ഏതൊരു ഭാഷയിൽ എഴുതപ്പെട്ട കൃതിയും മറ്റൊരു ഭാഷയിലേക്ക് പകർത്തുകയെന്നത് അതീവശ്രദ്ധയും പ്രതിഭയും ആവശ്യമായ ഒരു സാഹിത്യപ്രവർത്തനമാണ്. അതുകൊണ്ടു തന്നെയാണ് വിവർത്തകർ ഏറെ ബഹുമാനിക്കപ്പെടുന്നവരാകുന്നതും. മലയാളത്തിലേക്ക് മറ്റുഭാഷകളിൽ നിന്നുള്ള കൃതികൾ മൊഴിമാറ്റിയെത്തിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളെത്രയോ

ഏതൊരു ഭാഷയിൽ എഴുതപ്പെട്ട കൃതിയും മറ്റൊരു ഭാഷയിലേക്ക് പകർത്തുകയെന്നത് അതീവശ്രദ്ധയും പ്രതിഭയും ആവശ്യമായ ഒരു സാഹിത്യപ്രവർത്തനമാണ്. അതുകൊണ്ടു തന്നെയാണ് വിവർത്തകർ ഏറെ ബഹുമാനിക്കപ്പെടുന്നവരാകുന്നതും. മലയാളത്തിലേക്ക് മറ്റുഭാഷകളിൽ നിന്നുള്ള കൃതികൾ മൊഴിമാറ്റിയെത്തിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളെത്രയോ

ഏതൊരു ഭാഷയിൽ എഴുതപ്പെട്ട കൃതിയും മറ്റൊരു ഭാഷയിലേക്ക് പകർത്തുകയെന്നത് അതീവശ്രദ്ധയും പ്രതിഭയും ആവശ്യമായ ഒരു സാഹിത്യപ്രവർത്തനമാണ്. അതുകൊണ്ടു തന്നെയാണ് വിവർത്തകർ ഏറെ ബഹുമാനിക്കപ്പെടുന്നവരാകുന്നതും. മലയാളത്തിലേക്ക് മറ്റുഭാഷകളിൽ നിന്നുള്ള കൃതികൾ മൊഴിമാറ്റിയെത്തിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളെത്രയോ

ഏതൊരു ഭാഷയിൽ എഴുതപ്പെട്ട കൃതിയും മറ്റൊരു ഭാഷയിലേക്ക് പകർത്തുകയെന്നത് അതീവശ്രദ്ധയും പ്രതിഭയും ആവശ്യമായ ഒരു സാഹിത്യപ്രവർത്തനമാണ്. അതുകൊണ്ടു തന്നെയാണ് വിവർത്തകർ ഏറെ ബഹുമാനിക്കപ്പെടുന്നവരാകുന്നതും. മലയാളത്തിലേക്ക് മറ്റുഭാഷകളിൽ നിന്നുള്ള കൃതികൾ മൊഴിമാറ്റിയെത്തിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളെത്രയോ കഴിഞ്ഞു. ലോകത്താകമാനമുള്ള ക്ലാസിക് കൃതികളെല്ലാം പ്രഗത്ഭരായ വിവർത്തകരുടെ കരസ്പർശത്തിലൂടെയാണ് മലയാളി വായനക്കാര്‍ അനുഭവിച്ചത്. ആ പ്രഗത്ഭരുടെ തലമുറയിലാണ് രാജൻ തുവ്വാരയുമുള്ളത്. വിവർത്തനം, വൈജ്ഞാനികം, നോവൽ, ചെറുകഥ, സിനിമ, ചിത്രകല എന്നീ വിഭാഗങ്ങളിലായി നൂറോളം പുസ്തകങ്ങളുമായി മലയാള സാഹിത്യരംഗത്ത് തന്റെതായ ഇടം നേടിയ രാജന്‍ തുവ്വാര ‘വനിത ഓൺലൈനി’ലൂടെ തന്റെ സാഹിത്യജീവിതം പറയുന്നു –

എങ്ങനെയാണ് വിവർത്തനം എന്ന മേഖലയിലേക്ക് കടന്നു വന്നത് ? അതിന്റെ പശ്ചാത്തലം എന്തായിരുന്നു ? ഏതായിരുന്നു ആദ്യത്തെ വർക്ക് ?

ADVERTISEMENT

ആകസ്മികമായി വന്നുപെട്ടതല്ല പരിഭാഷയിൽ. സാഹിത്യത്തോടും ചിത്രകലയോടും കുട്ടിക്കാലം മുതൽ ഭ്രമം തോന്നിയിരുന്നു. ആ ഭ്രമത്തോട് ചേർന്നുള്ള ആലോചനകൾ രൂപപ്പെടുവാൻ സമയമെടുത്തു. മുപ്പത്തിയഞ്ചു വർഷം മുൻപ് ഒരു കഥ പരിഭാഷ ചെയ്തുകൊണ്ടാണ് തുടക്കം. സ്വീഡിഷ് എഴുതുകാരനായ പാർ ലഗർ ക്വിസ്റ്റിന്റെ കഥ. ആ കഥക്ക് പിന്നാലെ അനേകം കഥകൾ പരിഭാഷയായി. ‘കഥ’ ദ്വൈവാരികയിൽ പരിഭാഷകൾ വന്നു, ഒന്നോ രണ്ടോ കഥകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് കുറച്ചുകാലം പരിഭാഷകളിൽ മാത്രം ഒതുങ്ങി നിന്നു.

രണ്ടായിരത്തിൽ ആണെന്ന് തോന്നുന്നു ആദ്യമായി ഒരു പുസ്തകം പരിഭാഷ ചെയ്തത്. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദൻകുട്ടി - എന്റെ കസിൻ - എഴുതിയ ‘വേസ്റ്റഡ് ഡെത്ത്’ (wasted death) എന്ന പുസ്തകം. ബിസ്കറ്റ് ടൈകൂൺ ആയിരുന്ന രാജൻ പിള്ളയെ കുറിച്ചുള്ളതായിരുന്നു പുസ്തകം. അതിനു ശേഷം പ്രോതിമ ബേദിയുടെ ആത്മകഥ ‘ടൈം പാസ്സ്’. അതിനു തൊട്ടു പിന്നാലെ ഇങ്മർ ബെർഗമാന്റെ ആത്മകഥയായ ‘മാജിക് ലാന്റേൺ’. തുടർന്ന് ലോക കഥയിലെ മഹാപ്രതിഭകളുടെ നിരവധി സമാഹാരങ്ങൾ.

ADVERTISEMENT

ആത്മകഥകളോട് എനിക്ക് സവിശേഷമായ അഭിനിവേശമുണ്ട്. ലൂയി ബുനുവലിന്റെ ‘അവസാനശ്വാസം’ വരെ എന്ന ആത്മകഥ മാജിക് ലാന്റേൺ പോലെ അതിശയിപ്പിക്കുന്ന ആത്മസങ്കീർത്തനമാണ്.

സിനിമയിലെയും സാഹിത്യത്തിലേയും മഹാരഥൻമാരെക്കുറിച്ച് വൈജ്ഞാനിക മേഖലയിലുള്ള നിരവധി പുസ്തകങ്ങൾ താങ്കളുടെതായുണ്ട്. ഇതിനു പിന്നില്‍, ഗവേഷണം, വായന തുടങ്ങി അധ്വാനം വളരെക്കൂടുതലല്ലേ, എന്താണ് അതിന്റെ രീതി ?

ADVERTISEMENT

കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ചിത്രകലയും സിനിമയുമൊക്കെ എന്റെ ആലോചനയെ നിരന്തരം അധിനിവേശിച്ചു. നവോത്ഥാന കാലഘട്ടത്തിലെ ചിത്രകാരന്മാരെക്കുറിച്ച് കുറേ ലേഖനങ്ങൾ എഴുതി. കിളിരൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം അവ സാക്ഷാൽ എം. വി.ദേവന് വായിക്കാൻ നൽകി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവ മികച്ച ലേഖനങ്ങളാണെന്നും പുസ്തകമാക്കണമെന്നും താൻ അവതാരിക എഴുതാമെന്നും ദേവൻ മാഷ്! വർണ്ണ ചിത്രങ്ങളോടെ ആ പുസ്തകം ഇറങ്ങി. പിന്നീട് ചിത്രകലയുമായി ബന്ധപ്പെട്ട് അഞ്ചു പുസ്തകങ്ങൾ ഇറങ്ങി.

ചെറുകഥകളും ജീവിചരിത്ര നോവലുകളും ഉൾപ്പടെ സർഗാത്മക സാഹിത്യത്തിലും സജീവമാണ് ?

പകൽ ജോലിയും രാത്രി എഴുത്തുമായി മുന്നോട്ട്. ദാലി, പിക്കാസോ എന്നിവരെ ഞാൻ പുസ്തകമാക്കി. ‘ചിത്രകലയിലെ കുലപതികൾ’, ‘വിശ്വപ്രസിദ്ധ ചിത്രകാരികൾ’ എന്നിവക്കൊപ്പം ‘മൈക്കലാഞ്ചലോയുടെ കത്തുകൾ’ എന്ന പരിഭാഷയും പുറത്തിറങ്ങി. 2023ൽ ‘വാൻ ഗോഗിൻ’ എന്നൊരു നോവൽ എഴുതി; പോൾ ഗോഗിനും വാൻ ഗോഗും ഒരുമിച്ചു ജീവിച്ച ആൾസ് ദിനങ്ങൾ.

ചിത്രകല, സാഹിത്യം, സിനിമ. ഇവയെക്കുറിച്ച് ആലോചനയിൽ വന്നതിനെയെല്ലാം പുസ്തകമാക്കാൻ ശ്രമിച്ചു. ഐസൻസ്റ്റീൻ, ഹിച്കോക്ക്, സ്പിൽബർഗ്, കുറോസാവ, ശ്യാം ബെനഗൽ എന്നിവരുടെ സിനിമയും ജീവിതവും ചേർത്ത് പുസ്തകങ്ങളുണ്ടാക്കി. ഹെമിങ് വേ, മരിയോ വർഗസ് യോസ, അഗത ക്രിസ്റ്റി, കോനൻ ഡോയൽ, റേച്ചൽ കാഴ്സൻ എന്നിവരെക്കുറിച്ച് പുസ്തകങ്ങളെഴുതി. ‘ഫിയോദോർ ദി സെയിന്റെ’ന്ന നോവൽ ഞാൻ കണ്ടെത്തിയ ദസ്തയെവ്സ്കിയുടെ ജീവിതമാണ്. ഇതിനിടയിൽ ചട്ടമ്പി സ്വാമികളെക്കുറിച്ച് ഒരു ചെറിയ പുസ്തകമെഴുതി, അത് പാഠപുസ്തകമാണ്.

‘നിക്കോസ് ദി ഗ്രീക്ക്’ എന്ന നോവൽ മഹാനായ നിക്കോസ് കസന്ദ് സാകിസിന്റെ ജീവിതം അനാവരണം ചെയ്യുന്നു, അതിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായി. പിക്കാസോയെക്കുറിച്ച് ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു, അതിനിടയിലും എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ പരിഭാഷ ചെയ്യുന്നു.

പരിഭാഷകളുടെ ജീവനാഡി എന്താണ് ?

പരിഭാഷ സർഗാത്മകമായിരിക്കണം എന്ന നിലപാട് പുലർത്തുന്നു. അത് എന്റെ സ്വകാര്യമായ നിലപാടായി കരുതാൻ ആണ് താൽപര്യം. സർഗാത്മാവില്ലാത്ത കൃതിക്ക് ജീവനുണ്ടാകില്ല. അമിഷ് ത്രിപാഠിയുടെ ശിവ ട്രിളജിയുടെ പരിഭാഷക്ക് അതിശയകരമായ സ്വീകാര്യത ലഭിച്ചത് പരിഭാഷയിൽ ഞാൻ അനുവർത്തിച്ച സർഗാത്മകമായ സമീപനം മൂലമാണ്. എന്തെഴുതുമ്പോളും സർഗാത്മകതയുടെ താളം ഉണ്ടാകുമ്പോൾ വായനക്കാർ അതിനെ പിന്തുടരും.

എഴുത്താണോ ജീവശ്വാസം ?

എഴുത്ത് ജീവശ്വാസം തന്നെ. വായനയോ എഴുത്തോ ഇല്ലാത്ത ദിവസങ്ങളുണ്ടാവില്ല എന്നു തന്നെ പറയാം. രാത്രി വൈകി ഉറങ്ങിയാലും രാവിലെ നേരത്തെ എഴുന്നേൽക്കും. പൊതുവേദികളിൽ പോയാൽ സമയം പോകുമെന്നല്ലാതെ എഴുത്തിനു ബലം കിട്ടുമെന്ന് വിശ്വസിക്കുന്നില്ല. പൊതുവേദികൾ കഴിവതും ഒഴിവാക്കും, അതുവഴി സമയവും ഊർജ്ജവും സമ്പാദിക്കാം എന്നാണ് അനുഭവം. എഴുത്തിനു സമയം കണ്ടെത്തുന്നത് മറ്റു പല കാര്യങ്ങളും ഒഴിവാക്കിയാണ്. എന്റെ ശ്രീമതിയാണ് എനിക്ക് സമയമുണ്ടാക്കിത്തരുന്നയാൾ. വീട്ടിലെ കാര്യങ്ങൾ സഹധർമ്മിണി നോക്കിക്കോളും - ഞാൻ പുസ്തകമുറിയിലിരുന്ന് എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യും. അങ്ങനെയാണ് ഈ പുസ്തകങ്ങൾ പുറത്തുവരുന്നത്! ഇടക്ക് രചനാ ഭംഗം ഉണ്ടാകാറുണ്ട്. അത് വിഷമകരമായ അവസ്ഥയാണ്.

വിവർത്തനം എന്ന വിഭാഗത്തിൽ ഇതിനോടകം എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ?

എഴുതിയ പുസ്തകങ്ങളുടെ എണ്ണം നോക്കിയാൽ പരിഭാഷയാണ് കൂടുതൽ. അത് അറുപതോളം ഉണ്ടാകും. മറ്റു പുസ്തകങ്ങൾ മുപ്പതിലധികം. ഈ വർഷം നാലോ അഞ്ചോ പുസ്തകങ്ങൾ കൂടി ഇറങ്ങും. അതിൽ മർലൻ ബ്രാണ്ടോയെന്ന മഹാനടന്റെ അരാജക ജീവിതവും ‘ബോർഹെസ് - ഭാവനയുടെ ഉദ്യാനപാലകൻ’ എന്ന കൃതിയും ഉൾപ്പെടും; നാലു പരിഭാഷ കൃതികളും. ലോക സാഹിത്യത്തിലെ ഒരു മനീഷിയുടെ ജീവിതം നോവൽ രൂപത്തിൽ നിർമിക്കാൻ ആലോചിക്കുന്നുണ്ട്.

എങ്ങനെയാണ് എഴുത്ത്. കംപ്യൂട്ടറിലോ കടലാസ്സിലോ ?

പേന ഉപയോഗിച്ചുകൊണ്ട് എഴുതുന്നതാണിഷ്ടം; നൂറിൽ പരം പേനകളുണ്ട്.

എന്തൊക്കെയാണ് പുതിയ പദ്ധതികൾ ?

അകുതഗാവ യുടെ ‘കാപ്പ’ മഷാദോ അസിസിന്റെ ‘സൈക്കിയാട്രിസ്റ്റ്’ എന്നിവയാണ് പുതുതായി ഇറങ്ങാൻ പോകുന്ന പുസ്തകങ്ങൾ. ചെക്കോവിന്റെ അനുജൻ മിഖായിൽ ചെക്കോവ്, ചെക്കോവിനെ കുറിച്ചെഴുതിയ ഓർമ്മപുസ്തകവും വരുന്നു.

ADVERTISEMENT