ചെറിയ സ്ഥലത്ത് വീട് ഒരുക്കുമ്പോൾ വാസ്തു നിയമങ്ങൾ പാലിക്കണോ? സംശയത്തിനുള്ള മറുപടി Vastu Rules for Small Plot House Construction
ചെറിയ സ്ഥലത്തു നിർമിക്കുന്ന വീടുകൾക്ക് പ്രത്യേക വാസ്തു നിയമങ്ങളോ ഇളവുകളോ ഇല്ലെന്ന് വാസ്തുശാസ്ത്ര വിദഗ്ധൻ മനോജ് എസ്. നായർ വ്യക്തമാക്കുന്നു. ചെറിയ പ്ലോട്ടുകളാണെങ്കിലും ദിക്കുകളും കൃത്യമായ അളവുകളും പാലിച്ച് മാത്രമേ മുറികളുടെ വലുപ്പവും സ്ഥാനവും നിശ്ചയിക്കാവൂ. വാസ്തു നിയമങ്ങൾ പാലിക്കുമ്പോൾ ഊർജസംവിധാനം ക്രമീകരിക്കപ്പെടുമെങ്കിലും, ചെറിയ സ്ഥലങ്ങളിൽ അതിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും ചെറിയ അളവിലായിരിക്കും അനുഭവപ്പെടുക. ചെറിയ സ്ഥലത്ത് ഇത്ര നിലകളേ പണിയാവൂ എന്ന് വാസ്തുവിൽ പറയുന്നില്ലെങ്കിലും, സ്ഥലത്തിന്റെ പ്രത്യേകതകളും സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ഗതിയും അനുസരിച്ച് വീട് നിർമിച്ചാൽ മാത്രമേ സ്വസ്ഥതയോടെ ജീവിക്കാൻ സാധിക്കൂ.

ചെറിയ സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കു വേണ്ടി പ്രത്യേക വാസ്തു നിയമങ്ങളുണ്ടോ എന്നാണോ സംശയം? വാസ്തുശാസ്ത്ര വിദഗ്ധനായ മനോജ് എസ്. നായർ നൽകുന്ന വിദഗ്ധ മറുപടി വായിച്ചോളൂ..
ഗുണവും ദോഷവും കുറയും
‘‘ചെറിയ സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കായി പ്രത്യേക വാസ്തു നിയമങ്ങൾ ഇല്ല.’’ വാസ്തുശാസ്ത്ര വിദഗ്ധൻ മനോജ് എസ്. നായർ വ്യക്തമാക്കുന്നു– ‘‘പ്രത്യേക നിയമങ്ങളില്ലാത്തതിനാൽ ഇളവുകളും ശാസ്ത്രം അനുവദിക്കുന്നില്ല.’’
‘‘അൽപക്ഷേത്ര വിധിപ്രകാരമാണു ചെറിയ സ്ഥലത്തു വീടുകൾ രൂപകൽപന ചെയ്യുന്നത്. ദിക്കുകൾ കൃത്യമായി പാലിക്കണം എന്നാണു വാസ്തു അനുശാസിക്കുന്നത്. ദിക്ക്പ്രകാരമുള്ള കണക്കുകളും അളവുകളും പാലിച്ചാകണം മുറികളുടെ വലുപ്പം നിശ്ചയിക്കുന്നത്. മുറികൾക്കു സ്ഥാനം നിശ്ചയിക്കുന്നതിനും വ്യത്യാസമില്ല.’’
വാസ്തുനിയമങ്ങൾ പാലിക്കുമ്പോൾ ഒരു സ്ഥലത്തു നിലനിൽക്കുന്ന ഊർജസംവിധാനത്തെ മനുഷ്യന് സൗഖ്യവും സ്വാസ്ഥ്യവും ലഭിക്കുന്ന രീതിയിലേക്ക് ക്രമീകരിക്കപ്പെടുകയാണ്. ചെറിയ സ്ഥലത്തെ ഊർജസംവിധാനങ്ങൾ ക്രമീകരിക്കുമ്പോൾ ഉണ്ടാകുന്ന ‘പോസിറ്റീവ് ഇംപാക്ട്’ന്റെ സ്വാധീനം ചെറിയ തോതിൽ മാത്രമാകും അനുഭവപ്പെടുക. ചെറിയ സ്ഥലത്തെ അപനിർമാണം കാരണമുണ്ടാകുന്ന ദോഷങ്ങളുടെ സ്വാധീനവും ചെറിയ തോതിൽ മാത്രമാകും അനുഭവപ്പെടുക.
ചെറിയ സ്ഥലത്ത് ഇത്ര നില കെട്ടിടമേ പണിയാവൂ എന്ന നിബന്ധന വാസ്തു നിയമങ്ങളിൽ പറയുന്നില്ല. സ്ഥലത്തിന്റെ സവിശേഷതകളും സൂര്യന്റെയും കാറ്റിന്റെയും ഗതിയും അനുസരിച്ച് വാസസ്ഥലം ചിട്ടപ്പെടുത്തുമ്പോഴാണ് അവിടെ സ്വസ്ഥതയോടെ കഴിയാനാകുക.’’