കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകം ഏറ്റവുമധികം ചർച്ച ചെയ്യുന്ന സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ. എന്തിനും ഏതിനും എഐ എന്നൊരു മറുപടിയിലേക്കു ക്രിയേറ്റീവ് സാധ്യതകൾ ചുരുങ്ങിപ്പോകുന്നുവെന്നതിനൊപ്പം എന്താണ് എ ഐ, എന്തൊക്കെയാണ് അതിന്റെ സാധ്യതകളും പരിമിതികളും എന്നൊക്കെയുള്ള

കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകം ഏറ്റവുമധികം ചർച്ച ചെയ്യുന്ന സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ. എന്തിനും ഏതിനും എഐ എന്നൊരു മറുപടിയിലേക്കു ക്രിയേറ്റീവ് സാധ്യതകൾ ചുരുങ്ങിപ്പോകുന്നുവെന്നതിനൊപ്പം എന്താണ് എ ഐ, എന്തൊക്കെയാണ് അതിന്റെ സാധ്യതകളും പരിമിതികളും എന്നൊക്കെയുള്ള ചോദ്യങ്ങളും സജീവമാണ്. അത്തരം സംശയങ്ങള്‍ക്കും ആശങ്കകൾക്കുമുള്ള മറുപടിയാണ് പ്രശസ്ത പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യൂസ് വർഗീസ് എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘എഐ അറിഞ്ഞതിനപ്പുറം’.

എ ഐയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകളിലേക്കും, അതിന്റെ സാധ്യതകളിലേക്കും പരിമിതികളിലേക്കും ഏതു സാധാരണക്കാരനെയും കൂട്ടിക്കൊണ്ടു പോകാവുന്നത്ര ലാളിത്യത്തോടെ, ആധികാരികമായി തയാറാക്കപ്പെട്ടിരിക്കുന്നു ഈ കൃതി.

ADVERTISEMENT

വൈദ്യശാസ്ത്രരംഗത്തും ഗവേഷണരംഗത്തും വിദ്യാഭ്യാസരംഗത്തും എ ഐ സൃഷ്ടിക്കാൻ പോകുന്ന വിപ്ലവങ്ങളെന്തൊക്കെയെന്നു വിശദമാക്കുന്നതിനൊപ്പം അതിന്റെ അപകടകരമായ സാധ്യതകളെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട് ‘എ ഐ അറിഞ്ഞതിനപ്പുറം’. ഇൻഫർമേഷൻ വാർഫെയറിലും മറ്റും എ ഐ എങ്ങനെ ഉപയോഗിക്കപ്പെടാം, രാജ്യങ്ങളും കമ്പനികളും തമ്മിലുള്ള കിടമത്സരങ്ങൾ, എഐയെ സൂപ്പർ ഇന്റലിജൻസ് എന്ന വിനാശകരമായ, മനുഷ്യരെപ്പോലും നിയന്ത്രിക്കാവുന്ന അവസ്ഥകളിലേക്ക് എത്തിക്കുമോ തുടങ്ങിയ കാര്യങ്ങളും പുസ്തകം വിലയിരുത്തുന്നു. എ ഐ മൂലമുണ്ടാകുന്ന തൊഴിൽനഷ്ടം എങ്ങനെയൊക്കെ സംഭവിക്കും, ഇതിനെ തരണം ചെയ്യാൻ എന്താണു മാർഗം തുടങ്ങിയ അന്വേഷണങ്ങളും, സിനിമ അടക്കമുള്ള സർഗാത്മക മേഖലകളിൽ എഐയ്ക്കുള്ള സ്വാധീനവും അതു കൊണ്ട‌ുവന്നേക്കാവുന്ന മാറ്റങ്ങളും ഈ കൃതിയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍, നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടു മലയാളത്തിൽ എഴുതപ്പെട്ട മികച്ച വിജ്ഞാന കൃതികളിലൊന്നെന്നു സംശയലേശമന്യേ വിശേഷിപ്പിക്കാം, ‘എഐ അറിഞ്ഞതിനപ്പുറ’ത്തെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT