‘മാറ്റ് പൊക്കി ഫ്ലോറിൽ തുരുമ്പുണ്ടോ എന്നു നോക്കണം’; യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങള് Choosing the Right Used Car
ഓരോ മഴക്കാലത്തും നമ്മളിൽ പലരുടേയും മനസ്സിൽ മൊട്ടിടുന്ന സ്വപ്നമാണു സ്വന്തമായി ഒരു കാർ. പുതിയ കാറിന്റെ വിലയും അനുബന്ധ െചലവുകളും ആലോചിക്കുമ്പോൾ കാർ എന്ന സ്വപ്നം യൂസ്‌ഡ് കാർ വിപണിയിലേക്കു മിഴി തുറക്കും. ഒരു യൂസ്‌ഡ് കാർ മേടിച്ചു റോഡിൽ കൈ തെളിഞ്ഞിട്ടു പുതിയ കാർ വാങ്ങാം എന്നു കരുതുന്നവരും ഇക്കൂട്ടത്തി
ഓരോ മഴക്കാലത്തും നമ്മളിൽ പലരുടേയും മനസ്സിൽ മൊട്ടിടുന്ന സ്വപ്നമാണു സ്വന്തമായി ഒരു കാർ. പുതിയ കാറിന്റെ വിലയും അനുബന്ധ െചലവുകളും ആലോചിക്കുമ്പോൾ കാർ എന്ന സ്വപ്നം യൂസ്‌ഡ് കാർ വിപണിയിലേക്കു മിഴി തുറക്കും. ഒരു യൂസ്‌ഡ് കാർ മേടിച്ചു റോഡിൽ കൈ തെളിഞ്ഞിട്ടു പുതിയ കാർ വാങ്ങാം എന്നു കരുതുന്നവരും ഇക്കൂട്ടത്തി
ഓരോ മഴക്കാലത്തും നമ്മളിൽ പലരുടേയും മനസ്സിൽ മൊട്ടിടുന്ന സ്വപ്നമാണു സ്വന്തമായി ഒരു കാർ. പുതിയ കാറിന്റെ വിലയും അനുബന്ധ െചലവുകളും ആലോചിക്കുമ്പോൾ കാർ എന്ന സ്വപ്നം യൂസ്‌ഡ് കാർ വിപണിയിലേക്കു മിഴി തുറക്കും. ഒരു യൂസ്‌ഡ് കാർ മേടിച്ചു റോഡിൽ കൈ തെളിഞ്ഞിട്ടു പുതിയ കാർ വാങ്ങാം എന്നു കരുതുന്നവരും ഇക്കൂട്ടത്തി
ഓരോ മഴക്കാലത്തും നമ്മളിൽ പലരുടേയും മനസ്സിൽ മൊട്ടിടുന്ന സ്വപ്നമാണു സ്വന്തമായി ഒരു കാർ. പുതിയ കാറിന്റെ വിലയും അനുബന്ധ െചലവുകളും ആലോചിക്കുമ്പോൾ കാർ എന്ന സ്വപ്നം യൂസ്‌ഡ് കാർ വിപണിയിലേക്കു മിഴി തുറക്കും.
ഒരു യൂസ്‌ഡ് കാർ മേടിച്ചു റോഡിൽ കൈ തെളിഞ്ഞിട്ടു പുതിയ കാർ വാങ്ങാം എന്നു കരുതുന്നവരും ഇക്കൂട്ടത്തി ലുണ്ട്. വീട്ടിലേക്കുള്ള രണ്ടാമത്തെ കാർ യൂസ്‌ഡ് കാർ മതിയെന്നു ചിന്തിക്കുന്നവരുമുണ്ട്. യൂസ്‌ഡ് കാറുകൾ വാങ്ങുമ്പോൾ ബജറ്റ് ലാഭം മാത്രമാകരുതു ലക്ഷ്യം. മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
ഏതു വാഹനം വാങ്ങണം?
കുടുംബാംഗങ്ങളുടെ ആഗ്രഹത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചു വിവിധ കമ്പനികളുടെ രണ്ടോ മൂന്നോ വാഹനങ്ങളുടെ ലിസ്റ്റ് ആദ്യം തയാറാക്കണം.
∙ ബജറ്റ്, വാഹനത്തിന്റെ മൈലേജ്, വാർഷിക ഇൻഷുറൻസ്, പരിപാലന െചലവ്
∙ കുടുംബാംഗങ്ങളുടെ എണ്ണം, ശരീരപ്രകൃതം
∙ മാസത്തിൽ ഓടേണ്ട ശരാശരി കിലോമീറ്റർ
∙ പെട്രോളോ, ഡീസലോ അതോ ഇലക്ട്രിക്കോ
∙ നിർത്തി പോയ മോഡൽ അഥവാ കമ്പനി
∙ റീസെയിൽ വാല്യു
ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചു വേണം ലിസ്റ്റ് തയാറാക്കാൻ. യൂട്യൂബ് വിഡിയോസ്, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്സ് എന്നിവ കണ്ടു കാര്യങ്ങൾ മനസ്സിലാക്കാം. പിന്നീടു സാഹചര്യങ്ങളുടെ സമ്മർദം, ഇടനിലക്കാരുടെ പ്രഷർ എന്നിവ കൊണ്ടു ലിസ്റ്റിൽ ഇല്ലാത്ത വാഹനം വാങ്ങാതിരിക്കാനും ശ്രദ്ധിക്കുക.
ഡിജിറ്റലായി ഡേറ്റ
വാഹനം വിൽക്കുന്ന ആളുടെ കയ്യിൽ നിന്നു മൊബൈൽ ഫോണിലൂടെ ചില പ്രധാനപ്പെട്ട രേഖകൾ സ്വീകരിച്ചു പരിശോധന നടത്താം. അതിൽ പ്രധാനമായവ പറയാം.
വാഹനത്തിന്റെ ആർസി– ഇതു പരിശോധിക്കുന്നതു വ ഴി ഉടമകളുടെ എണ്ണം, നിലവിൽ എത്രാമത്തെ ഉടമയാണിപ്പോൾ വാഹനം ഉപയോഗിക്കുന്നത്, സിംഗിൾ ഓണർ എന്നു കാണിക്കുമ്പോഴും, ഷോറൂമുകളിൽ ഉപയോഗിച്ച ടെസ്റ്റ് ഡ്രൈവ് വാഹനമാണോ? ഇതെല്ലാം മനസ്സിലാക്കാം. ഓർക്കുക, പലരിലൂടെയും കൈമറിഞ്ഞ വാഹനത്തിനു കേടുപാടുകൾ കൂടുതലാകാൻ സാധ്യതയുണ്ട്. വാഹനം ഈടായി വായ്പ എടുത്തോ (ഹൈപ്പോതിക്കേഷൻ) എന്നും ആർസി നോക്കി മനസ്സിലാക്കാം
റജിസ്ട്രേഷൻ തിയതി- റീ റജിസ്ട്രേഷനു സമയമായോ എന്നറിയാം. പലപ്പോഴും വലിയ തുക മുടക്കി റിപ്പയർ ചെയ്താൽ മാത്രമേ, റീ റജിസ്ട്രേഷൻ സാധ്യമാകൂ.
മാനുഫാക്ചറിങ് തിയതി- മാനുഫാക്ചറിങ് (നിർമാണ) തിയതിയും റജിസ്ട്രേഷൻ തിയതിയും ചില വാഹനങ്ങളിൽ രണ്ടാകാം. മോഡൽ വർഷമനുസരിച്ചു യൂസ്‌ഡ് കാർ വിപണി വില മാറാം.
വാഹനത്തിന്റെ ഇൻഷുറൻസ് – ഇതിന്റെ വാലിഡിറ്റി തിയതി ശ്രദ്ധിക്കുക. പരമാവധി ഫുൾ കവർ ഇൻഷുറൻസ് ഉള്ള വാഹനം മാത്രം വാങ്ങാൻ ശ്രമിക്കുക. നോ ക്ലെയിം ബോണസ് എത്രയാണ് എന്നു നോക്കുക.
ഇൻഷുറൻസ് കാലയളവിൽ ആക്സിഡന്റ് ഒന്നും നടന്നിട്ടില്ലെങ്കിൽ അതിനായി ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ഡിസ്‌കൗണ്ട് ആണു നോ ക്ലെയിം ബോണസ്. വലിയ ആക്സിഡന്റ് ഒന്നും സംഭവിക്കാത്ത വണ്ടിയാണു വാങ്ങുന്നതെന്ന് ഇതിലൂടെ ഉറപ്പു വരുത്താം.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് – വാഹനത്തിന്റെ പുക സർട്ടിഫിക്കറ്റിനു സാധുത ഉണ്ടെന്ന് ഉറപ്പു വരുത്തുക. കൃത്യമാ യ വാഹന പരിപാലനത്തിലൂടെ മാത്രമേ ഇപ്പോൾ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
പരിവാഹൻ വെബ്‌സൈറ്റിലൂടെ നിലവിൽ ഈ വാഹനത്തിന് എത്ര ഫൈൻ / ചെല്ലാൻ ഉണ്ട് ? വാഹനം ബ്ലാക് ലിസ്റ്റ് ചെയ്തതാണോ ? വാഹനത്തിന്റെ ആർസിയിലും, ഇൻഷുറൻസിലും മറ്റു രേഖകളിലും ഒരേ പേര് തന്നെയാണോ ഉടമയുടേതായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നെല്ലാം ആദ്യമേ പരിശോധിക്കേണ്ടതാണ്.
വാഹനപരിശോധന
പരിചയസമ്പന്നനായ മെക്കാനിക്കിനെയോ വാഹനങ്ങളെക്കുറിച്ചു നല്ല ധാരണയുള്ള സുഹൃത്തിനെയോ ഈ ഘട്ടത്തിൽ ഒപ്പം കൂട്ടാം. വളരെ ശ്രദ്ധയോടു കൂടി പകൽ വെളിച്ചത്തിൽ തന്നെ പരിശോധന പൂർത്തിയാക്കണം. പ രിശോധനയിലൂടെ കണ്ടെത്തുന്ന കുറവുകൾ, വാഹനം ക ണ്ടിഷനാക്കാൻ എത്ര രൂപ ചെലവാകും എന്നു കണ്ടെത്താനുള്ള എസ്റ്റിമേറ്റ് കണക്കാക്കാൻ ഉപകരിക്കും.
ബോഡി / പെയിന്റിങ് – ഡോറുകൾ, ബോണറ്റ്, ബൂട്ട് എ ല്ലാം ഒരു പ്രാവശ്യം തുറന്ന് അടച്ചു നോക്കുക. കൃത്യമായി അടയ്ക്കാനും തുറക്കാനും പറ്റുന്നുണ്ടോ, ചേർന്ന് അടയുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം.
അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ വിവിധ പാർട്സുകൾ അത്ര ശരിയായ രീതിയിൽ പരസ്പരം യോജിക്കാറില്ല. പലപ്പോഴും അതിൽ പേസ്റ്റിങ് നടത്തും. എന്നാലും പെർഫെക്‌ഷൻ ലഭിക്കില്ല. ഗ്യാപ് കൂടുതലായിരിക്കും.
സ്ക്രാച്ചുകൾ, ചളുക്കം വല്ലതും സംഭവിച്ചിട്ടുണ്ടോ, ബംപറുകളിലും മറ്റും തുന്നിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടോ, വിവിധ ഭാഗങ്ങളിൽ പെയിന്റിങ്ങിൽ ചെറിയ വ്യത്യാസം വ ല്ലതും ഉണ്ടോ എന്നെല്ലാം പരിശോധിക്കണം.
വീലുകളും ടയറുകളും – കാറിൽ ഉപയോഗിച്ചിരിക്കുന്നത് റീ ട്രെഡ് ചെയ്ത സെക്കൻഡ് ടയറുകൾ അല്ലെന്ന് ഉറപ്പിക്കണം. കാഴ്ചയിൽ മികവു തോന്നുമെങ്കിലും ഇത്തരം ടയറുകൾക്ക് അപകടസാധ്യത കൂടുതലാണ്.
സാധാരണ ടയറുകളിൽ നിന്നും ടയർ നിർമിച്ച മാസവും ടയർ ട്രെഡ് ആഴവും എളുപ്പത്തിൽ മനസ്സിലാക്കാം. ടയർ വെട്ടി തേഞ്ഞതു സസ്പെൻഷൻ, സ്റ്റിയറിങ് തകരാറുകളിലേക്കും മറ്റും വിരൽ ചൂണ്ടുന്നു.
വീൽ വളഞ്ഞിരിക്കുക, ചെറിയ പൊട്ടലുകൾ, അല്ലെങ്കി ൽ വെൽഡിങ്ങിന്റെ അടയാളങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. വീൽനട്ടുകൾ നല്ലതാണോ എന്നു നോക്കണം. വാഹനത്തിന്റെ സ്റ്റെബിലിറ്റിയെയും യാത്രയുടെ സുരക്ഷയെയും നേരിട്ട് ഇതു ബാധിക്കാം.
ഭംഗിയുള്ളതാണെങ്കിലും അലോയ് വീൽ തകരാറിലായി ആ വീൽ മാത്രം മാറ്റി ഇടേണ്ട ഗതികേടും വരാം. ഈ ഘട്ടത്തിൽ ബൂട്ട് തുറന്നു സ്പെയർ ടയർ, ടൂൾ കിറ്റ് മുതലായവ ഉണ്ടോ എന്നും പരിശോധിക്കണം. മാറ്റ് പൊക്കി ബൂട്ട് ഫ്ലോറിൽ തുരുമ്പുണ്ടോ എന്നും ശ്രദ്ധിക്കണം.
ബോണറ്റ്– എൻജിൻ ഓയിൽ ലെവൽ & കളർ, കൂളന്റ് ലെവൽ, ബ്രേക്ക് ഫ്ലൂയിഡ് ലെവൽ, വിൻഡ് സ്ക്രീൻ വാഷർ എന്നിവയെല്ലാം കൃത്യമായിരിക്കും. ബോണറ്റ് വൃത്തിയും തിളക്കമുള്ളതുമായിരിക്കാം.
എങ്കിലും ഓയിൽ ലീക്കിന്റെ പഴയ അടയാളങ്ങൾ, തുരുമ്പിച്ച ചില അടിഭാഗങ്ങൾ, ഹോസുകളുടെയും എൻജിൻ മൗണ്ടിന്റെയുമൊക്കെ തകരാറുകൾ, ചോർച്ചയുടെ അടയാളങ്ങൾ, വെൽഡിങ് മാർക്കുകൾ, മറ്റുള്ള ഭാഗങ്ങളുമായി പൊരുത്തപ്പെടാത്ത ചില ഭാഗങ്ങൾ, അടിഭാഗങ്ങളിൽ ചെറിയ വിള്ളലുകൾ എന്നിങ്ങനെ പലതും ടോർച്ചു വെളിച്ചത്തിൽ പരിശോധിച്ചാൽ ഒളിഞ്ഞിരിക്കുന്നുണ്ടാകും. അ വ ഉണ്ടോയെന്നു പരിശോധിക്കണം.
വിൻഡ് ഷീൽഡ്– നിർമിച്ച വർഷം സൂചിപ്പിക്കുന്ന മാർക്കുകൾ വിൻഡ് ഷീൽഡിൽ കാണാം. വാഹനത്തിന്റെ മാനുഫാക്ചറിങ് വർഷവും ഇതും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, ആ വിൻഡ് ഷീൽഡ് ആക്‌സിഡന്റിൽ മാറ്റിവച്ചതാണെന്നർഥം. ഇതു മറികടക്കാൻ ഗ്ലാസിൽ ഇതു കൊത്തുന്നവരുണ്ട്. തടവി നോക്കിയും അൽപം വെള്ളമൊഴിച്ചും ഇതു കൊത്തി പിടിപ്പിച്ചതാണോ എന്നു മനസ്സിലാക്കാം.
വാഹനത്തിന്റെ ഉൾവശം – മാറ്റ് പൊക്കി ഫ്ലോറിൽ തുരുമ്പുണ്ടോ എന്നു നോക്കണം. വാഹനത്തിലെ ഡ്രൈവിങ് സീറ്റിലും പുറകു വശത്തെ സീറ്റിലും ഇരുന്ന് എല്ലാ സ്വിച്ചുകളും അക്‌സെസറികളും ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഓർക്കുക, വയറിങ് കട്ട് ചെയ്തും മറ്റും കൂട്ടി ചേർത്ത എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള വാഹനം കത്തിപോകാൻ വരെ സാധ്യതയുണ്ട്.
ചെക്ക് ലിസ്റ്റ് – താഴെപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും നോക്കി വിലയിരുത്തണം.
ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചു നോക്കുക, സെൻട്രൽ ലോക്ക് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ, നാലു ഡോറു കളിലെയും പവർ വിൻഡോസ് സ്മൂത്ത് ആയിട്ടാണോ ഉയരുകയും താഴുകയും ചെയ്യുന്നത്, എസി കൂളിങ് കുറവുണ്ടോ (കുറഞ്ഞ സ്പീഡിൽ ഇട്ടുനോക്കുക), ക്ലസ്റ്ററിലെ വാണിങ് ലാംപുകൾ എല്ലാം തെളിഞ്ഞോ, പിന്നീടു തെളിഞ്ഞു കിടക്കുന്നുണ്ടോ, റിവേഴ്സ് ക്യാമറയുടെ ക്ലാരിറ്റി, വണ്ടിയുടെ റൂഫിലെ പൊടി, സീറ്റുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചും സീറ്റ് ആംഗിൾ മാറ്റിയും നോക്കണം, സൺറൂഫ് അടച്ചും തുറന്നും പരിശോധിക്കണം, ഓട്ടമാറ്റിക് മിററുകൾ പ്രവർത്തിപ്പിച്ചു നോക്കുക, ലൈറ്റുകൾ എല്ലാം പ്രവർത്തിപ്പിച്ചു നോക്കുക.
വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ്
എല്ലാ ഗിയറുകളും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ കയറ്റിറക്കങ്ങളോടു കൂടിയ ശരാശരി റോഡിലൂടെ അൽപ ദൂരം സഞ്ചരിച്ചാവാം ടെസ്റ്റ് ഡ്രൈവ്. വാഹനത്തിന്റെ അസാധാരണ ഇളക്കം, വിവിധ ശബ്‌ദങ്ങൾ, എൻജിന്റെ വൈബ്രേഷൻ, വാഹനത്തിന്റെ ഏതെങ്കിലും വശത്തേക്കുള്ള വലിവ്, ഗിയർ മാറ്റുമ്പോൾ സൗണ്ട്, സ്മൂത്താവാത്ത ഗിയർ മാറ്റം, ക്ലച്ച് തേയ്മാനം, ടർബോയുടെ ശബ്ദം, സ്റ്റിയറിങ് മുഴുവനായും വലത്തോട്ടും ഇടത്തോട്ടും തിരിക്കുമ്പോൾ വരുന്ന ശബ്ദം, ബ്രേക്കുകളുടെ കാര്യക്ഷമത അങ്ങനെ പലതും ടെസ്റ്റ് ഡ്രൈവിലൂടെ മനസ്സിലാക്കണം.
സ്കാൻ റിപ്പോർട്ട്
വാഹനത്തിന്റെ ഓടിയ കിലോമീറ്റർ കുറച്ചു കാട്ടുന്ന മാർക്കറ്റിങ് രീതി ഈ രംഗത്തുണ്ട്. അതുകൊണ്ട്, ഈ ഡിജിറ്റൽ കാലത്തു യൂസ്ഡ് കാറുകളുടെ യഥാർഥ അവസ്ഥ മ നസ്സിലാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ നിർബന്ധമായും പ്രയോജനപ്പെടുത്തണം.
മുൻപൊക്കെ ഉയർന്ന വില കൂടിയ മോഡലുകളിൽ മാത്രമാണു വിശദമായ സ്കാൻ റിപ്പോർട്ട് നടത്തിയിരുന്നത്. ഇന്നു സാധാരണ യൂസ്ഡ് കാറുകൾക്കും ഇതിന്റെ ചെലവു താങ്ങാവുന്നതാണ്. ഏകദേശം 1200 മുതൽ 2000 രൂപ വരെ ചെലവുള്ള ഈ സ്‌കാനിങ് പ്രക്രിയയിൽ എൻജിൻ, ബ്രേക്ക്, വിവിധ സെൻസറുകൾ, മൈലേജ്, ഓഡോമീറ്റർ കൃത്യത തുടങ്ങി പല ഘടകങ്ങളും പരിശോധിക്കും.
കൂടാതെ, എഐ (AI) സാങ്കേതിക വിദ്യ ഉപയോഗിച്ചു വാഹനം നേരിട്ടിരുന്ന അപകടങ്ങൾ, പെയിന്റ് വ്യത്യാസങ്ങൾ, ഡെന്റിങ്, റിപ്പയർ മാർക്കുകൾ തുടങ്ങിയവയും ക ണ്ടുപിടിക്കാം. വാഹനത്തിന്റെ റജിസ്ട്രേഷൻ (RC) വിവരങ്ങൾ, മുൻ ഉടമസ്ഥാവകാശം, ചെല്ലാനുകൾ, ഇൻഷുറൻസ് സ്റ്റാറ്റസ് എന്നിവയും ഇതിനോടൊപ്പം എടുക്കാറുണ്ട് .
മറ്റു സംസ്ഥാനങ്ങളിലെ യൂസ്‌ഡ് കാർ
ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ നിശ്ചിത വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഇത്തരം നിയമങ്ങൾ അവിടെ നടപ്പാക്കിയത്. ഇത്തരത്തിലുള്ള വാഹനങ്ങൾ കേരളത്തിലേക്കു കൊണ്ടു വന്ന് ഇടനിലക്കാർ വിൽക്കുന്നു.
ഇങ്ങനെയുള്ള നിയമങ്ങൾ ഏതു സംസ്ഥാനത്തും എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ളതാണ്. ലാഭത്തിൽ വാഹനം കിട്ടും എന്ന ഉപയോക്താക്കളുടെ മോഹത്തെ ചൂഷണം ചെയ്ത് ഇത്തരത്തിൽ കൊണ്ടു വരുന്ന വാഹനങ്ങളിൽ തട്ടിപ്പു നടത്താനുള്ള സാധ്യതയും കൂടുതലാണ്. സ്വന്തം റിസ്കിൽ മാത്രമേ ഇത്തരം വാഹനങ്ങൾ വാങ്ങാവൂ.
കാർ വാങ്ങാൻ പണം കണ്ടെത്താം
യൂസ്ഡ് കാർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ത ന്നെ ഫണ്ട് കണ്ടെത്തണം. ഇല്ലെങ്കിൽ പണം സ്വരൂപിച്ചു വരുമ്പോഴേക്കും ഇഷ്ടപ്പെട്ട വാഹനം വിറ്റുപോയിരിക്കും. ഉയർന്ന പലിശയ്ക്കു ലോൺ എടുക്കേണ്ടി വരിക, നിലവാരം കുറഞ്ഞ മറ്റൊരു വാഹനം വാങ്ങേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങൾ അതുവഴി ഉണ്ടാകാം.
മിക്ക ദേശസാൽകൃത ബാങ്കുകളും യൂസ്‌ഡ് കാറുകൾക്കു ലോൺ നൽകാറുണ്ട്. ബാങ്ക് നിർദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായി വരും. ഉയർന്ന സിബിൽ സ്കോർ, അധികം പഴക്കമില്ലാത്ത വാഹനങ്ങൾ എന്നിവയും പരിഗണിക്കപ്പെടും.
സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ താരതമ്യേന എളുപ്പത്തിൽ വായ്പ ലഭിക്കുമെങ്കിലും പ ലിശയും മറ്റു ചാർജുകളും കൂടുതലാകാം.
ഗോൾഡ് ലോണുകളും ചിട്ടികളും ഭവനവായ്പ ടോപ് അപ്പ് ലോണുകളും പണം കണ്ടെത്താനുള്ള മാർഗങ്ങളാണ്. പല ബാങ്കുകളുടേയും പഴ്‌സനൽ ലോണുകളുടെ പലിശ നിരക്ക് യൂസ്‌ഡ് കാർ ലോണുകളേക്കാൾ കുറവാണ്. ഫണ്ട് ആദ്യമേ ബാങ്കി ൽ എത്തുന്ന ഇത്തരം ലോണുകളെ ആശ്രയിച്ചാൽ, നേരിട്ട് ഉടമകളിൽ നിന്നും ഇടനിലക്കാരില്ലാതെ വാഹനം ലാഭത്തിൽ സ്വന്തമാക്കുന്നതിനുള്ള സാധ്യതയും കൂടും.
ഡോ. മനോജ് കുമാർ ബി.
അസോഷ്യേറ്റ് പ്രഫസർ, ഓട്ടമൊബീൽ,
എസ്‌സിഎംഎസ്, കൊച്ചി