ഗുണത്തിൽ ചെറുതല്ല ചുണ്ടയ്ക്ക, ചോറിനൊപ്പം വറ്റലും കറിയുമാക്കാം; നട്ടു പരിപാലിക്കേണ്ട വിധം Growing Chundakka in Your Home Garden
പോഷകസമൃദ്ധമായ ചുണ്ടയ്ക്ക അടുക്കളത്തോട്ടത്തിൽ നട്ടു വളർത്തിയാൽ രണ്ടു വർഷം വരെ നല്ല വിളവു ലഭിക്കും. ∙ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു വളർച്ചയും വിളവും മികച്ചതാകും. ഭാഗിക തണലിലും വളരും. തണൽ അമിതമായാൽ േദാഷകരമാണ്. വിത്തുകൾ പാകി വളർത്താം. കമ്പുകൾ മുറിച്ച് ഇലകൾ നീക്കം ചെയ്തു സ്യൂഡോമോണാസ് മുക്കി

പോഷകസമൃദ്ധമായ ചുണ്ടയ്ക്ക അടുക്കളത്തോട്ടത്തിൽ നട്ടു വളർത്തിയാൽ രണ്ടു വർഷം വരെ നല്ല വിളവു ലഭിക്കും.
∙ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു വളർച്ചയും വിളവും മികച്ചതാകും. ഭാഗിക തണലിലും വളരും. തണൽ അമിതമായാൽ േദാഷകരമാണ്. വിത്തുകൾ പാകി വളർത്താം. കമ്പുകൾ മുറിച്ച് ഇലകൾ നീക്കം ചെയ്തു സ്യൂഡോമോണാസ് മുക്കി തണലത്ത് ഇളക്കമുള്ള മിശ്രി തത്തിൽ നട്ടു വേരു പിടിപ്പിച്ചും വളർത്താം.
∙ നന്നായി പഴുത്ത കായ്കൾ പൊട്ടിച്ചു 12 മണിക്കൂർ വെള്ളത്തിലിടുക. അരിച്ചു തൊലി നീക്കം ചെയ്ത് ഒരു മണിക്കൂർ തണലിൽ ഉണക്കണം. തുടർന്നു സ്യൂഡോമോണാസ് ലായനി തളിച്ച ചകിരിച്ചോർ കമ്പോസ്റ്റിലോ ഇളക്കമുള്ള മിശ്രിതത്തിലോ പാകുക.
∙ രണ്ടാഴ്ചയ്ക്കുള്ളിൽ വിത്ത് മുളയ്ക്കും. 20– 25 ദിവസമാകുമ്പോൾ പറിച്ചു നടുക. പത്തു ദിവസം തണൽ നൽകണം. ഒരു മാസം വളർച്ചയെത്തുമ്പോൾ ജൈവവളമായ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, മണ്ണിര കംപോസ്റ്റ്, എല്ലുപൊടി എന്നിവ നൽകണം. വളരുമ്പോൾ ശിഖരങ്ങൾ മുറിക്കുക. കായ്കൾ പച്ചനിറമുള്ളപ്പോൾത്തന്നെ കുലയോടെ കത്രിക കൊണ്ടു മുറിച്ചെടുക്കുക. ചുണ്ടയ്ക്ക മൂക്കുമ്പോൾ ചെറുതായി ചതച്ചു കഞ്ഞിവെള്ളത്തിൽ ഇടണം. കുരുക്കൾ മാറ്റിയ ശേഷം പാചകത്തിന് ഉപയോഗിക്കാം. കയ്പുരസവും കറയും മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.
∙ വെള്ളീച്ച, ഇലതീനി വണ്ടുകൾ തുടങ്ങിയവ ശല്യമാകാം. അഞ്ചു ഗ്രാം ബാർസോപ്പ് അൽപം ചൂടുവെളളം ചേർത്ത് അലിയിക്കുക. തണുക്കുമ്പോൾ 20 ഗ്രാം വെളുത്തുള്ളി അരച്ചതും ഒരു ലീറ്റർ വെള്ളവും ചേർത്ത് അരിച്ചു തളിക്കാം.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം