ഇനി പണം നൽകി വാങ്ങേണ്ട പൂക്കൾ; അകത്തളത്തിന് അലങ്കേരമാകും കട്ട്ഫ്ളവറിനായി പൂന്തോട്ടത്തിൽ വളർത്തിക്കോളൂ ഈ പൂച്ചെടികൾ
വീടുകളിൽ പുഷ്പാലങ്കാരങ്ങൾക്കായി കട്ട് ഫ്ലവറുകൾ നൽകുന്ന അഞ്ച് പ്രധാന പൂച്ചെടികളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. റെഡ് ജിൻജർ, ടോർച്ച് ജിൻജർ, സിഗാർ കലാത്തിയ, ബാംബൂ ജിൻജർ, പീസ് ലില്ലി തുടങ്ങിയ ഇനങ്ങൾ പാതി തണലുള്ള സ്ഥലങ്ങളിൽ നന്നായി വളരുകയും ഫ്ലവർ വേസുകൾ മനോഹരമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയുടെ പ്രത്യേകതകളും നടീൽ രീതികളും സംബന്ധിച്ച വിവരങ്ങൾ പൂന്തോട്ട നിർമ്മാണത്തിൽ താൽപ്പര്യമുള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്.

പുഷ്പാലങ്കാരത്തിനുള്ള കട്ട്ഫ്ളവറിനായി വീട്ടിൽ വളർത്താം പൂച്ചെടികൾ. പുഷ്പാലങ്കാരത്തിനുള്ള പൂക്കൾക്കായി പൂന്തോട്ടത്തിൽ വളർത്താവുന്ന ഏതാനും ഇനങ്ങളെ പരിചയപ്പെടാം. ഇവയെല്ലാം പാതി തണൽ കിട്ടുന്നിടത്തേക്കു യോജിച്ചവയാണ്. നിരനിരയായോ മൂലയിൽ കൂട്ടമായോ വളർത്താൻ പറ്റിയവയാണ് ഈ കട്ട് ഫ്ലവർ ചെടികൾ. പൂക്കൾ മുഴുവനായി വിരിയുന്നതിനു മുൻപ് കട്ട്ഫ്ളവറായി ഉപയോഗിച്ചാൽ കൂടുതൽ നാൾ കേടാകാതെ പുഷ്പാലങ്കാരത്തിൽ നിൽക്കും.
റെഡ് ജിൻജർ
അഞ്ച് അടിയോളം ഉയരത്തിൽ വളരുന്ന, ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഈ പൂച്ചെടിയുടെ ചുവപ്പോ പിങ്കോ നിറത്തിൽ കോണിന്റെ ആകൃതിയിലുള്ള പൂങ്കുല തണ്ടിന്റെ അഗ്രത്തിലാണു വരിക. രണ്ട് ആഴ്ചയ്ക്കു മേൽ കേടാകാതെ നിൽക്കുന്ന പൂങ്കുല ടേബിൾ ടോപ് അലങ്കാരത്തിൽ ഒറ്റയ്ക്കോ രണ്ടുമൂന്നെണ്ണം ഒരുമിച്ചോ വയ്ക്കാം.
മണ്ണിനടിയിലുള്ള കിഴങ്ങിൽ നിന്നു വളർന്നുവരുന്ന തൈകൾ വേർപെടുത്തിയെടുത്തു നടാൻ ഉപയോഗിക്കാം. പൂക്കളിൽ പരാഗണം നടന്നു രൂപപ്പെട്ടുവരുന്ന കായ്കൾ അവിടെത്തന്നെയിരുന്നു മുളച്ച് തൈകളായി വളർന്നുവരും. ഇത്തരം തൈകളും നടീലിന് ഉപയോഗിക്കാം.
വളർന്നു കൂട്ടമായി മാറുന്ന റെഡ് ജിൻജർ ചെടിയുടെ മണ്ണിനടിയിലുള്ള കിഴങ്ങിൽ നിന്നും ഉത്പാദിപ്പിക്കുന്ന തണ്ടുകളുടെ തലപ്പത്താണു പൂക്കൾ വിരിയുക. പൂക്കൾ കൊഴിഞ്ഞ തണ്ടുകൾ വെട്ടിനീക്കിയാൽ മാത്രമേ പുതിയവ ഉണ്ടായി വന്നു ചെടി വീണ്ടും പൂവിടൂ.
ടോർച്ച് ജിൻജർ
10-12 അടി ഉയരത്തിൽ വളരുന്ന ഈ പൂച്ചെടിയുടെ പിങ്ക്, ചുവപ്പ്, വെള്ള നിറത്തിലുള്ള പൂങ്കുല മണ്ണിനടിയിൽ നിന്നു നേരിട്ടാണു വളർന്നു വരിക. നല്ല നീളമുള്ള പൂന്തണ്ടിന്റെ അഗ്രത്തിൽ ബോളിന്റെ ആകൃതിയിൽ, ഒരു മാസത്തോളം കേടാകാതെ നിൽക്കുന്ന പൂങ്കുല വലിയ വേസുകൾ അലങ്കരിക്കാൻ പറ്റിയതാണ്. ഇഞ്ചിയുടെ തന്നെ കുടുംബത്തിൽപ്പെട്ട ടോർച്ച് ജിൻജറിന്റെ മണ്ണിനടിയിൽ പടർന്നു വളരുന്ന തണ്ടാണു നടീൽ വസ്തു. അഗ്രത്തിൽ മുകുളമുള്ള തണ്ടു ഭാഗം ഉപയോഗിക്കാം.
ചെടി വളർന്ന് ആവശ്യത്തിനു വലുപ്പമായാലാണു മണ്ണിനടിയിലെ തണ്ടിൽ നിന്നും പൂങ്കുല ഉണ്ടായി വരിക. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ കടുത്ത വേനൽക്കാലമൊഴിച്ചുള്ള സമയത്തെല്ലാം ഈ ചെടിയിൽ പൂക്കൾ കാണാം. ഫ്ലവർവേസിന്റെ വലുപ്പമനുസരിച്ചു പാതിവിരിഞ്ഞതോ മുഴുവനായി വിരിഞ്ഞതോ ആയ പൂങ്കുല മുറിച്ചെടുത്ത് അലങ്കാരത്തിനായി ഉപയോഗിക്കാം.
സിഗാർ കലാത്തിയ
ലാൻഡ് സ്കേപ്പിങ്ങിൽ പാതി തണലുള്ളിടത്ത് ലളിതമായ പരിപാലനമേകി പച്ചപ്പു നൽകാൻ യോജിച്ച ചെടിയാണു സിഗാർ കലാത്തിയ. ഇതിന്റെ തവിട്ടു നിറത്തിൽ ചുരുട്ടുപോലുള്ള പൂങ്കുല ഫ്ലവർ വേസ് അലങ്കരിക്കാൻ ഉത്തമമാണ്. പൂങ്കുല വിരിഞ്ഞ് മഞ്ഞപ്പൂക്കൾ പുറത്തേക്കു വളർന്നു വരുന്നതിനു മുൻപു തന്നെ പുഷ്പാലങ്കാരത്തിലേക്കായി ഉപയോഗിച്ചാൽ കൂടുതൽ കാലം നിൽക്കും.
ഇലകളുടെ മുട്ടിൽനിന്നു ഇരുവശത്തേക്കായി ആറ്, ഏഴു പൂങ്കുലകൾ ഒന്നിനു പുറകെ ഒന്നായാണു വിരിയുന്നത്. ഇവ മുഴുവനായോ ചെറിയ പൂപ്പാത്രത്തിലേക്കായി ഓരോന്നായോ അലങ്കരിക്കാൻ പ്രയോജനപ്പെടുത്താം. മണ്ണിനടിയിൽ പടർന്നു വളരുന്ന തണ്ടിൽ ഉണ്ടായിവരുന്ന തൈകൾ തണ്ടുൾപ്പെടെ വേർപെടുത്തിയെടുത്തു നട്ടുവളർത്താൻ ഉപയോഗിക്കാം.
ബാംബൂ ജിൻജർ
നേർത്ത മുളയുടെ ആകൃതിയിൽ മുട്ടുകളോടുകൂടി വളരുന്ന ഈ അലങ്കാര ഇഞ്ചി ഇനത്തിന്റെ തണ്ടുകൾ പൂക്കൾക്കൊപ്പം പുഷ്പാലങ്കാരത്തിൽ ഇടയിലുള്ള വിടവ് നിറയ്ക്കാൻ പറ്റിയതാണ്. ടോർച്ച് ജിൻജർ, റെഡ് ജിൻജർ തുടങ്ങിയ പൂക്കൾക്കൊപ്പം ഉപയോഗിച്ചാൽ അവയുടെ പോലെ തന്നെ കേടാകാതെ നിറം മങ്ങാതെ ബാംബൂ ജിൻജറിന്റെ തണ്ടുകൾ നിലനിൽക്കും.
ചെടിയിൽ ആറ്- ഏഴ് അടി ഉയരത്തിൽ വളർന്നുവരും. തലപ്പ് ഒഴിച്ചുള്ള ഭാഗം ആവശ്യാനുസരണം മുറിച്ചെടുക്കാം. രണ്ടു മുട്ടുകളോടുകൂടിയ തണ്ടാണു നടീലിന് ഉപയോഗിക്കുന്നത്.
പീസ് ലില്ലി
വെള്ള നിറത്തിൽ വലിയ പൂക്കളുള്ള പരമ്പരാഗത ഇനത്തിനാണ് ഫ്ലവർ അറേഞ്ച്മെന്റിൽ ഉപയോഗമുള്ളത്. കടുംപച്ച നിറത്തിൽ വലുപ്പത്തിലുള്ള ഇലകൾക്ക് നല്ല കട്ടിയുണ്ട്. ചട്ടിയിലും നിലത്തു നിരയായുമെല്ലാം ഈ ചെടി ഉദ്യാനത്തിന്റെ ഭാഗമാക്കാം. വർഷത്തിൽ പല തവണ പൂവിടും. വെയിൽ അമിതമായാൽ പൂക്കൾക്ക് ആയുസ്സ് കുറയും. ചെടി നട്ടു വലുപ്പമായാൽ ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ വേരുൾപ്പെടെ വേർപെടുത്തിയെടുത്ത് പുതിയ ചെടികൾ നടാം.