‘ബ്ലേഡുകൾക്കിടയിൽ ആഹാരാവശിഷ്ടങ്ങളിരുന്നു പഴകുന്നത് അണുബാധയ്ക്ക് ഇടയാക്കും’; മിക്സി വൃത്തിയാക്കാം, ഈസിയായി Deep Cleaning Tips for Mixer Grinders
മിക്സിയുടെ ബ്ലേഡുകൾക്കിടയിൽ ആഹാരാവശിഷ്ടങ്ങളിരുന്നു പഴകുന്നത് അണുബാധയ്ക്ക് ഇടയാക്കും. ഓരോ തവണ ഉപയോഗിച്ചതിനുശേഷവും മിക്സിയും ബ്ലേഡും നന്നായി കഴുകി വൃത്തിയാക്കണം. ∙ മാവ് അരച്ചതിനുശേഷം ജാർ വൃത്തിയാക്കാൻ രണ്ടോ മൂന്നോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡും ചെറുചൂടു വെള്ളവും ചേർത്ത് അടിക്കുക. പി ന്നീട് നല്ല

മിക്സിയുടെ ബ്ലേഡുകൾക്കിടയിൽ ആഹാരാവശിഷ്ടങ്ങളിരുന്നു പഴകുന്നത് അണുബാധയ്ക്ക് ഇടയാക്കും. ഓരോ തവണ ഉപയോഗിച്ചതിനുശേഷവും മിക്സിയും ബ്ലേഡും നന്നായി കഴുകി വൃത്തിയാക്കണം.
∙ മാവ് അരച്ചതിനുശേഷം ജാർ വൃത്തിയാക്കാൻ രണ്ടോ മൂന്നോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡും ചെറുചൂടു വെള്ളവും ചേർത്ത് അടിക്കുക. പി ന്നീട് നല്ല വെള്ളമുപയോഗിച്ച് ഒന്നുകൂടി അടിച്ചശേഷം കഴുകിയെടുക്കു ക. ബ്ലേഡിനിടയില്‍ പറ്റിയിരിക്കുന്ന അവശിഷ്ടങ്ങൾ നീങ്ങാൻ ഇതു സ ഹായിക്കും.
∙ ജാറിനുള്ളിൽ അൽപം എണ്ണ പുര ട്ടിയശേഷം മസാലയും മറ്റും അടിച്ചാ ൽ മസാലയുടെ നിറം ജാറിൽ പറ്റിപ്പിടിക്കില്ല.
∙ കട്‌ലറ്റിനുള്ള ഇറച്ചി മിൻസ് ചെയ്തശേഷം അതേ ബൗളിൽ ഒരു കഷ്ണം റൊട്ടി പൊടിച്ചാൽ ഇറച്ചിയുടെ അംശം നീങ്ങിക്കിട്ടും.
∙ മിക്സിയുടെ ബൗളിനുള്ളിലെ ദുർഗന്ധം മാറാൻ പുതിനയിലയോ നാരങ്ങാത്തൊലിയോ ഇട്ട് അടിക്കുക.
∙ രണ്ടു വലിയ സ്പൂൺ വിനാ ഗിരിയും അൽപം വെള്ളവും മിക്സിയുടെ ജാറിലാക്കി അടിക്കു ക. ഇനിയിതു വെള്ളമൊഴിച്ചു ക ഴുകുക. മിക്സിയുടെ ജാർ മാത്രമ ല്ല ബോഡിയും ഈ വിനാഗിരി മി ശ്രിതം ഉപയോഗിച്ചു കഴുകാം.
കുഞ്ഞുങ്ങളുടെ പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ
∙ കുഞ്ഞിന്റെ പാത്രങ്ങൾക്കുവേണ്ടി മാത്രം സ്ക്രബർ, ബോട്ടിൽ ബ്രഷ് എ ന്നിവ മാറ്റി വയ്ക്കുക.
∙ കഴുകുന്നതിനു മുൻപായി ഫീഡി ങ് ബോട്ടിലിന്റെയും ബ്രസ്റ്റ് മിൽക്ക് പമ്പിന്റെയും ഓരോ ഭാഗങ്ങളും ശ്രദ്ധയോടെ ഊരി മാറ്റണം.
∙ കുഞ്ഞിന് ഉപയോഗിക്കുന്ന പാത്രങ്ങളും പമ്പും മറ്റും കിച്ചൺ സിങ്കിൽ ഇ ട്ടു കഴുകരുത്. ഇതിനായി പ്രത്യേകമായി ഒരു ബേസിൻ കരുതാം.
∙ ചൂടുവെള്ളവും ഡിഷ് വാഷിങ് ലി ക്വിഡും ചേർത്ത മിശ്രിതത്തിലേക്ക് ഓ രോ ഭാഗങ്ങളും മുക്കി വയ്ക്കാം. അതിനുശേഷം ബോട്ടിൽ ബ്രഷ് ഉപയോഗിച്ച് ഓരോ ഭാഗവും ഉരച്ചു കഴുകാം.
∙ ബ്രസ്റ്റ് മിൽക്ക് പമ്പിലെ ചില ഭാ ഗങ്ങളും ഫീഡിങ് ബോട്ടിൽ നിബിളും സാധാരണ ബ്രഷ് ഉപയോഗിച്ചു കഴുകാൻ ബുദ്ധിമുട്ടായിരിക്കും. ഇ തിനായി നേർത്ത ബോട്ടിൽ ബ്രഷുകൾ വാങ്ങാം.
∙ വൃത്തിയാക്കിയശേഷം സാധാ രണ വെള്ളത്തിൽ നന്നായി കഴുകി യെടുക്കാം. സോപ്പിന്റെ അംശം ഒട്ടും തന്നെ അവശേഷിക്കുന്നില്ലെന്ന് ഉ റപ്പുവരുത്തുക. ഈ ഭാഗങ്ങൾ തിള യ്ക്കുന്ന വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തെടുക്കാം.
∙ സ്റ്റെറിലൈസ് ചെയ്ത പാത്രങ്ങളും പമ്പും വൃത്തിയുള്ള കോട്ടന്‍ തുണിയിലോ പേപ്പർ ടവ്വലിലോ നിരത്തിവച്ച് ഉണക്കിയെടുക്കാം. ഈ പാത്രങ്ങൾ വൃത്തിയുള്ള എയർ ടൈറ്റ് കണ്ടെയ്നറുകളിൽ ഇട്ടു സൂക്ഷിക്കാം.