ആരും കൊതിക്കുന്ന നാലു പൂമരങ്ങൾ; കുറഞ്ഞ പരിപാലനം മതി വീട്ടുമുറ്റം മനോഹരമാക്കാൻ... Four Flowering Trees for Your Garden
പൂന്തോട്ടങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ പൂച്ചെടികൾക്കൊപ്പം പൂമരങ്ങളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കുറഞ്ഞ പരിപാലനം ആവശ്യമുള്ളതും ആകർഷകമായ പൂക്കളാൽ അലങ്കരിക്കാവുന്നതുമായ നാല് മരങ്ങളെക്കുറിച്ചാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്. ഗോൾഡൻ പെൻഡ (റോസിഡ), ബട്ടർഫ്ലൈ പീ, ഇന്ത്യൻ കോർക്ക് ട്രീ, ക്രേപ് മിർട്ടിൽ എന്നിവയാണവ. ഇവ ഓരോന്നിനും അതിൻ്റേതായ സവിശേഷതകളും സൗന്ദര്യവും ഉണ്ട്. ഗോൾഡൻ പെൻഡയുടെ ആകർഷകമായ പൂങ്കുലകൾ, ബട്ടർഫ്ലൈ പീയുടെ ശംഖുപുഷ്പം പോലുള്ള പൂക്കൾ, ഇന്ത്യൻ കോർക്ക് ട്രീയുടെ സുഗന്ധം പരത്തുന്ന പൂക്കൾ, ക്രേപ് മിർട്ടിലിന്റെ മൃദുലമായ ഇതളുകൾ എന്നിവ പൂന്തോട്ടങ്ങൾക്ക് അലങ്കാരമായി വർത്തിക്കുന്നു.

കുറഞ്ഞ പരിപാലനം ആവശ്യമുള്ള, പൂന്തോട്ടത്തിന്റെ ഭാഗമാക്കാവുന്ന നാലു പൂമരങ്ങൾ...
പൂന്തോട്ടത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതു പൂച്ചെടികൾ മാത്രമല്ല, കാലാവസ്ഥയ്ക്കനുസരിച്ച് നിറയെ പൂവിട്ടു നിൽക്കുന്ന പൂമരങ്ങളും കൂടിയാണ്. വീട്ടുമുറ്റത്തെയും പൂന്തോട്ടത്തെയും മനോഹരമാക്കാൻ സഹായിക്കുന്ന നാലു മികച്ച പൂമരങ്ങൾ.
ഗോൾഡൻ പെൻഡ മരം
നമ്മുടെ നാട്ടിൽ ‘റോസിഡ’ എന്ന പേരിൽ പരിചിതമായ ഈ മനോഹര ചെറുപൂമരത്തിന്റെ യഥാർഥ പേര് ‘ഗോൾഡൻ പെൻഡ' എന്നാണ്. വലിയ പൂങ്കുലകളാണ് ഗോൾഡൻ പെൻഡയുടെ ആകർഷണം. കുറ്റിച്ചെടിയായും കുഞ്ഞൻ പൂമരമായും മനോഹരമായി പരിപാലിക്കാവുന്ന ഗോൾഡൻ പെൻഡ, പൂവിടുന്ന കാലത്ത് ചെറുതേനീച്ചകളുടെ പ്രിയപ്പെട്ട സങ്കേതമാണ്. പൂവിട്ടു തീർന്ന ശിഖരങ്ങൾ മുറിച്ചു നീക്കുന്നതു കുറ്റിച്ചെടിയുടെ പ്രകൃതം നിലനിർത്താനും ഒപ്പം നന്നായി പുഷ്പ്പിക്കാനും ആവശ്യമാണ്. കമ്പു മുറിച്ചു നട്ടുവളർത്തിയ ചെടികളാണ് വിപണിയിൽ ലഭിക്കുക. മഞ്ഞ പൂങ്കുല ഉള്ളവ കൂടാതെ ചുവപ്പ് പൂങ്കുലയുള്ള റെഡ്പെൻഡ ഇനവും ലഭ്യമാണ്.
ബട്ടർഫ്‌ളൈ പീ മരം
ശംഖുപുഷ്പത്തിന്റെ അതേ ജനുസിൽപ്പെട്ട ഈ പൂമരത്തിന്റെ ഇളം വയലറ്റ് പൂക്കൾക്ക് ശംഖുപുഷ്പത്തോടു നന്നേ സാമ്യമുണ്ട്. ചെറുതോ ഇടത്തരം വലിപ്പമോ ഉള്ള ഈ അലങ്കാരവൃക്ഷത്തിന്റെ തായ് തടിയുടെ താഴേത്തൊട്ടേ ശാഖകൾ വിടർത്തി വളരുന്ന സ്വഭാവമുള്ളതാണ്. ഇളംവയലറ്റ് നിറത്തിൽ ആകർഷകമായ പൂക്കൾ തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ ഈ പൂമരത്തിന് സവിശേഷ ഭംഗി നൽകുന്നു. പൂക്കളിൽ പരാഗണം നടന്ന് നീളൻ കായ്‌കൾ രൂപപ്പെടുന്നു. വിത്തുകൾ വഴിയാണ് ഈ അലങ്കാരവൃക്ഷം വളർത്തിയെടുക്കുക. തണൽ വൃക്ഷമായി വളർത്താൻ അനുയോജ്യമായ ഇനമാണിത്.
ഇന്ത്യൻ കോർക് ട്രീ
സുഗന്ധം പരത്തുന്ന പൂക്കളാണ് ഇന്ത്യൻ കോർക് ട്രീ എന്ന അലങ്കാരവൃക്ഷത്തിന്റേത്. സാധാരണയായി 15 മുതൽ 25 മീറ്റർ വരെ ഉയരം വയ്ക്കും. നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞാൽ പിന്നെ ഈ വൃക്ഷത്തിൽ പൂക്കാലമാണ്. നീളം കൂടിയ കുഴൽ ആകൃതിയിൽ ഞാന്നു കിടക്കുന്ന വെളുത്ത പൂക്കൾ കൂട്ടമായി വിരിയുകയും സന്ധ്യയോടെ മൃദുലമായ സുഗന്ധം പരത്തുകയും ചെയ്യും. രാത്രിയിൽ വിരിഞ്ഞ പൂക്കൾ പിറ്റേന്നു രാവിലെ നിലത്തുവീണു വെളുത്ത പൂക്കളുടെ പരവതാനി ഒരുക്കുന്ന കാഴ്ച അതിമനോഹരമാണ്. പൂക്കൾക്കു ശേഷം നീളം കൂടിയ, പരന്ന കായകൾ രൂപപ്പെടുന്നു. അധികം പരിപാലനം ആവശ്യമില്ല.
ക്രേപ് മിർട്ടിൽ ട്രീ
മണിമരുതിന്റെ ഇനത്തിൽപ്പെട്ട ചെറുപൂമരമാണ് ക്രേപ് മിർട്ടിൽ. കടലാസ് ചുളിച്ചതുപോലെയുള്ള മൃദുലമായ ഇതളുകൾ കൂട്ടമായി വിരിയുന്നതിനാലാണ് ഇതിനു ക്രേപ് മിർട്ടിൽ ട്രീ എന്ന പേരു ലഭിച്ചത്. ശാഖാഗ്രങ്ങൾ കടും ചുവപ്പ് അല്ലെങ്കിൽ പിങ്ക് പൂക്കളുള്ള പൂങ്കുലയും കറുപ്പ് കലർന്ന മെറൂൺ അല്ലെങ്കിൽ പച്ചനിറത്തിൽ നല്ല വലുപ്പത്തിലുള്ള ഇലകളും ഉള്ള ഈ പൂമരം പുൽത്തകിടിയുടെ നടുവിൽ ഒറ്റയ്ക്കും അതിരിൽ നിരയായും വളർത്താൻ പറ്റിയതാണ്. അൽപം ചാഞ്ഞു വളരുന്ന തണ്ടിന്റെ അഗ്രത്തിൽ പൂക്കൾ ഒരേസമയം ധാരാളമായി വിരിയുമ്പോൾ ഈ അലങ്കാര മരം മുഴുവൻ പൂക്കൾ കൊണ്ട് മൂടപ്പെട്ടതുപോലെ തോന്നും.
കടുത്ത മഴക്കാലം ഒഴിച്ചുള്ള സമയത്തെല്ലാം പൂക്കളുണ്ടാകും. കമ്പു മുറിച്ചു നട്ടു വളർത്തിയെടുത്ത തൈകളാണ് വിപണിയിൽ ലഭിക്കുക.
10 അടിയോളം ഉയരത്തിൽ വളരുന്ന ക്രേപ് മിർട്ടിൽ ചെടിയുടെ കമ്പു കോതി നിർത്തുന്നത് ഉയരം ക്രമീകരിക്കാനും ഒപ്പം കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും സഹായിക്കും.∙