്‍ക്കു മുന്‍പു നടന്ന പ്രാണപ്രതിഷ്ഠയുെട ആരവങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്ങും ആഘോഷങ്ങള്‍. പാതയോരങ്ങളില്‍ കീര്‍ത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങള്‍. ‘‘ജനുവരിയില്‍ തന്നെ
അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങള്‍ക്കു മുന്‍പു നടന്ന പ്രാണപ്രതിഷ്ഠയുെട ആരവങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്ങും ആഘോഷങ്ങള്‍. പാതയോരങ്ങളില്‍ കീര്‍ത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങള്‍. ‘‘ജനുവരിയില്‍ തന്നെ
അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങള്‍ക്കു മുന്‍പു നടന്ന പ്രാണപ്രതിഷ്ഠയുെട ആരവങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്ങും ആഘോഷങ്ങള്‍. പാതയോരങ്ങളില്‍ കീര്‍ത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങള്‍.
‘‘ജനുവരിയില്‍ തന്നെ വരണമെന്നു മോഹിച്ചതാണ്, സാധിച്ചില്ല. ഇപ്പോ ആണ് ഭഗവാന്‍ എന്നെ വിളിച്ചത്.... രാം ഭഗവാന്‍... തുമാരി ലീല..’ എന്നു പറഞ്ഞ് ആകാശത്തേക്കു െെകകളുയര്‍ത്തി പ്രാർഥിക്കുകയാണു തുളസി ഭായ്. ഡ ല്‍ഹിയില്‍ നിന്നു മക്കളോടും െകാച്ചുമക്കളോടും ഒപ്പമാണ് അറുപതുകാരിയായ തുളസി വന്നിരിക്കുന്നത്.
ഇനിയും കുറഞ്ഞത് ഒരു വർഷത്തോളമെടുക്കും അയോധ്യയിലെ രാമക്ഷേത്രം പൂർണരൂപത്തിലാവാൻ. എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നു ഭക്തരുടെ കുത്തൊഴുക്കാണ് ഇവിടേക്ക്.
പവിത്രവും പുണ്യവുമായ സരയൂ നദിയില്‍ കുളിച്ച ശേഷമാണു പലരും േക്ഷത്രത്തിലേക്കു നടക്കുന്നത്. പടിക്കെട്ടുകളില്‍ നിന്നു ജലം െെകക്കുമ്പിളിലെടുത്തു തലയിലും മുഖത്തും കുടഞ്ഞു ശുദ്ധമാകുന്നവരും ധാരാളം.
തിക്കും തിരക്കും കൂടിവരികയാണ്. രാം പാത (റാം പഥ്) വഴി മുന്നോട്ടു നടക്കുമ്പോള്‍ അങ്ങകലെയായി കാണാം ക്ഷേത്രശിഖരവും അതിനു മുകളില്‍ പാറുന്ന പതാകയും. രാമനാമ ജപങ്ങളുമായി ഒഴുകുന്ന ഭക്തരുെടയെല്ലാം മനസ്സില്‍ നിറയുന്നത് ചിരിതൂകി, കളിയാടി നില്‍ക്കുന്ന ബാലനായ രാമന്‍.
അയോധ്യയിലെ മുഖ്യവീഥി റാം പഥാണ്. ഫൈസാബാദ് വഴി വരുന്നവർക്ക് ഈ വഴി പോയാൽ നേരിട്ടു ക്ഷേത്ര കവാടത്തിലെത്താം. ബൈപാസ് വഴിയാണ് വരുന്നതെങ്കിൽ ലതാമങ്കേഷ്കർ ചൗക്ക് വഴി റാം പഥിലൂടെ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു ക്ഷേത്രത്തിലെത്താനാകും. ഇരുവശവും നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഒരേ രൂപത്തിലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും ധാരാളം.
വന്‍ നഗരമായി അയോധ്യ
രണ്ടു മൂന്നു വർഷം മുൻപു വരെ സാധാരണ തീർഥാടന കേന്ദ്രമായിരുന്നു അയോധ്യ. ഉറക്കം തൂങ്ങി നിൽക്കുന്ന തെരുവുകളും നരച്ച തുണി കൊണ്ടു വെയിൽ തടഞ്ഞു നിർത്തുന്ന കടകളും കൂട്ടമായി നീങ്ങുന്ന ആരാധക സംഘങ്ങളുമൊക്കെയുള്ള സാധാരണ ഉത്തരേന്ത്യൻ നഗരം. കനത്ത സുരക്ഷയില്‍ താൽക്കാലിക ടെന്റിലുള്ള രാംലല്ല വിഗ്രഹം കാണാനെത്തുന്നവരുടെ തിരക്ക് വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്നു.
ഇപ്പോള്‍ അയോധ്യ വൻനഗരമായി മാറിക്കഴിഞ്ഞു. ല ക്നൗവിലോ ഗോണ്ടയിലോ ഇറങ്ങി അയോധ്യയിലേക്കു പോകുന്നതായിരുന്നു പതിവെങ്കിലും മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളവും പുതുക്കിയ അയോധ്യ ധാം റെയിൽവേ സ്റ്റേഷനും വന്നതോടെ സൗകര്യങ്ങൾ പതിന്മടങ്ങു കൂടി. നിലവിൽ 125ലേറെ ഹോട്ടലുകൾ അയോധ്യയിലും ഫൈസാബാദിലുമായുണ്ടത്രെ.
ഫൈസാബാദിൽ നിന്ന് ഏകദേശം 8–10 കിലോമീറ്റർ അകലെയാണ് രാമക്ഷേത്രം. അയോധ്യ നഗരത്തിനുള്ളി ൽ വലിയ ഹോട്ടലുകളൊന്നും ഇപ്പോൾ പൂർത്തിയായിട്ടില്ല. എന്നാൽ നഗരത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ത്രീ സ്റ്റാർ സൗകര്യങ്ങളുള്ള കുറേ പുതിയ ഹോട്ടലുകൾ വ ന്നിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നിരവധി ധർമശാലകളും ഗസ്റ്റ് ഹൗസുകളും ഉണ്ട്.
‘ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ....’ മലയാളത്തില്‍ നാമജപത്തോെട ഒരു തീർഥാടനസംഘം കടന്നുപോയി. ഉത്സവപറമ്പിലെത്തിയ പോലെ ആഹ്ലാദത്തിലാണു കുട്ടികള്‍. രാം പാതയിലുള്ള ഹനുമാന്‍ ഗഡി ക്ഷേത്രത്തിലേക്കാണ് അവരുെട യാത്ര.
രാമക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. ഹനുമാൻഗഡി ക്ഷേത്രമാണ് ഇതില്‍ പ്രധാനം. അമാവാ രാമക്ഷേത്രവും അടുത്തു തന്നെയുണ്ട്. ആധാർ കാർഡ് കാണിച്ചാൽ സൗജന്യ ഭക്ഷണവും ലഭിക്കും. ഇവ കൂടാതെ കനക് ഭവൻ (കൈകേയി രാമനും സീതയ്ക്കും നൽകിയതെന്നു വിശ്വസിക്കുന്ന കൊട്ടാരം), ദശരഥ് മഹൽ (ദശരഥന്റെ കൊട്ടാരം), ഛോട്ടി ദേവ്‌കാലി (സീതയുടെ കുലദേവതാ ക്ഷേത്രം), സീത രസോയി (സീതയുടെ അടുക്കള), രംഗ് മഹൽ, രാമകഥാ പാർക്ക്, രാം കി പൈഡി തുടങ്ങി ഒട്ടേെറ കാഴ്ചാവിസ്മയങ്ങളുമുണ്ട്.
ശില്‍പവിസ്മയമായി ക്ഷേത്രം
ഹനുമാൻഗഡി ക്ഷേത്ര പരിസരത്തു നിന്ന് 400 മീറ്ററോളം നടന്നാല്‍ രാമക്ഷേത്രമായി. േക്ഷത്രത്തിനടുത്ത് ആള്‍ക്കാര്‍ വരി നില്‍ക്കുകയാണ്. രാമഭക്തിയില്‍ െവയിലും ചൂടും തിരക്കും ഒന്നും ആരേയും അസ്വസ്ഥമാക്കുന്നില്ല. ഓരോരോ അടിവച്ചു രാമനാമമുരുവിട്ടു മുന്നോട്ടു നീങ്ങി.
ക്ഷേത്രകവാടത്തിനു മുന്നിലെ പരിശോധനകളും കടന്നു െചല്ലുമ്പോള്‍ മറക്കാനാവാത്ത ദൃശ്യാനുഭവങ്ങളുമായി രാമക്ഷേത്രം. 360 തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശില്‍പ വിസ്മയം. ഗര്‍ഭഗൃഹവും ശ്രീകോവിലും നാഗര ശൈലിയിലും ഉപക്ഷേത്രങ്ങള്‍ ദ്രാവിഡ െെശലിയിലുമാണ് പണിതിരിക്കുന്നത്. സ്വര്‍ണം പൂശിയ പതിന്നാലു വാതിലുകള്‍ ക്ഷേത്രത്തിനുണ്ട്.
താഴത്തെ നിലയിലാണ് ഗര്‍ഭഗൃഹം. രാം ലല്ലയുെട ഉത്സവമൂര്‍ത്തിയും അചലമൂര്‍ത്തിയും പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവിെടയാണ്. ശ്രീറാം ദര്‍ബാറിനു പുറേമ അഞ്ചു മണ്ഡപങ്ങള്‍ ഒന്നാം നിലയില്‍. രംഗമണ്ഡപം, നൃത്യമണ്ഡപം, സഭാമണ്ഡപം, പ്രാർഥനാമണ്ഡപം, കീര്‍ത്തനാമണ്ഡപം . ഒപ്പം സീതാേദവിയുെട പ്രതിഷ്ഠയും. കാഴ്ചഭംഗിക്കു േവണ്ടിയുള്ള രണ്ടാം നിലയിലേക്കു ഭക്തര്‍ക്കു പ്രവേശനമില്ല.
ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍, സപ്തര്‍ഷിമാര്‍ എന്നിവരുെട പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ മുഖ്യപ്രവേശനദ്വാരത്തിലൂടെ (സിംഹദ്വാർ) അകത്തു കയറി മ ണ്ഡപങ്ങൾ കടന്നു മുന്നോട്ടെത്തിയാൽ ശ്രീകോവിലിനു (ഗർഭഗൃഹം) സമീപമെത്താം. 30 അടി ദൂരത്തു നിന്നാണു ദർശനം.
ശ്രീകോവിലിനു മുന്നില്‍ തിക്കും തിരക്കും. ഭഗവാനെ ഒരു േനാക്കു കണ്ടു െെകകൂപ്പി പ്രാർഥിക്കാന്‍, കണ്ണടച്ചു മനസ്സിലെ സങ്കടങ്ങളെല്ലാം ഇറക്കിവയ്ക്കാന്‍, ദിവ്യ െെചതന്യത്തില്‍ മതിമറന്നു ലയിക്കാന്‍, മോക്ഷത്തിനായി അപേക്ഷിക്കാന്‍.... എല്ലാവരും തിരക്കു കൂട്ടുകയാണ്.
ഉള്ളില്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു നിറപുഞ്ചിരിയോെട രാമവിഗ്രഹം. ഉലകം സൃഷ്ടിച്ചു ഭരിച്ചു സംഹരിക്കുന്ന ദിവ്യതേജസിന്‍റെ മുന്നില്‍ തൊഴുതിട്ടും തൊഴുതിട്ടും മതിയാകാതെ വീണ്ടും െെകകൂപ്പുകയാണു ഭക്തര്‍.
അഞ്ചു വയസ്സുള്ള ബാലന്‍റെ രൂപത്തിലാണ് വിഗ്രഹം. 51 ഇഞ്ച് ഉയരവും മൂന്നടി വീതിയും. മുന്നൂറു കോടി വര്‍ഷം പഴക്കമുള്ള കൃഷ്ണശിലയില്‍ നിന്ന് വിഗ്രഹം െകാത്തിയെടുത്തതു െെമസൂരു സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജ് ആണ്. ഇടതു കയ്യില്‍ അമ്പും വില്ലും പിടിച്ചാണു നില്‍പ്. പ്രഭാമണ്ഡലത്തിന് ഇരുവശത്തും മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങള്‍. ഒരുവശത്തു താഴെ ഭക്ത ഹനുമാന്‍. മറുവശത്തു താഴെ ഗരുഡന്‍. ദശാവതാരങ്ങള്‍ക്കു മുകളില്‍ ഇരുവശങ്ങളിലുമായി അശ്വിനിദേവകള്‍, ഒാംകാരം, ശംഖ്, ചക്രം, ഗദ, സ്വസ്തിക. വിഗ്രഹത്തിലെ കിരീടത്തിനു മുകളില്‍ രാമനവമി നാളില്‍ സൂര്യപ്രകാശം പതിക്കും വിധമാണ് ക്ഷേത്ര നിര്‍മിതി.
രാമനവമിയും ദീപാവലിയുമാണ് അയോധ്യയിലെ പ്രമുഖ ഉത്സവങ്ങൾ. വിവരണാതീതമായ തിരക്കാണ് ആ ദിവസങ്ങളിലുണ്ടാവുക. ദീപാവലി ദിനത്തിലെ ദീപോത്സവം പ്രസിദ്ധമാണ്. ചൈത്രം, കാർത്തിക, സാവൻ എന്നീ മാസങ്ങളിലെ ഉത്സവങ്ങൾക്കും വലിയ തിരക്കുണ്ടാവും. ഒ ക്ടോബർ–നവംബർ മാസങ്ങളിൽ ചൗദഹ് കോശി പരിക്രമ ഉത്സവ സമയത്ത് കാർത്തിക മേളയുമുണ്ടാകും. എല്ലാ മാസവും പൗർണമിയിൽ സരയൂ നദിയിൽ മുങ്ങിക്കുളിച്ചു ദർശനം നടത്താനും തിരക്കനുഭവപ്പെടാറുണ്ട്. കാലാവസ്ഥ നോക്കുമ്പോൾ മാർച്ച് മുതൽ മേയ് വരെയും ഒക്ടോബർ–നവംബർ മാസങ്ങളുമാണു ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്കു സന്ദർശിക്കാൻ മികച്ച സമയം.
സരയൂ നദിക്കരയിലെ പടിക്കെട്ടില്‍ ജനക്കൂട്ടം നിറയുന്നു. ഗംഗാ ആരതി പോലെ പ്രശസ്തമാണു സരയൂ ആരതിയും. ഭക്തിയുെട മണവും നിറവും ആലാപനവും നിറയുന്ന നേരം. പെട്ടെന്നു മണികള്‍ മുഴങ്ങി.
ആരതി തുടങ്ങുകയാണ്. ധൂപം െകാണ്ടുള്ള ആരതിയിലാണു തുടക്കം. പിന്നീടു െചറിയ തട്ടുകളുള്ള വിളക്കും വലിയ തട്ടുകളുള്ള വിളക്കും കൊണ്ടുള്ള ദീപാര്‍ച്ചന. ആയിരമായിരം നാവുകളില്‍ നിന്ന് ശ്രീരാമമന്ത്രം ഉയരുന്നു, ‘ജയ്... ശ്രീരാം...’
കാഴ്ചകളുെട നഗരം
രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും കൂടാെത നിരവധി വിസ്മയക്കാഴ്ചകളും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്, അയോധ്യയില്‍. വലിയൊരു വീണയാണ് ലതാമങ്കേഷ്കർ ചൗക്കിലെ ആകർഷണം.
സദാസമയവും ലതയുടെ ശബ്ദത്തിൽ രാംധുൻ ഭജനയും കേൾക്കാം. അടുത്തു തന്നെയാണ് സരയൂ തീരം. വൈകുന്നേരങ്ങളിൽ സരയൂ ആരതിയുണ്ട്. സരയൂ തീരത്ത് പുരാതന നാഗേശ്വർനാഥ് ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളുമുണ്ട്.
അയോധ്യയിൽ നിന്നു കൊറിയയിലേക്കു പോയി രാജകുമാരിയായ ഹിയോ ഹ്വാങ് ഓക്ന്‍റെ സ്മാരകം രാമകഥാ പാർക്കിനോടു ചേർന്നുണ്ട്. പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കും ഫൂഡ്കോർട്ടുമൊക്കെയുള്ള അയോധ്യ ഹാട്ട് ഒരുങ്ങുന്നതും ഇതിനു സമീപത്താണ്.
അയോധ്യ നഗരം മാത്രമായി കാണാൻ ഒരു ദിവസം മതി. എന്നാൽ ഭരത് കുണ്ഡ്, ഗുപ്താർഘാട്ട്, മഖ്ഭൂമി, സൂര്യ കുണ്ഡ് തുടങ്ങിയവയെല്ലാം കാണാനും യാത്രയ്ക്കുമായി മൂന്നു ദിവസം വേണ്ടി വരും.
ക്ഷേത്ര സമയങ്ങള്‍
4.30. നട തുറക്കല്‍
6.30 – 7.00: അലങ്കാര ആരതി (ശൃംഗാർ ആരതി).
7.00 മുതല്‍ ഭക്തർക്കു ദർശനം.
12.00 ഭോഗ് ആരതി( ഉച്ച നിവേദ്യം).
2.30 വരെ ദർശനം ഇല്ല. (തിരക്കുള്ള സമയങ്ങളില്‍
ഈ സമയത്തും ദർശനം അനുവദിക്കുന്നുണ്ട്.)
7.30. സന്ധ്യാ ആരതി.
9.00. ഭോഗ് ആരതി
10.00 വരെ ഭക്തര്‍ക്കു ദർശനം.
ലഡ്ഡുവാണ് അയോധ്യയിലെ വിശിഷ്ട പ്രസാദം.
േക്ഷത്രത്തിലെത്തുന്നവര്‍ തിരിച്ചറിയൽകാർഡ് നിർബന്ധമായും കയ്യില്‍ കരുതണം. പണവും (പഴ്സ് പറ്റില്ല) കണ്ണടയും മാത്രമേ ഉള്ളിൽ അനുവദിക്കൂ. ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കാൻ ലോക്കറുകളുണ്ട്.
സഹായങ്ങൾക്ക്:
രാമജന്മഭൂമി ഹെൽപ് ഡെസ്ക്: 05278 292000,
രാമജന്മഭൂമി പൊലീസ് സ്റ്റേഷൻ: 94544 03310
TRAVEL INFO
അയോധ്യ ധാം ആണ് ഏറ്റവും അടുത്ത റെയി ൽവേ സ്റ്റേഷൻ. ഇവിടെ നിന്നു ഏകദേശം ഒന്നര കിലോമീറ്ററേയുള്ളൂ ശ്രീരാമക്ഷേത്രത്തിലേക്ക്. ഓട്ടോയും ടാക്സിയും റെയിൽവേസ്റ്റേഷനിൽ നിന്നു ലഭ്യമാണ്. അയോധ്യ നഗരത്തിനു അടുത്തുള്ള വിമാനത്താവളം മഹർഷി വാൽമീകി ഇന്റർനാഷനൽ എയർപോർട്ടാണ്. ദൂരം എട്ടു കിലോമീറ്റർ. ല ക്നോ എയർപോർട്ട് അയോധ്യയിൽ നിന്നു 130 കിലോമീറ്റർ അകലെയാണ്.