‘ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ താടിയിൽ ഔറംഗസേബ് സമ്മാനിച്ച വജ്രം’; ശ്രീനാഥ്ജി ക്ഷേത്രത്തിനു ഒരു കഥയുണ്ട്! The Legend and Significance of Shrinathji Temple
ഉണ്ണിക്കണ്ണന്റെ പിറന്നാളിനു എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ
ഉണ്ണിക്കണ്ണന്റെ പിറന്നാളിനു എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ
ഉണ്ണിക്കണ്ണന്റെ പിറന്നാളിനു എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ
ഉണ്ണിക്കണ്ണന്റെ പിറന്നാളിനു എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ അമ്പലങ്ങളായി മാറും. ശ്രീകൃഷ്ണ ജയന്തി ഏറെ വിശേഷത്തോടെ ആഘോഷിക്കുന്ന, കൃഷ്ണനെ ഏഴു വയസ്സുള്ള കുട്ടിയുടെ രൂപത്തിൽ ആരാധിക്കുന്ന നാഥ്ദ്വാരയിലേക്കു നമുക്കൊരു യാത്ര പോയാലോ?
നാഥ്ദ്വാര വലിയ നഗരമൊന്നുമല്ല. ഉദയ്പൂരിൽ നിന്ന് ആരവല്ലി മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ അന്തരീക്ഷത്തിന് ഒരു മാറ്റം സംഭവിക്കുന്നതായി അനുഭവപ്പെടും. ക്ഷേത്രമണികളുടെ നേർത്ത ശബ്ദവും പുതിയ പേടയുടെ മണവും ഭക്തിയുടെ സുഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കും.
ശ്രീകൃഷ്ണനെ ഇവിടെ ശ്രീനാഥ്ജിയായി ആരാധിക്കുന്നു. ശ്രീനാഥ്ജിയുടെ ദിവസേനയുള്ള എട്ടു ദർശനങ്ങളുടെ താളത്തിനനുസരിച്ചു ചലിക്കുന്ന ചെറിയ പട്ടണമാണിത്. ക്ഷേത്രത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതും തിരക്കേറിയതുമാണ്. അവിടെ മഞ്ഞ പൂമാലകൾ വിൽക്കുന്ന കച്ചവടക്കാരെയും മനോഹരമായ ചിത്രങ്ങൾ നിരത്തിവച്ച കടകളെയും അടുത്ത ദർശനത്തിനായി തിടുക്കത്തിൽ ഭജനകൾ പാടി പോകുന്ന തീർഥാടകരെയും കാണാം.
ക്ഷേത്രത്തിന്റെ ഐതിഹ്യം
ശ്രീനാഥ്ജി ക്ഷേത്രത്തിന് ഒരു കഥയുണ്ട്. മുഗൾ ചക്രവ ർത്തി ഔറംഗസേബ് ക്ഷേത്രങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ വിഗ്രഹം വൃന്ദാവനത്തിലെ ഗോവർധനയിൽ നിന്നു രാജസ്ഥാനിലേക്കു കൊണ്ടുവരികയായിരുന്നു. മേവാറിലെ മഹാറാണ രാജ് സിംഗ് വിഗ്രഹത്തിന് അഭയം നൽകി. വിഗ്രഹം വഹിച്ചുകൊണ്ടുവന്ന രഥം സിഹാദ് (സിൻഹാദ്) എന്ന സ്ഥലത്തെ ചെളിയിൽ പൂണ്ടു മുന്നോട്ടു നീങ്ങാതെ ഉറച്ചുപോയി. ഇത് ദൈവഹിതമാണെന്നു മനസ്സിലാക്കിയ മഹാറാണ രാജ് സിംഗ് അവിടെ ക്ഷേത്രം പണിയുകയും ശ്രീനാഥ്ജിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെയെയാണ് സിഹാദ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം നാഥ്ദ്വാര (നാഥ് - ഭഗവാൻ, ദ്വാര - കവാടം) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
പുഷ്തിമാർഗീയ വൈഷ്ണവ വിഭാഗത്തിന്റെ പ്രധാന പീഠമാണിത്. കറുത്ത കല്ലിൽ നിർമിച്ച ശ്രീനാഥ്ജി വിഗ്രഹം 1669 ൽ സ്ഥാപിച്ചതാണ് എന്നു പറയപ്പെടുന്നു. ശ്രീനാഥ്ജി ഇവിടെ ഏഴു വയസ്സുള്ള കൃഷ്ണന്റെ രൂപത്തിലാണ് ആരാധിക്കപ്പെടുന്നത്. ഇടതുകൈ കൊണ്ടു ഗോവർധന പർവ്വതം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന രൂപത്തിലാണു വിഗ്രഹം. വലതുകൈ അരയിൽ അമർന്നിരിക്കുന്നു. അല്പം ചെരിഞ്ഞ പോലെ ഉള്ള നിൽപ് ഒരു പ്രത്യേക ആകർഷണം നൽകുന്നു. മിക്ക കൃഷ്ണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ശ്രീനാഥ്ജിയെ ഇവിടെ ഓടക്കുഴൽ ഉപയോഗിച്ചു കാണിച്ചിട്ടില്ല. ഗോവർദ്ധൻ ഉയർത്തിയ ഭാവത്തിലാണ്.
കറുത്ത ഒറ്റക്കല്ല് വിഗ്രഹത്തിന്റെ താടിയിൽ ഒരു വജ്രമുണ്ട്. ഇത് ഔറംഗസേബ് സമ്മാനിച്ചതാണെന്നാണ് ഐതിഹ്യം. ആ കഥ ഇങ്ങനെ; ഒരിക്കൽ ശ്രീനാഥദ്വാര ക്ഷേത്രം ആക്രമിക്കാൻ വന്ന ഔറംഗസീബ്, ക്ഷേത്രത്തിന്റെ പടികൾ കയറിയ ഉടനെ കാഴ്ചശക്തി നഷ്ടപ്പെട്ടു. അദ്ദേഹം ശ്രീനാഥിനോട് തന്റെ തെറ്റുകൾക്കു ക്ഷമ ചോദിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ കാഴ്ചശക്തി തിരിച്ചുകിട്ടി. ഈ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് അറിഞ്ഞപ്പോൾ, വിഗ്രഹത്തിന്റെ അലങ്കാരത്തിനായി വജ്രം സമർപ്പിച്ചുവത്രേ. അത് ശ്രീനാഥ വിഗ്രഹത്തിന്റെ താടിയിൽ സ്ഥാപിച്ചിരിക്കുന്നു.
ശ്രീനാഥ്ജിയുടെ വാസസ്ഥലം രാജകീയ ഭവനം പോലെയാണ്. ജയ്‌പൂരിലെ വ്യാപാരിയായ സുരേഷ് ജെയിൻ പറയുന്നത് ഇവിടത്തെ ഭക്തി ആചാരങ്ങൾ മാത്രമല്ലെന്നാണ്. ഇവിടെ ഭഗവാനെ വീട്ടിലെ ഒരു കുസൃതി കുട്ടിയെപ്പോലെയാണ് പരിപാലിക്കുന്നത്. ഓരോ ദർശനവും ഉണ്ണിക്കണ്ണന്റെ ഉറക്കമുണരുക, കുളിക്കുക, ഭക്ഷണം കഴിക്കുക, കളിക്കുക തുടങ്ങിയ ദിനചര്യകളെയാണു പ്രതിഫലിപ്പിക്കുന്നത്. ഉച്ചസമയത്തെ രാജ്ഭോഗ് ദർശനത്തിൽ, സമർപ്പിക്കുന്ന വഴിപാടുകൾ ഒരു രാജകീയ വിരുന്നു പോലെ തോന്നും.
കുൽഹാദ് ചായയും പിച്ചുവായിതെരുവും
ക്ഷേത്രത്തിനു പുറത്തു പിച്ചുവായി ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാരുള്ള ഇടുങ്ങിയ വഴിയിടങ്ങളാണ്. അവരുടെ ബ്രഷുകൾ പശുക്കളെയും താമരപ്പൂക്കളെയും അതിമനോഹരമായി കാൻവാസിൽ പകർത്തുന്നു. തൊട്ടടുത്തായി ഒരു ചായക്കടക്കാരൻ കുൽഹാദിൽ (മൺകോപ്പ) ആവി പറക്കുന്ന മസാല ചായ വിളമ്പി. കടുപ്പമുള്ള, മസാല ചായയ്ക്കു മണ്ണിന്റെ നേരിയ ഗന്ധം പ്രത്യേക രുചി പകർന്നു.
നാഥ്ദ്വാരയുടെ ഓരോ കോണിലും നിറയെ അനുഭവങ്ങളാണ്. പാൽ പേടയുടെ മധുരമുള്ള മണം, ലഡു പ്രസാദവുമായി ഓടിപ്പോകുന്ന കുട്ടികൾ, തെരുവുകളിലൂടെ മടിയോടെ നടക്കുന്ന പശുക്കൾ.
മനസ്സിൽ മായാതെ നിൽക്കുന്ന പട്ടണം
പുരാണങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു കിടക്കുന്ന നാഥ്ദ്വാരയിലെ ദിവ്യ നിമിഷങ്ങൾ. ഒരു തീർഥാടനമെന്നതിലുപരി കലയും ഭക്ഷണവും മനുഷ്യന്റെ ഊഷ്മളതയും ഇഴചേർന്ന ഭക്തിയുടെ ഒരു അനുഭവമായി മനസ്സിൽ എന്നും മായാതെ നിൽക്കും.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണു നാഥ്ദ്വാര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഉദയ്പൂരിൽ നിന്ന് ഒരു മണിക്കൂർ യാത്രയേ നാഥ്ദ്വാരയിലേക്കുള്ളൂ. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫിക്കു നിയന്ത്രണമുണ്ട്, അതിനാൽ കണ്ണുകൊണ്ടും ഹൃദയംകൊണ്ടും നിമിഷങ്ങൾ ഒപ്പിയെടുക്കുക. കൂടാതെ, അവിടത്തെ പേട പ്രസാദവും, കുൽഹാദ് ചായയും ആസ്വദിക്കാതെ മടങ്ങരുത്. ആ രുചി നിങ്ങൾ എന്നെന്നും ഓർക്കും.
How to reach
ഏറ്റവും അടുത്തുള്ള വിമാനത്താവളം ഉദയ്പൂർ മഹാറാണ പ്രതാപ് വിമാനത്താവളം. ഏകദേശം 60 കിലോമീറ്റർ (കി.മീ) അകലെ.
മാവ്‌ലി ജംക്‌ഷൻ (35 കി.മീ), ഉദയ്പൂർ റെയിൽവേ സ്റ്റേഷൻ (45 കി.മീ) എന്നിവയാണ് ഏറ്റവും അടുത്തുള്ള പ്രധാന സ്റ്റേഷനുകൾ.
നാഥ്ദ്വാര NH58 ൽ സ്ഥിതി ചെയ്യുന്നു. ഉദയ്പൂർ (45 കി.മീ), മൗണ്ട് അബു (185 കി. മീ), അഹമ്മദാബാദ് (300 കി.മീ), ജയ്പൂർ (350 കി.മീറ്റർ) എന്നിവിടങ്ങളിൽ നിന്ന് ബസിലോ കാറിലോ എത്തിച്ചേരാം.