ഉപ്പിലിട്ട ലോലോലിക്ക വേണമെങ്കിൽ വീട്ടുവളപ്പിൽ നടാം ഈ ചെടി; കാലങ്ങളോളം കായ്ക്കും... Cultivating the Loololikka
പല നാടുകളിലുള്ളവരോട് ഈ കായുടെ പേരെന്തെന്നു ചോദിച്ചു നോക്കൂ. പല പേരുകളാകും മറുപടി. ലോലോലിക്ക, ലൂബിക്ക, ഇന്ത്യൻ പ്ലം തുടങ്ങിയ പേരുകളുള്ള ഈ നിത്യഹരിതവൃക്ഷത്തിനു ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണു യോജിക്കുക. ജൈവാംശവും നീർവാർച്ചയുമുള്ള മണലാണു നല്ലത്. വർഷത്തിൽ രണ്ടു തവണ വീതം കാലങ്ങളോളം കായ്ക്കും. പതി വച്ചാൽ

പല നാടുകളിലുള്ളവരോട് ഈ കായുടെ പേരെന്തെന്നു ചോദിച്ചു നോക്കൂ. പല പേരുകളാകും മറുപടി. ലോലോലിക്ക, ലൂബിക്ക, ഇന്ത്യൻ പ്ലം തുടങ്ങിയ പേരുകളുള്ള ഈ നിത്യഹരിതവൃക്ഷത്തിനു ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണു യോജിക്കുക. ജൈവാംശവും നീർവാർച്ചയുമുള്ള മണലാണു നല്ലത്. വർഷത്തിൽ രണ്ടു തവണ വീതം കാലങ്ങളോളം കായ്ക്കും. പതി വച്ചാൽ പെട്ടെന്നു പൂക്കുകയും കായ്ക്കുകയും ചെയ്യും.
∙ നിലം കിളച്ചു കുഴികളെടുത്തു മേൽമണ്ണും കുമ്മായവും ചേർത്തു യോജിപ്പിക്കുക. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്ത് ഇളക്കണം. ഒരാഴ്ച കഴിഞ്ഞ്, രണ്ടു മാസം പ്രായമായ, വേരു പിടിപ്പിച്ച പതി വച്ച തൈകൾ നടുക. ഒപ്പം വാം ജീവാണുവളം േചർക്കണം. മാസത്തിലൊരിക്കൽ ജൈവവളങ്ങൾ (ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി) പുളിപ്പിച്ചതു പത്തിരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു നൽകാം. മൂന്നു മാസത്തിെലാരിക്കൽ ചാണകം– മണ്ണിര കംപോസ്റ്റ്, കുമ്മായം ഇവ വ്യത്യസ്ത സമയത്ത് ഇടുക.
∙ കായ്ച്ചു തുടങ്ങുമ്പോൾ മൂന്നു മാസത്തിലൊരിക്കൽ പുളിപ്പിച്ച വളം നൽകണം. ഒരു വർഷം പ്രായമെത്തിയ ശേഷം കായ്ക്കാൻ അനുവദിക്കുക. അതിനു മുൻപുണ്ടാകുന്ന പൂക്കൾ നുള്ളിക്കളയാം. വിളവെടുത്ത ശേഷം കമ്പുകൾ കോതണം. ഉണങ്ങിയ കമ്പുകൾ നീക്കി കോപ്പർ ഓക്സി ക്ലോറൈഡ് (സിഒസി) പേസ്റ്റ് ആക്കി പുരട്ടണം. ഒരു ലീറ്റർ വെള്ളത്തിൽ നാലുഗ്രാം സിഒസി ചേർത്തു മണ്ണിലൊഴിച്ചാൽ കമ്പുകൾ ഉണങ്ങുന്നതു തടയാം. ഒരു ലീറ്റർ വെളളത്തിൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു തളിച്ചാൽ കീടങ്ങളെ അകറ്റാം.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം