കൊല്ലം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം രാമായണത്തിലെ പ്രധാന കഥകളുമായി ബന്ധപ്പെട്ട പുരാണ സ്ഥലമാണ്. ശ്രീരാമൻ സുഗ്രീവനെ കണ്ടുമുട്ടിയതും ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം നടന്നതും ഇവിടെയോ അടുത്തോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കു ദിക്കിന് അഭിമുഖമായി ഇത്തിക്കരയാറ് വലത്തോട്ട് ഒഴുകുന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവിധ പൂജാവിധികളും ഉത്സവങ്ങളും പിതൃതർപ്പണങ്ങൾക്കും പ്രാധാന്യം നൽകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് സപ്തസാലങ്ങളുടെ കഥയും ബാലി യോടൊപ്പമുള്ള തണ്ണീർകുടി ഐതിഹ്യവും നിലനിൽക്കുന്നു. വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്ന മീൻചന്ത റോഹിണി നാളിലെ ഒരു പ്രത്യേക ചടങ്ങാണ്.

കൊല്ലം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം രാമായണത്തിലെ പ്രധാന കഥകളുമായി ബന്ധപ്പെട്ട പുരാണ സ്ഥലമാണ്. ശ്രീരാമൻ സുഗ്രീവനെ കണ്ടുമുട്ടിയതും ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം നടന്നതും ഇവിടെയോ അടുത്തോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കു ദിക്കിന് അഭിമുഖമായി ഇത്തിക്കരയാറ് വലത്തോട്ട് ഒഴുകുന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവിധ പൂജാവിധികളും ഉത്സവങ്ങളും പിതൃതർപ്പണങ്ങൾക്കും പ്രാധാന്യം നൽകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് സപ്തസാലങ്ങളുടെ കഥയും ബാലി യോടൊപ്പമുള്ള തണ്ണീർകുടി ഐതിഹ്യവും നിലനിൽക്കുന്നു. വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്ന മീൻചന്ത റോഹിണി നാളിലെ ഒരു പ്രത്യേക ചടങ്ങാണ്.

കൊല്ലം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം രാമായണത്തിലെ പ്രധാന കഥകളുമായി ബന്ധപ്പെട്ട പുരാണ സ്ഥലമാണ്. ശ്രീരാമൻ സുഗ്രീവനെ കണ്ടുമുട്ടിയതും ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം നടന്നതും ഇവിടെയോ അടുത്തോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കു ദിക്കിന് അഭിമുഖമായി ഇത്തിക്കരയാറ് വലത്തോട്ട് ഒഴുകുന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവിധ പൂജാവിധികളും ഉത്സവങ്ങളും പിതൃതർപ്പണങ്ങൾക്കും പ്രാധാന്യം നൽകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് സപ്തസാലങ്ങളുടെ കഥയും ബാലി യോടൊപ്പമുള്ള തണ്ണീർകുടി ഐതിഹ്യവും നിലനിൽക്കുന്നു. വിവിധ മതവിഭാഗങ്ങൾ ഉൾപ്പെടുന്ന മീൻചന്ത റോഹിണി നാളിലെ ഒരു പ്രത്യേക ചടങ്ങാണ്.

‘‘സപ്തസാലമേഴുമങ്ങൊരമ്പു കൊണ്ടു സത്വരം ക്ലിപ്തമായ് പിളർന്നു നീ മുകുന്ദരാമ പാഹിമാം’’

ഉഗ്രംകുന്നിനും ബാലിയംകുന്നിനും ഇടയിലൂടെ രാമനാമം ജപിച്ചൊഴുകുന്ന ഇത്തിക്കരയാർ. മെല്ലെ വീശുന്ന കാറ്റിനുമുണ്ടു തുഞ്ചന്റെ ശീലുകളുടെ താളം. കാലമേറെ കടന്നിട്ടും  തോരാത്ത വിരഹം പോ ലെ പെയ്യുകയാണു കാലവർഷം. കൊല്ലം പട്ടണത്തിൽ നിന്നു 25 കിലോമീറ്റർ െതക്കുകിഴക്ക്, ഇത്തിക്കരയാറിന്റെ കരയിൽ നിന്നാണ് ഈ രാമകഥ. രാമായണത്തിൽ പ്രതിപാദിക്കുന്ന പല കഥാസന്ദർഭങ്ങളുെടയും വിളനിലമാണു ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം. .

ADVERTISEMENT

ശ്രീരാമൻ സീതാന്വേഷണാർഥം സഞ്ചരിക്കുന്ന അവസരത്തിലാണ് വെളിനല്ലൂരിൽ എത്തിയത് എന്നാണു സ ങ്കൽപം. ശ്രീരാമൻ സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടതും ബാലി സുഗ്രീവ യുദ്ധം നടന്നതും ഇവിടെയടുത്തുള്ള പോരേടത്താണ് എന്നു വിശ്വാസം.  മാത്രമല്ല ജടായു ചിറകറ്റുവീണു എന്നു സങ്കൽപിക്കുന്ന ചടയമംഗലം, ഭരതക്കുറി എന്ന പകൽക്കുറി, ശ്രീരാമസ്വാമിയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കുന്ന മണ്ണൂർക്കാവ് തുടങ്ങി വെളിനല്ലൂരിനെ രാമായണവുമായി അടുപ്പിക്കുന്ന സ്ഥലനാമങ്ങളും അനവധി.

വെളിനല്ലൂരിൽ സുഗ്രീവൻ താമസിച്ചിരുന്ന ഇടം സുഗ്രീവൻകുന്ന് എന്നും  ബാലി താമസിച്ചിരുന്ന ഇടം ബാലിയംകുന്ന് എന്നും അറിയപ്പെടുന്നു. സുഗ്രീവൻകുന്ന് ലോപിച്ച് ഇപ്പോൾ ഉഗ്രംകുന്ന് എന്നാണു രേഖകൾ. ഉഗ്രംകുന്നിലാണു ശ്രീരാമസ്വാമി ക്ഷേത്രം. അതിനോടു ചേർന്നു തന്നെ ഇണ്ടിളയപ്പൻ മൂർത്തിയുടെ തിരുനട. ഇവിടെ വലംവച്ചു വരുമ്പോൾ അങ്ങു ദൂരെ കാണാം; ബാലിയംകുന്ന്.

ADVERTISEMENT

ഇത്തിക്കര ആറിന്റെ തൊട്ടുകരയിലാണു ക്ഷേത്രം. ശ്രീകോവിലിന്റെ ദർശനമുഖം കിഴക്കാണ്.  ‘തിരുമുമ്പിൽ നദി വലത്തോട്ടു ഒഴുകുന്നു’  കേരളത്തി‌ലെ ശ്രീരാമക്ഷേത്രങ്ങളിൽ ഇത് അപൂർവമാണ്.  ശ്രീകോവിലിൽ നിന്ന് ഏതാനും അടി മുന്നിലൂടെയാണു നദിയൊഴുകുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുന്നിലും നദി വലത്തോട്ട് ഒഴുകുന്നുണ്ടെങ്കിലും അൽപം മാറിയാണ് ഒഴുക്ക്.’’ ക്ഷേത്രോപദേശകസമിതിയുടെ പ്രസിഡന്റ് പ്രകാശ് വി. നായർ പറഞ്ഞുതുടങ്ങി. പുരാണവും ചരിത്രവും ഐതിഹ്യവും കേട്ടുകേഴ്‌വിയുമെല്ലാം മധുരമേറ്റുന്ന വെളിനല്ലൂർ ശ്രീരാമസ്വാമിയുടെ അപദാനങ്ങൾ.

സപ്തസാലങ്ങളുടെ കഥ

ADVERTISEMENT

സീതാന്വേഷണത്തിനായി  ദുഃഖിതനായ  രാമൻ കാട്ടിലൂടെ അലയുന്ന സമയത്ത് സുഗ്രീവനെ കണ്ടുമുട്ടുന്നു. ബാലിയെ വധിച്ച് കിഷ്കിന്ധ വീണ്ടെടുക്കാൻ ശ്രീരാമൻ സഹായിക്കും. രാവണനാൽ അപഹരിക്കപ്പെട്ട സീതാദേവിയെ കണ്ടെത്താൻ സുഗ്രീവനും ഒപ്പം ചേരും. ഇതായിരുന്നു ഇരുവരും തമ്മിലുള്ള സഖ്യ ഉടമ്പടി.

അതിശക്തനായ ബാലിയെ നേരിടാൻ ശ്രീരാമനു സ ഹായിക്കാൻ കഴിയുമോ എന്ന സന്ദേഹം രാജതന്ത്രം അറിയാവുന്ന സുഗ്രീവന്റെ മനസ്സിലുണ്ടായിരുന്നു. വൃത്താകൃതിയിൽ  നിൽക്കുന്ന ഏഴു വൻമരങ്ങൾ ഒറ്റഅമ്പു കൊണ്ടുമുറിക്കാൻ കഴിഞ്ഞാൽ അങ്കം തികഞ്ഞ യോദ്ധാവാണെന്നു ഉറപ്പിക്കാം എന്നായിരുന്നു സുഗ്രീവന്റെ ഹിതം.

ഏഴു വൻമരങ്ങളും നിന്നിരുന്നത് ഇപ്പോഴുള്ള ശ്രീകോവിലിനു മുന്നിലുള്ള ഇത്തിക്കരയാറിന്റെ വിശാലമായ സ്ഥലത്താണ്. അതാണ് ഇന്ന് മലഞ്ചുഴി എന്നറിയപ്പെടുന്നത്. ഒറ്റ അമ്പുകൊണ്ട് ഭഗവാൻ സപ്തസാലങ്ങളെയും എയ്തു മുറിച്ചപ്പോൾ സുഗ്രീവനു തൃപ്തിയായി.

‘‘ഇന്നും  അദ്ഭുതമാണു നദിയിലെ ഈ മലഞ്ചുഴികൾ. ശ്രീകോവിലിന്റെ മുന്നിലാണിത്. മരഞ്ചുഴി എന്നപേരാണ് പിന്നീട് മലഞ്ചുഴിയായത്. ഇത്തിക്കര ആറിന്റെ ഏറ്റവും വീതി കൂടിയ ഭാഗവും വീതി കുറഞ്ഞ ഭാഗവും  ക്ഷേത്രത്തിനു മുന്നിലാണ്.’’ രക്ഷാധികാരി ജി. ഹരിദാസ് പറയുന്നു.

മേൽശാന്തി കൃഷ്ണകുമാർ നമ്പൂതിരി, വെളിനല്ലൂർ മണികണ്ഠൻ

ബാലിയാംകുന്നിലെ തണ്ണീർകുടി

ബാലി താമസിച്ചു എന്നു വിശ്വസിക്കുന്ന ബാലിയംകുന്നും അവിടുത്തെ തണ്ണീർകുടിയും രാമകഥയുടെ കഥാസാക്ഷ്യങ്ങളായി വെളിനല്ലൂരിൽ ഇപ്പോഴുമുണ്ട്. ബാലിയംകുന്നിന്റെ നെറുകയിലാണ് തണ്ണീർകുടി. ശ്രീരാമന്റെ അമ്പേറ്റ് മൃതപ്രായനായ ബാലി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.  ശ്രീരാമൻ അമ്പയച്ച് പാറ പിളർത്തി. പിളർന്ന പാറയിലൂടെ പുറത്തേക്ക് തെളിനീരൊഴുകി. അതു  കുടിച്ച ശേഷമായിരുന്നത്രേ  ബാലിയുടെ സ്വർഗാരോഹണം.

ബാലിയംകുന്നിന്റെ നെറുകയിൽ ഇപ്പോഴും അമ്പു കൊണ്ടു പിളർന്ന പോലെ പാറ കാണാം. അതിന്റെ വിടവിലൂടെ ശുദ്ധമായ ജലം ഒഴുകിക്കൊണ്ടിരിക്കുന്നു; ഏതു കടുത്ത വേനലിലും വറ്റാതെ.

ഇത്തിക്കരയാറിൽ മുങ്ങിക്കുളിച്ച ശേഷമാണു മേൽശാന്തിയും കീഴ്ശാന്തിയും പുലർച്ചെ നാലു മണിയോടെ നട തുറക്കുന്നത്, രണ്ടു രീതിയിലുള്ള പൂജാവിധികളാണ് ഇവിടെ. ശ്രീകോവിലോടു കൂടിയ പ്രധാനക്ഷേത്രം ഒന്നാെണങ്കിലും മേൽക്കൂരയില്ലാത്ത ശ്രീകോവിലോടു കൂടിയ ഇണ്ടിളയപ്പൻ ക്ഷേത്രത്തിനും തുല്യപ്രാധാന്യം ഉണ്ട്.

‘‘പഞ്ചനാഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഇത്. സാധാ രണ നാഗരാജക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി മേ ൽക്കൂരയുള്ള നാഗരാജ സന്നിധിയാണിത്.’’ കീഴ്ശാന്തി ബിനുകുമാർ പറയുന്നു. കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടാണു ക്ഷേത്രം തന്ത്രി. ക്ഷേത്രതന്ത്രം പാരമ്പര്യമാണ്. ശ്രീരാമസ്വാമി തന്റെ ഇഷ്ടദേവനായ ശിവനെ പൂജിച്ചിരുന്നത് ഇവിടെയാണെന്നു സങ്കൽപിക്കപ്പെടുന്നു. ശിവനും ശാസ്താവും ചേർന്ന വളരെ പ്രാചീനമായ ഇണ്ടിളയപ്പസ്വാമി പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. സഹസ്രാബ്ദങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനു കൽപിക്കുന്നുണ്ട്.

വെള്ളയപ്പൻ എന്നു വിളിച്ച് ആരാധിക്കുന്ന ഈ സ്വാമി പ്രകൃതിയുമായി ഏറെ അടുത്തു നിൽക്കുന്നു. മേൽക്കൂരയില്ലാത്ത ശ്രീകോവിൽ പ്രകൃതി ആരാധനയുടെ ലക്ഷണമാണ്.  

ക്ഷേത്രത്തിൽ വരുന്നവരെ ഏറെ ആകർഷിക്കുന്ന മറ്റൊരാളും ഇവിടെയുണ്ട്; മണികണ്ഠൻ. അടുത്തുകൂടി പോകുന്ന പരിചയക്കാരെ  തലയാട്ടി വിളിക്കും മണികണ്ഠൻ. ‘പഴമോ പനമ്പട്ടയോ കൊണ്ടുവാ’ എന്നാകാം ആ വിളിയുടെ ധ്വനി.

പിതൃബലിയുടെ പുണ്യം തേടി

പിതൃബലിക്ക് ഏറെ പ്രസിദ്ധമാണിവിടം.  കർക്കടകത്തിൽ ഇത്തിക്കരയാറിന്റെ കരയിൽ ആയിരങ്ങളാണു പിതൃതർപ്പണത്തിന് എത്തുന്നത്.

മീനത്തിലാണ് ഉത്സവങ്ങൾ. രോഹിണി നാളിനു പത്തു ദിവസം മുൻപു പാണർ സമുദായക്കാർ പറ കൊട്ടി ഉത്സവം അറിയിക്കുന്ന ഏർപ്പാട് അടുത്തകാലം വരെയുണ്ടായിരുന്നു. ഭരണിനാളിൽ ക്ഷേത്രത്തിനു മുന്നിലെ വിശാലമായ പാറപ്പരപ്പിൽ വേടർ സമുദായക്കാർ പൊങ്കാല അർപ്പിക്കുന്ന സമ്പ്രദായം ഇപ്പോഴുമുണ്ട്. ഭരണിക്കിരിപ്പ് എന്നാണിതിന്റെ പേര്.  

കാർത്തികനാളിൽ കുറവർ സമുദായത്തിൽപ്പെട്ടവരുടെ പാരമ്പര്യചടങ്ങുകൾ ഇവിടെ നടക്കും.  മുടിയാട്ടം, നാടോടിനൃത്തം, കുറവരുകളി തുടങ്ങിയവയുണ്ടാകും. കാർഷിക ഗ്രാമജീവിതവുമായി ബന്ധപ്പെട്ടതാണ് ആചാരങ്ങളിൽ പലതും. ക്ഷേത്രത്തിനു മുൻപിൽ പത്തായപ്പാറയിലും ആറിന്റെ കരയിൽ മണൽപ്പുറത്തും നടക്കുന്ന വാണിഭങ്ങൾ തന്നെ ഉദാഹരണം.

ഒരു വർഷത്തേക്കു വേണ്ട വീട്ടുപകരണങ്ങളും കാർഷിക ഉൽപന്നങ്ങളും വരെ വിൽപനയ്ക്കെത്തും. മാത്രമല്ല തമിഴ്നാട്ടിൽ നിന്നും മറ്റും കാളകളെയും പോത്തിനെയും കച്ചവടത്തിനായി കൊണ്ടുവരും. പ്രശസ്തമായ ഓമല്ലൂർ വയൽവാണിഭത്തിന്റെ തുടക്കം തന്നെ വെളിനല്ലൂർ ക്ഷേത്രത്തിൽ നിന്നു കാളവണ്ടിയിൽ കൊണ്ടുവരുന്ന ദീപം തെളിച്ചാണ്.

‘‘ഇത്തിക്കര ആറിന്റെ കരയിലാണെങ്കിലും ഈ കഴിഞ്ഞ പ്രളയങ്ങളൊന്നും ഈ ക്ഷേത്രത്തെ ബാധിച്ചിട്ടില്ല. ഒരിക്കൽ പ്രളയമുണ്ടായപ്പോൾ ശ്രീകോവിലിനകത്തു വെള്ളം കയറി. മൂലവിഗ്രഹത്തിന്റെ കഴുത്തറ്റം െവള്ളമുണ്ടായിരുന്നു. പിന്നീടു നാലഞ്ചു ദിവസം മഴ തുടർച്ചയായി പെയ്തെങ്കിലും കഴുത്തറ്റത്തു നിന്ന് ഒരിഞ്ചു പോലും വെള്ളം പൊങ്ങിയില്ല.’’ സെക്രട്ടറി വി. ഹരികുമാർ പറയുന്നു.

വിരഹിയായ ശ്രീരാമദേവന്റെ അനുഗ്രഹം തേടി  ദാമ്പത്യ ഐക്യപ്രാർഥനയുമായി നിരവധി ദേശങ്ങളിൽ നിന്നു നവദമ്പതിമാർ ഇവിടെയെത്താറുണ്ട്.

പ്രണയത്തിന് അസ്ത്രത്തേക്കാൾ മൂർച്ചയും തിളക്കവുമേറുന്നതു വിരഹത്തിലാണല്ലോ.  ആ ദുഃഖത്തിന്റെ ആഴമറിഞ്ഞ ഭാവത്തിലുള്ള ഭഗവാൻ പ്രണയികൾക്ക് എക്കാലവും ഒരുമിച്ചു വാഴാനുള്ള അനുഗ്രഹമേകുന്നുവെന്നു വിശ്വാസം.  

സീതയില്ലാത്ത ക്ഷേത്രം

പ്രാചീന ഗ്രാമസംസ്കൃതിയുടെ പല അവശേഷിപ്പുകളും ഇന്നും വെളിനല്ലൂരിലുണ്ട്. ഇതേക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിലൂടെ നാട്ടുകാരിയായ  എസ്. എൽ. സീമ  കേരളസർവകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടി.  

‘‘സീതാദേവിയുടെ സാമീപ്യമില്ലാതെ ചതുർബാഹുവായ ശ്രീരാമദേവൻ കിഴക്കോട്ട് ദർശനമായും ല ക്ഷ്മണസ്വാമി അനന്തഭാവത്തിൽ പടിഞ്ഞാറു ദർ ശനമായും വാണരുളുന്നു. വടക്ക് മാറിയാണ് ഹനുമാൻ ക്ഷേത്രം. രോഹിണി ദിവസം അനന്തനെ പുറത്ത് എഴുന്നെള്ളിക്കും. തിടപ്പള്ളിയിൽ നൂറുംപാലും ഊട്ടും.

നിത്യവും അഞ്ചു പൂജയും മൂന്നു ശീവേലിയും. പൂർണപുഷ്പാഞ്ജലിയോടു കൂടിയ തിലഹോമമാണു മറ്റൊരു പ്രത്യേകത.’’ ക്ഷേത്രമേൽശാന്തി കുന്തിരികുളത്ത് ഇല്ലത്ത് കൃഷ്ണകുമാർ നമ്പൂതിരി പറയുന്നു.

ക്ഷേത്രമുറ്റത്തെ മീൻചന്ത

രോഹിണി ദിവസമാണ് ഇവിടെ അപൂർവമായ ആ ക്ഷേത്രചടങ്ങു നടക്കുന്നത്. ക്ഷേത്രമുറ്റത്തെ  മീൻ കച്ചവടമാണ് ആ ചടങ്ങ്. രാവിലെ മൂന്നു മണിക്ക് ആരംഭിക്കുന്ന  കച്ചവടം രാത്രി വരെ നീണ്ടുപോകും. മീൻ വാങ്ങി ക്ഷേത്രം തീണ്ടി വലംവച്ചാണ് ഭക്തജനങ്ങൾ കടന്നുപോകുന്നത്.

മീൻകച്ചവടവുമായി ബന്ധപ്പെട്ടു രണ്ട് ഐതിഹ്യങ്ങൾ പറയുന്നുണ്ട്. ഒന്നു രാമായണവുമായി ബന്ധപ്പെട്ടതാണ്.  ശ്രീരാമന് ഗുഹനോടുള്ള നന്ദിയുടെയും കടപ്പാടിന്റെയും ഓർമ പുതുക്കലാണ് ഈ മീൻകച്ചവടത്തിനു പിന്നിലെന്നാണ് ഒരു ഐതിഹ്യം.

മറ്റൊന്നു സമീപവാസിയും മീൻകച്ചവടക്കാരനുമായ ഒരു ഇതര മതവിശ്വാസിയായ യുവാവ് സന്താനലബ്ധിക്കു വേണ്ടി പ്രാർഥിക്കാൻ ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു. അതിൽ എതിർപ്പുണ്ടായിരുന്ന ചില യാഥാസ്ഥിതികർ അദ്ദേഹത്തെ ഉപദ്രവിച്ചത്രേ.

തുടർന്നു നാട്ടിൽ തുടർച്ചയായി അനർഥങ്ങൾ ഉണ്ടായി. അതിനു പരിഹാരമായി തെളിഞ്ഞതു വർഷത്തിൽ ഒരു ദിവസം എങ്കിലും ആ യുവാവിനെയും അദ്ദേഹത്തിന്റെ സമുദായാംഗങ്ങളെയും ക്ഷേത്രത്തിലേക്കു ക്ഷണിക്കുകയും കച്ചവടത്തിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യണമെന്നാണ്. പല ഐതിഹ്യങ്ങളുടെ പിൻപറ്റി നൂറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായം ഇപ്പോഴും നടക്കുന്നു.

രോഹിണി ഉത്സവ ദിവസത്തെ മീൻവിൽപന (ഫയൽചിത്രം)
Velinalloor Temple: A Ramayana Epic Site in Kerala:

Velinalloor, a historically significant Sreeramaswami temple in Kollam, Kerala, is deeply intertwined with the Ramayana epic. The temple is believed to be where Lord Rama met Sugriva and where the battle between Bali and Sugriva took place. Local legends and place names like Ugramkunnu (Sugreevan Kunnu) and Baliyamkunnu further connect the site to the narrative. A unique feature is the river flowing to the right of the main shrine, a rare occurrence in Kerala's Rama temples. The temple also celebrates ancient rituals and festivals, drawing devotees for ancestral rites and other traditions. Despite its proximity to the Ithikkara River, the temple has remained resilient against floods, reinforcing its sacred significance.

ADVERTISEMENT