സുധി വണ്ടാഴിയുടെ ‘നായ + വേട്ട’ എന്ന നോവലിനു രാജേഷ് കെ.ആർ. എഴുതിയ ആസ്വാദനം വായിക്കാം – നായ + വേട്ട = ഒരു പിടിവിട്ട യാത്രയുടെ കഥയാണ്; ഒപ്പം വേട്ടയുടെയും .... ലഹരിയും രതിയും തീകൊളുത്തിയ വന്യമായ ഉൻമാദത്തിന്റെ, വേട്ടയുടെ കഥ. ഗജമുഖമോതിരത്തിന്റെ രണ്ടു ദ്വാരങ്ങൾ പൂരിപ്പിക്കുന്ന മാന്ത്രികക്കല്ലുകൾ തേടിയുള്ള

സുധി വണ്ടാഴിയുടെ ‘നായ + വേട്ട’ എന്ന നോവലിനു രാജേഷ് കെ.ആർ. എഴുതിയ ആസ്വാദനം വായിക്കാം – നായ + വേട്ട = ഒരു പിടിവിട്ട യാത്രയുടെ കഥയാണ്; ഒപ്പം വേട്ടയുടെയും .... ലഹരിയും രതിയും തീകൊളുത്തിയ വന്യമായ ഉൻമാദത്തിന്റെ, വേട്ടയുടെ കഥ. ഗജമുഖമോതിരത്തിന്റെ രണ്ടു ദ്വാരങ്ങൾ പൂരിപ്പിക്കുന്ന മാന്ത്രികക്കല്ലുകൾ തേടിയുള്ള

സുധി വണ്ടാഴിയുടെ ‘നായ + വേട്ട’ എന്ന നോവലിനു രാജേഷ് കെ.ആർ. എഴുതിയ ആസ്വാദനം വായിക്കാം – നായ + വേട്ട = ഒരു പിടിവിട്ട യാത്രയുടെ കഥയാണ്; ഒപ്പം വേട്ടയുടെയും .... ലഹരിയും രതിയും തീകൊളുത്തിയ വന്യമായ ഉൻമാദത്തിന്റെ, വേട്ടയുടെ കഥ. ഗജമുഖമോതിരത്തിന്റെ രണ്ടു ദ്വാരങ്ങൾ പൂരിപ്പിക്കുന്ന മാന്ത്രികക്കല്ലുകൾ തേടിയുള്ള

സുധി വണ്ടാഴിയുടെ ‘നായ + വേട്ട’ എന്ന നോവലിനു രാജേഷ് കെ.ആർ. എഴുതിയ ആസ്വാദനം വായിക്കാം –

നായ + വേട്ട = ഒരു പിടിവിട്ട യാത്രയുടെ കഥയാണ്; ഒപ്പം വേട്ടയുടെയും .... ലഹരിയും രതിയും തീകൊളുത്തിയ വന്യമായ ഉൻമാദത്തിന്റെ, വേട്ടയുടെ കഥ. ഗജമുഖമോതിരത്തിന്റെ രണ്ടു ദ്വാരങ്ങൾ പൂരിപ്പിക്കുന്ന മാന്ത്രികക്കല്ലുകൾ തേടിയുള്ള യാത്രയിൽ, കാഴ്ചയിൽ വിസ്മയം വിടർത്തുന്ന ഭൂശാസ്ത്രത്തിന്റെ സൗന്ദര്യം കാണാം.
‘‘ശിരുവാണി . അതിനപ്പുറത്ത് വെള്ളിയാങ്കിരി മല, പെരുമാൾ മുടി. അതിനുമക്കരെ പരപ്പന്തറയ്ക്കും ജെല്ലിപ്പാറയ്ക്കുമപ്പുറത്ത് നിലാവിനെ കുത്തിക്കോർത്തു നിൽക്കുന്ന മല്ലീശ്വരമുടി’’.
അതീന്ദ്രിയതയുടെ വശ്യവർണ്ണനയും അക്ഷരക്കൂട്ടിന്റെ മായാജാലവുമാണ് നോവലിന്റെ കാതൽ.
‘‘കാലം കുറെ കഴിയുമ്പോ ... തിരുവാതിര ഞാറ്റുവേലകൾ മാറി മാറി വരുമ്പോൾ, നിനക്കൊരാൺകുട്ടിയാണ് പിറക്കുന്നതെങ്കിൽ നീ ഇതവനു കൊടുക്കണം. കാലങ്ങൾക്കു ശേഷം നമ്മൾ വീണ്ടും കാണും. അന്നു നമുക്കു ചിലതു ചെയ്തുതീർക്കാനുണ്ട്. അന്നു നിന്റെയൊപ്പം തന്നെ ഞാനുണ്ടാകും. പുലിയായോ പൂമ്പാറ്റയായോ പറവയായോ ...’’.
‘‘പെണ്ണ് വീണ്ടും വീണ്ടുമെന്നെ അമ്പരപ്പിക്കുന്നു. കാമത്തിന്റെ തുലാസിൽ അവളുടെ ഭാരം ആണിനറിയില്ല. അതറിയണമെങ്കിൽ പ്രണയം കൊടുത്ത് അവളെ പറക്കാൻ വിടണം. അവൾക്കു ചിറകുകൾ നൽകണം. അതിനൊരു മാർഗമേയുള്ളൂ, പ്രണയിക്കണം’’.
ഇങ്ങനെ വാക്കുകളിലൊരുക്കിയ കാഴ്ചകളിൽ വിസ്മയത്തിന്റെ തെളിഞ്ഞ വെട്ടമൊഴുകുന്നു.
വരദായിനി, സുഗന്ധി, ശങ്കരി - മൂന്നു നിറങ്ങളിൽ വരച്ച പെൺചിത്രങ്ങൾ. പ്രണയത്തിന്റെ തീജ്വാല വഹിക്കുന്ന, കാലങ്ങൾക്കപ്പുറത്തെ പ്രണയത്തിന്റെ നിശാചരി, വരദായിനി. കാമത്തിന്റെ തുടിപ്പും വന്യതയുമാണ് സുഗന്ധി. ചെമ്പന്റെയും ചാത്തന്റെയും ഗജമസ്തകങ്ങൾ കൂട്ടിയിടിച്ചു കാടു വിറയ്ക്കുമ്പോഴും ധനഞ്ജയന്റെ രതിമോഹത്തെ പൂർത്തിയാക്കിയവൾ. അവന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ രക്തച്ചുവപ്പിലെഴുതിയ ചിത്രമാണ് ശങ്കരി...പ്രണയവും സ്നേഹവും നിറച്ചാർത്തുകളിലാറാടി നിൽക്കുന്ന നിരവധി ഗംഭീര മുഹൂർത്തങ്ങൾ നോവലിലുണ്ട്.
‘‘ആദ്യ നോവലായ മരം ചൊകല പെയ്യുമ്പോളിനു ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് നായ വേട്ട എത്തുന്നത്...വളരെ അവിചാരിതമായി എഴുത്തിന്റെ ലോകത്ത് എത്തിയവനാണ് ഞാൻ... സഹപ്രവർത്തകർക്കൊപ്പം ഒരു അട്ടപ്പാടി യാത്രയിലാണ് അട്ടപ്പാടി എന്നൊരു സ്ഥലമില്ലെന്നും അഗളി ഷോളയൂർ പുതൂർ എന്നീ മൂന്ന് സ്ഥലങ്ങൾ അടങ്ങുന്ന ഭൂമികയുടെ വാമൊഴിയാണ് അട്ടപ്പാടി എന്നു ഞാൻ അറിയുന്നത്. ഒപ്പം മറ്റൊന്നുകൂടി അറിഞ്ഞു അട്ടപ്പാടിയിലെ ശ്വാസം അവിടെ കാണുന്ന മല്ലീശ്വര മുടി എന്ന മലയാണെന്ന്... ആ നിമിഷം എന്റെ ഉള്ളിൽ അടുത്ത നോവലിനുള്ള കഥ തെളിഞ്ഞു തുടങ്ങി. കാടിനെ ഒരു ചതുരംഗപലക പോലെയാക്കി അതിന്റെ വന്യതയിൽ മണ്ണും പെണ്ണും കള്ളും കരിയും കറുപ്പും കരുക്കളായി മാറുന്ന കഥ. ഏറ്റവും അദ്ഭുതം എഴുത്തിന്റെ പലയിടങ്ങളിലും ആരോ കൈപിടിച്ചു നടത്തുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടതാണ്. നിമിത്തങ്ങൾ പോലെ കഥാപാത്രങ്ങൾ തേടി വരുന്നു. മുഹൂർത്തങ്ങൾ സ്വപ്നത്തിൽ തെളിഞ്ഞുവരുന്നു. ഇതൊരിക്കലും ഒരു യാത്രയുടെയോ ഒരു നാടിന്റെയോ മാത്രം കഥയല്ല. മനുഷ്യനും ദൈവവും പശ്ചിമഘട്ടവും ഒന്നിക്കുന്ന ഒരു വേട്ടയുടെ കഥയാണ്. ഈ ഭാവനലോകം വായനക്കാരിൽ എന്താണു പകരുക എന്ന് എനിക്കറിയില്ല. എന്നെക്കൊണ്ടാവും വിധം ശ്രമിച്ചിട്ടുണ്ട്’’.– നോവലിസ്റ്റ് പറയുന്നു.
മല്ലീശ്വരമുടിയിലേക്കുള്ള യാത്രയുടെ, വേട്ടയുടെ വനസഞ്ചാരങ്ങൾ ഗംഭീരമാണ്. ചെമ്പനും കാകവർണനും സിദ്ധികളും രംഗനും ചേർന്നൊരുക്കുന്ന ദൃശ്യവിസ്മയങ്ങൾ നോവലിന്റെ ചാരുതയാണ്. ടിപ്പുസുൽത്താന്റെ പതനത്തെ തുടർന്ന് ശ്രീരംഗപട്ടണം കോട്ടയിൽനിന്ന് നഷ്ടമായതെന്താണ്..? മല്ലീശ്വരന്റെ കാൽച്ചുവട്ടിലെ നന്ദീവിഗ്രഹത്തിന്റെ കണ്ണിൽ സുൽത്താൻ ഒളിപ്പിച്ചുവച്ച ആ രഹസ്യമെന്താണ് ....? അങ്ങനെ വായനക്കാരനെ അമ്പരപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ നോവൽ. ആകാംക്ഷയുടെ സൂചിത്തുമ്പിലൂടെ മല്ലീശ്വരമുടിയിലേക്ക് വായനക്കാരനെയും കൊണ്ടുചെല്ലുന്ന അക്ഷര വിസ്മയമാണ് നായ + വേട്ട = എന്നു പറയാം.
‘‘ആകാശത്തിലേക്ക് ആയിരം സ്വർണ്ണ പൂമ്പാറ്റകൾ പറന്നുതുടങ്ങി. മല്ലീശ്വരമുടി, ജടയിൽ കാലൂന്നി പതിയെ വളരാൻ തുടങ്ങി. മഴകൊണ്ട് ആകാശം പൊട്ടിയൊലിക്കുന്നു. ഞങ്ങളെ വിറപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഇടിവെട്ടി’’.
അക്ഷരങ്ങളുടെ, വാക്കുകൾകൊണ്ടു കൊളുത്തി വലിക്കുന്ന മായാജാലത്തിൽ ഉലഞ്ഞാണ് നോവൽ വായിച്ചു തീർന്നത്. ഈ നോവൽ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തുകതന്നെ ചെയ്യും എന്നാണ് വായനക്കാരനെന്ന നിലയിൽ എന്റെ പ്രതീക്ഷയും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT