പൂന്തോട്ടം കളറാക്കും ബ്രൊമീലിയാഡ്; വർണഭംഗിയുള്ള ഇലകൾ കൊണ്ടു മോഹിപ്പിക്കും ചെടികൾ നട്ടുവളർത്താം...
വീടിന്റെ അലങ്കാരത്തിന് നിറയെ ഭംഗി പകരാൻ കഴിയുന്ന ബ്രോമീലിയാഡ് ചെടികളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ഗുസ്‌മാനിയ, നിയോറിഗേലിയ, ബിൽബേർജിയ, ക്രിപ്റ്റാന്തസ് തുടങ്ങിയ കൈതയുടെ കുടുംബത്തിലെ അലങ്കാരയിനങ്ങളായ ഇവയുടെ പിങ്ക്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള പൂക്കളും പൂക്കളില്ലാത്ത ഇനങ്ങളുടെ ഇലകളുടെ ഭംഗിയും എടുത്തുപറയുന്നു. പാതി തണൽ ലഭിക്കുന്നിടത്ത് ചട്ടിയിൽ വളർത്താൻ യോജിച്ച ഇവയുടെ പരിപാലനം വളരെ ലളിതമാണ്; ചുവട്ടിൽ നനയ്ക്കുന്നതിനു പകരം ഇലകളുടെ നടുവിലുള്ള കുഴിയിൽ വെള്ളം നിറച്ചാൽ മതി. വളം അധികമായി നൽകേണ്ടതില്ലെന്നും, ചട്ടിയിൽ മിശ്രിതം നിറയ്ക്കുമ്പോൾ ചെടി മറിഞ്ഞുപോകാതിരിക്കാൻ അടിയിൽ മണൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ലേഖനം പറയുന്നു. മാതൃസസ്യത്തിന്റെ ചുവട്ടിൽ വളരുന്ന തൈകളാണ് ഇവയുടെ പ്രധാന പ്രജനന മാർഗ്ഗം. വളർച്ചയ്ക്ക് ആവശ്യമായതും എന്നാൽ അധികമാകാത്തതുമായ പ്രകാശവും, ചിലപ്പോൾ ഉപദ്രവകാരികളായ പുൽച്ചാടികളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ലേഖനം വ്യക്തമാക്കുന്നു.

വീടിന്റെ വരാന്തയിലും ബാൽക്കണിയിലും പാഷ്യോയിലും നിറങ്ങളുടെ ഭംഗിയേകണോ? ബ്രൊമീലിയാഡ് ചെടികൾ നട്ടുവളർത്തിക്കോളൂ... കൈതയുടെ കുടുംബത്തിലെ അലങ്കാര സങ്കരയിനങ്ങളായ ഗുസ്‌മാനിയ, നിയോറിഗേലിയ, ബിൽബേർജിയ, ക്രിപ്റ്റാന്തസ് തുടങ്ങിയവയാണ് ഇവയിൽ മുൻനിരക്കാർ.
പിങ്ക്, ചുവപ്പ്, മഞ്ഞ തുടങ്ങിയ വർണങ്ങളിലുള്ള പൂക്കൾ കാണാൻ അതിമനോഹരമാണ്. പൂവിടാത്ത ഇനങ്ങളുടെ ഇലകളാവട്ടെ പൂക്കളെ വെല്ലുന്ന ആകൃതിയും നിറവുമുള്ളതും. പാതി തണൽ കിട്ടുന്നിടങ്ങളിൽ ചട്ടിയിൽ വളർത്താൻ യോജിച്ചവയാണ് ഇവ.
ലളിതം പരിപാലനം
ബ്രൊമീലിയാഡ് ചെടികളുടെ പരിപാലനം ലളിതമാണ്. ചുവട്ടിൽ നനയ്ക്കുന്നതിനു പകരം ഇലകളുടെ നടുവിലുള്ള ചെറുകുഴിയിൽ വെള്ളം നിറച്ചുനിർത്തിയാൽ മതി. ചെടി നട്ട ശേഷം വളം ചുവട്ടിലോ ഇലകളിലോ നൽകേണ്ട. ചെടി ഭംഗിയോടെ വളർന്നോളും, പൂവിടും. പരിചരണം അധികമായാലാണു ചെടി കേടുവന്നു നശിക്കുക. ചെടിയെ ഉറപ്പിച്ചു നിർത്താൻ പറ്റിയ മിശ്രിതം നിറയ്ക്കുക. വലുതാകുമ്പോൾ ഇലകളുടെ ഭാരം നിമിത്തം ചെടി മറിയാത്ത വിധത്തിലുള്ള മിശ്രിതമാണു വേണ്ടത്.
ചെടിച്ചട്ടി മറിയാതിരിക്കാൻ അടിഭാഗത്ത് ആവശ്യത്തിനു മണൽ നിറയ്ക്കുക. അതിനു മുകളിൽ ചകിരിച്ചോറും അൽപം ജൈവവളവും നിറച്ച് അതിൽ ചെടിയുടെ വേരുകൾ ഇറക്കി നന്നായി ഉറപ്പിക്കണം. ചകിരിച്ചോറ് ചട്ടിയുടെ മുക്കാലോളം നിറച്ചാൽ മതി. മരത്തിന്റെ തടിയിൽ ചകിരി നാരുകൊണ്ടു വേരുകൾ പൊതിഞ്ഞു കെട്ടിവച്ചും ഇവ വളർത്താം. ഇങ്ങനെ വളർത്തിയാൽ ഇവയുടെ പുതിയ ചെടികൾ വശങ്ങളിലും മുകളിലേക്കുമെല്ലാം ഉണ്ടായി വന്നു വലിയൊരു കൂട്ടമായി മാറും.
കൈതയിലെന്നപോലെ മാതൃസസ്യത്തിന്റെ ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ (പപ്പ്സ്) ആണ് ബ്രൊമീലിയാഡ്സ് വളർത്താൻ സാധാരണ ഉപയോഗിക്കുക.
ചുറ്റും ഉണ്ടാകുന്ന തൈകൾക്കു മാതൃസസ്യത്തിന്റെ പകുതിയോളം വലുപ്പമായാൽ ചുവട്ടിലുള്ള വേരുൾപ്പെടെ മുറിച്ചെടുത്തു നടാൻ ഉപയോഗിക്കാം. മുറിഭാഗത്തുനിന്നും ദ്രാവകം ഊറിവരുന്നുണ്ടെങ്കിൽ അത് ഉണങ്ങിയശേഷം മാത്രം നടുക.
വളം വേണ്ട
രാവിലത്തെ ചൂടുകുറഞ്ഞ പ്രകാശം കിട്ടുന്ന ഇടമാണ് വളർത്താൻ യോജിച്ചത്. ചൂട് അധികമായാൽ ഇലയുടെ ഭംഗിയുള്ള നിറം മങ്ങും. പൊള്ളലും ഉണ്ടാകും. പൂവിട്ടുകഴിഞ്ഞ ചെടി എല്ലാം തൈകൾ ഉത്പാദിപ്പിക്കും. മഴ കഴിഞ്ഞുള്ള തണുപ്പുള്ള കാലാവസ്ഥയിലാണ് ഗുസ്‌മാനിയ, ബിൽബെർജിയ തുടങ്ങിയവയൊക്കെ കൂടുതലായി പൂവിടുക . ഇലകളുടെ നടുവിൽ നിന്നുമാണു പൂങ്കുല ഉണ്ടാവുക. കൈതയിലെന്നപോലെ പൂവിട്ടുകഴിഞ്ഞ ചെടി ക്രമേണ നശിച്ചുപോകും.
ഇലകളുടെ ഭംഗിയോടെയുള്ള വളർച്ചയ്ക്ക് വളം നൽകാതിരിക്കുന്നതാണു നല്ലത്. നട്ടുവളർത്തുന്നിടത്തു നിന്നു മറ്റൊരിടത്തേക്കു മാറ്റുമ്പോൾ വളർച്ചയും പുഷ്പിക്കുന്നതും സാവധാനമാകും. ഗുസ്‌മാനിയ ചെടിയുടെ ഇലകൾ ചിലപ്പോൾ പുൽച്ചാടികൾ തിന്നു നശിപ്പിക്കാറുണ്ട്. ഇവയെ കാണുമ്പോൾ തന്നെ പിടിച്ചു നശിപ്പിക്കണം. അധികമായാൽ കീടനാശിനി തളിച്ചു നിയന്ത്രിക്കാം.